"ക്വാണ്ടം ബലതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 6:
[[ആറ്റം]], [[ഇലക്ട്രോൺ]],[[പ്രോട്ടോൺ]] തുടങ്ങിയ അറ്റോമിക് അല്ലെങ്കിൽ സബ് അറ്റോമിക് തലത്തിലുള്ള കണങ്ങളുടെ ബലതന്ത്രമാണിത്.അതിസൂക്ഷ്മ പ്രതിഭാസത്തിൽ [[ഉദാത്തബലതന്ത്രം|ഉദാത്തബലതന്ത്രത്തിന്റെ]] സ്ഥാനത്ത് ഇന്ന് ഇത് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഉദാത്ത ബലതന്ത്രവും ക്വാണ്ടം ബലതന്ത്രവും ബൃഹത്‌രൂപ പ്രതിഭാസത്തിൽ ഒരേ ഫലങ്ങൾ തരുന്നു.എങ്കിലും അതിചാലകത, അർധചാലകത തുടങ്ങിയ ചില macroscopic പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രത്തിനു മാത്രമേ സാധിച്ചിട്ടുള്ളു.
 
[[മാക്സ് പ്ലാങ്ക്|മാക്സ് പ്ലാങ്കിന്റെ]] [[ക്വാണ്ടം സിദ്ധാന്തമാണ്‌]] ഈ ശാസ്ത്രശാഖയ്ക്ക് അടിത്തറപാകിയത്.ചില ഭൗതികപരിമാണങ്ങൾ അനുസ്യൂതമായല്ല മറിച്ച് ചെറുപൊതികളായാണ് കൈമാറ്റം ചെയ്യപ്പെടുന്നത് എന്നതാണ് ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഊർജ്ജം, കോണീയസംവേഗം(Angular Momentum) തുടങ്ങിയവ ഇത്തരത്തിൽ 'ക്വാണ്ടൈസ്ഡ്' ആയ ഭൗതികപരിമാണങ്ങളാണ്.
== ചരിത്രം ==
ന്യൂട്ടോണിയൻ ബലതന്ത്രം അഥവാ ക്ലാസിക്കൽ ബലതന്ത്രത്തിന്റെ പരിമിതികളാണ്‌ ക്വാണ്ടം ബലതന്ത്രത്തിന്റെ വികാസത്തിന്‌ കളമൊരുക്കിയത്. ന്യൂട്ടന്റെ ചലനനിയമങ്ങൾ ആധാരമാക്കി വികസിപ്പിച്ച ന്യൂട്ടോണിയൻ ബലതന്ത്രം, പിണ്ഡം വളരെക്കുറഞ്ഞ സൂക്ഷ്മകണികകളുടെ സവിശേഷതകൾ വിശദീകരിക്കാൻ പര്യാപ്തമായിരുന്നില്ല. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും, ഹൈഗൻസിൻറെ തരംഗസിദ്ധാന്തവും [[ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം]], [[ബ്ലാക്ക് ബോഡി റേഡിയേഷൻ]] തുടങ്ങിയ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ പരാജയപ്പെട്ടതും സൂക്ഷ്മകണങ്ങളെക്കുറിച്ചു പഠിക്കുന്ന ബലതന്ത്രശാഖയുടെ ആവിർഭാവത്തിനു വഴിയൊരുക്കി.
"https://ml.wikipedia.org/wiki/ക്വാണ്ടം_ബലതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്