"സ്ത്രീ ഇസ്ലാമിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇസ്ലാം സ്ത്രീയെ ആദരിക്കുകയും ബഹുമാനിക്കുകയു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇസ്ലാം സ്ത്രീയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വങ്ങളും ബാധ്യതകളുമുള്ളതുപോലെ അവകാശങ്ങളുമുണ്െടന്ന് ഉണർത്തുന്നു. സമൂഹ നിർമിതിയിൽ പുരുഷനെ പോലെ സ്ത്രീക്കും പങ്കാളിത്തമുണ്ട്. വ്യക്തികളെ രൂപപ്പെടുത്തുന്നതിലും തലമുറകളെ വാർത്തെടുക്കുന്നതിലും അവളുടെ സ്ഥാനം പുരുഷനെക്കാൾ മുൻപന്തിയിലാണ്. സ്ത്രീയെ ഉൾക്കൊള്ളുകയും തിരിച്ചറിയുകയും ചെയ്യാതെ ഒരു ദർശനത്തിനും മുന്നോട്ടുപോവുക സാധ്യമല്ല.
 
== സ്ത്രീ-പുരുഷ സമത്വം ==
ശാരീരിക മാനസിക കഴിവുകളിൽ വ്യത്യസ്തമാണെങ്കിലും സ്ത്രീയും പുരുഷനും ദൈവസന്നിധിയിൽ തുല്യരാണെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. 'പുരുഷനാവട്ടെ, സ്ത്രീയാവട്ടെ-സൽക്കർമം അനുഷ്ഠിക്കുന്നത് ആരാണെങ്കിലും ശരി അവർ സത്യവിശ്വാസികളാണെങ്കിൽ അങ്ങനെയുള്ളവരാകുന്നു സ്വർഗാവകാശികൾ' (4:124). അല്ലാഹു പറയുന്നു: 'സ്ത്രീയാവട്ടെ, പുരുഷനാവട്ടെ നിങ്ങളിൽ ആരുടെയും കർമത്തെ ഞാൻ നിഷ്ഫലമാക്കുകയില്ല, നിങ്ങളെല്ലാവരും ഒരേ വർഗത്തിൽ പെട്ടവരാണല്ലോ' (3:195).
മരണാനന്തര ജീവിതത്തിൽ മാത്രമല്ല; ഐഹികജീവിതത്തിലും സ്ത്രീയോട് നീതികാണിക്കുകയെന്ന ആശയം ശക്തിയായി ഇസ്ലാം ഉയർത്തിപ്പിടിക്കുന്നു. ഇതര സംസ്കാരങ്ങളെ പോലെ സ്ത്രീയുടെ അവകാശങ്ങൾ ഹനിക്കുകയോ അവർക്കെതിരെ അനീതിയും അക്രമവും പ്രഖ്യാപിക്കുകയോ ചെയ്ത ചരിത്രം ഇസ്ലാമിനില്ല. പ്രത്യുത അക്രമങ്ങളിൽനിന്ന് അവർക്ക് മോചനം പ്രഖ്യാപിച്ചും തുല്യനീതി വാഗ്ദാനം ചെയ്തുകൊണ്ടുമായിരുന്നു ഇസ്ലാമിന്റെ രംഗപ്രവേശം.
"https://ml.wikipedia.org/wiki/സ്ത്രീ_ഇസ്ലാമിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്