"ജോർജ് സൈമൺ ഓം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{കാത്തിരിക്കൂ}}
{{മായ്ക്കുക|}}
{{pp-semi-vandalism|expiry=June 24, 2011|small=yes}}
{{Infobox scientist
Line 23 ⟶ 21:
 
ഒരു പ്രശസ്ത ജർമ്മൻ ഭൗതികശാസ്ത്രജ്ഞനായിരുന്നു '''ജോർജ് സൈമൺ ഓം''' ([[ഇംഗ്ലീഷ്]]:Georg Simon Ohm) (17 മാർച്ച് 1789 - 6 ജൂലൈ 1854). ഹൈസ്കൂൾ അധ്യാപകനായിരുന്ന ഓം, തന്റെ ഗവേഷണങ്ങൾ ആരംഭിച്ചത് ആയടുത്ത കാലത്ത് [[അലസ്സാൻഡ്രോ വോൾട്ടോ]] എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞൻ കണ്ടുപിടിച്ച [[വൈദ്യുതരാസ സെൽ]] (Electrochemical cell) ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വഴിയാണ്. സ്വയം നിർമ്മിച്ച ഉപകരണം മുഖേനെ അദ്ദേഹം, ഒരു ചാലകത്തിലൂടെ(Conductor) പ്രവഹിക്കുന്ന വൈദ്യുത ധാര (Current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനവുമായി(Voltage) നേർ അനുപാതത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നു കണ്ടെത്തി. ഈ ബന്ധമാണ് ഇപ്പോൾ [[ഓമിന്റെ നിയമം]] എന്ന് അറിയപ്പെടുന്നത്.
 
==ജീവിതരേഖ==
ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തുള്ള എർലാംഗെൺ എന്ന സ്ഥലത്തുള്ള സാധാരണ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ കുടുംബത്തിൽ ജൊഹാൻ വോൾഫ്‌ഗാംഗ് ഓമിന്റെയും മരിയ എലിസബെത്ത് ബെക്കിന്റെയും മകനായി 1789 മാർച്ച് 17-ന് ജോർജ് സൈമൺ ഓം ജനിച്ചു. ജോർജ് സൈമൺ ഓമിന്റെ സഹോദരരിൽ പലരും ശൈശവദശയിൽ തന്നെ മൃത്യുവിനിരയായി. ജോർജ് സൈമണെക്കൂടാതെ അവശേഷിച്ചത് പിൽക്കാലത്ത് പ്രശസ്ത ഗണിതജ്ഞനായി മാറിയ ഇളയ സഹോദരൻ [[മാർട്ടിൻ ഓം |മാർട്ടിനും]] സഹോദരി എലിസബെത്ത് ബാർബറയും മാത്രമാണ്. ജോർജ് സൈമണിന്റെ മാതാവ് അദ്ദേഹത്തിന്റെ പത്താം വയസ്സിലും മരണമടഞ്ഞു.
"https://ml.wikipedia.org/wiki/ജോർജ്_സൈമൺ_ഓം" എന്ന താളിൽനിന്ന് ശേഖരിച്ചത്