"തോമസ് ഹോബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
രാജാവിന്റെ ഏകശാസനത്തിനു വേണ്ടി നിലകൊണ്ടതിനൊപ്പം ഹോബ്സ്, യൂറോപ്യൻ ഉദാരവാദത്തിന്റെ അടിസ്ഥാന സങ്കല്പങ്ങൾ വികസിപ്പിക്കുക കൂടി ചെയ്തു: വ്യക്തിയുടെ അവകാശങ്ങൾ; മനുഷ്യർക്കിടയിൽ സ്വഭാവത്താലെയുള്ള സമത്വം; രാഷ്ട്രീയവ്യവസ്ഥയുടെ കൃത്രിമസ്വഭാവം (ഈ ആശയമാണ് പിന്നീട് പൗരസമൂഹത്തേയും രാഷ്ട്രത്തേയും വേർതിരിച്ചു കാണുന്ന നിലപാടായി വികസിച്ചത്); വിഹിതമായ രാഷ്ട്രീയാധികാരങ്ങളെല്ലാം പ്രാതിനിധ്യസ്വഭാവവും ജനസമ്മതിയും ഉള്ളതായിരിക്കണം എന്ന ആശയം; നിയമത്തിൽ വ്യക്തമായി നിരോധിച്ചിട്ടില്ലാത്തതെല്ലാം ചെയ്യാൻ ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട് എന്ന ഉദാരസമീപനം തുടങ്ങിയവ ഈ സങ്കല്പങ്ങളിൽ പെടുന്നു.<ref>Pierre Manent, ''An Intellectual History of Liberalism'' (1994) pp 20–38</ref>
 
രാഷ്ട്രമീമാംസയ്ക്കു പുറമേ, ചരിത്രം, ക്ഷേത്രഗണിതം, വാതകങ്ങളുടെ ഊർജ്ജതന്ത്രം, ദൈവശാസ്ത്രം, സന്മാർഗ്ഗശാസ്ത്രം, സാമാന്യദർശനം എന്നീ മേഖലകളിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. സ്വാർത്ഥതയിൽ ഉറച്ച സഹകരണമാണ് മനുഷ്യന്റെ അടിസ്ഥാനസ്വഭാവം എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ ദാർശനികമാനവശാസ്ത്രത്തിന് വലിയ മുതൽക്കൂട്ടായി. തത്ത്വചിന്തയിലെ ഭൗതികവാദത്തെയാണ് ഹോബ്സ് പ്രതിനിധാനം ചെയ്തത്.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തോമസ്_ഹോബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്