"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{പഴയനിയമം}}
 
[[പഴയനിയമം|പഴയനിയമത്തിലെ]] [[അപ്പോക്രിഫ]] വിഭാഗത്തിൽ പെടുന്ന ചില ഗ്രന്ഥങ്ങളാണ് '''മക്കബായരുടെ പുസ്തകങ്ങൾ'''. 1 മക്കബായർ, 2 മക്കബായർ, 3 മക്കബായർ, 4 മക്കബായർ എന്നിങ്ങനെ, മക്കബായരുടെ നാലു പുസ്തകങ്ങളാണ് പ്രധാനമായും ഉള്ളത്. എബ്രായബൈബിളായ [[തനക്ക്|തനക്കിൽ]] ഉൾപ്പെടാത്ത ഈ കൃതികളിൽ ആദ്യത്തെ രണ്ടെണ്ണം യഹൂദവിശുദ്ധലിഖിതങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിന്റെ]] ഭാഗമാണ്. [[കത്തോലിക്കാ സഭ|കത്തോലിക്കരും]] പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഈ രണ്ടു പുസ്തകങ്ങളെ [[പഴയനിയമം|പഴയനിയമത്തിലെ]] ഉത്തരകാനോനിക രചനകളായി അംഗീകരിക്കുന്നു. 3 മക്കബായർ, [[ഗ്രീക്ക് ഓർത്തഡോക്സ് സഭ|ഗ്രീക്ക്]], സ്ലാവോണിക ഓർത്തഡോക്സ് സഭകകളുടെ [[ബൈബിൾ]] സംഹിതകളുടെ ഭാഗമാണ്. 4 മക്കബായരെ [[ബൈബിൾ|ബൈബിളിന്റെ]] ഭാഗമായി അംഗീകരിക്കുന്നത് ജോർജ്ജിയൻ ഓർത്തഡോക്സ് സഭ മാത്രമാണ്. യഹൂദരും പ്രൊട്ടസ്റ്റന്റ് സഭകളും, മക്കബായരുടെ എല്ലാ പുസ്തകങ്ങളേയും അവരുടെ [[ബൈബിൾ]] സംഹിതകളിൽ ഒഴിവാക്കിയിരിക്കുന്നു.
 
[[ചിത്രം:145.Judas Maccabeus before the Army of Nicanor.jpg|thumb|300px|left|യൂദാ മക്കബായസ് ശത്രുസൈന്യത്തിനു മുൻപിൽ]]
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ മേൽ ആധിപത്യം നേടിയ സിറിയയിലെ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് ചക്രവർത്തിമാരുടെ]] യവനീകരണ ശ്രമങ്ങളെ [[യഹൂദർ|യഹൂദരിൽ]] വലിയൊരു വിഭാഗം ചെറുത്തു. ആ ചെറുത്തു നിൽപ്പിന്റേയും അതിന്റെ ഫലമായി സ്ഥാപിക്കപ്പെട്ട്, ക്രി.മു. 63-ൽ [[റോമാ സാമ്രാജ്യം|റോമൻ ആധിപത്യം]] നിലവിൽ വരുന്നതുവരെയുള്ള ഒരു നൂറ്റാണ്ടിനടുത്ത കാലം ഉണ്ടായിരുന്ന യഹൂദ സ്വയം ഭരണത്തിന്റേയും പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ഈ കൃതികളിൽ 3 മക്കബായർ ഒഴിച്ചുള്ളവ. 3 മക്കബായരിൽ കഥയുടെ മുഖ്യപശ്ചാത്തലമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത് ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അലക്സാണ്ഡ്രിയ ആണെങ്കിലും ആ ഗ്രന്ഥം മക്കബായരുടെ പുസ്തകത്തോടു കടപ്പാടുകാട്ടുകയും കഥകൾ സമാനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടാവാം അതും മക്കബായരുടെ പുസ്തകങ്ങളിൽ ഒന്നായി അറിയപ്പെടാൻ ഇടയായത്. വേദഗ്രന്ഥങ്ങളെന്ന നിലയിൽ ഈ കൃതികളെ മാനിക്കാത്തവർ പോലും ക്രിസ്ത്വബ്ധാരംഭത്തിനടുത്ത കാലത്തെ യഹൂദചരിത്രത്തിന്റേയും സാമൂഹ്യരാജനൈതിക അവസ്ഥകളുടേയും പഠനത്തിൽ ഏറെ പ്രാധാന്യമുള്ള രേഖകളായി ഇവയെ, പ്രത്യേകിച്ച് ഒന്നാം പുസ്തകത്തെ,<ref>യഹൂദവിജ്ഞാനകോശം, [http://www.jewishencyclopedia.com/view.jsp?artid=18&letter=M മക്കബായരുടെ പുസ്തകങ്ങൾ]</ref> അംഗീകരിക്കുന്നു.
 
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്