"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
===3 മക്കബായർ===
മക്കബായരുടെ വിമോചനകഥയോടു കടപ്പാടും സമാനതകളും കാട്ടുന്നതെങ്കിലും 3 മക്കബായരുടെ കഥയ്ക്ക് മക്കബായരുടെ കഥയുമായി നേരിട്ടു ബന്ധമൊന്നുമില്ല. അതിലെ കഥയുടെ സ്ഥലമുഖ്യസ്ഥല-കാലങ്ങളായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത്, ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അലക്സാണ്ഡ്രിയയാണ്.
 
ക്രി.മു. 217-ൽ സെല്യൂക്കസ് രാജാവായ അന്തിയോക്കോസ് മൂന്നാമനുമനെ റാഫിയയിലെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഈജിപ്തിലെ ടോളമി നാലാമൻ ഫിലോപ്പാത്തർ, തന്റെ പ്രജകളെ അവരുടെ ദേവന്മാർക്കുള്ള കാഴ്ചകളുമായി സന്ദർശിക്കാൻ തീരുമാനിക്കുന്നു. അക്കാലത്ത് യൂദയായും ടോളമിമാരുടെ ആധിപത്യത്തിൽ ആയിരുന്നതിനാൽ അദ്ദേഹം [[യെരുശലേം]] ദേവാലയവും സന്ദർശിച്ചു. എന്നാൽ ദേവാലയത്തിൽ അതിവിശിഷ്ഠസ്ഥലത്തു പ്രവേശിക്കാൻ തുനിഞ്ഞ രാജാവിനെ ഒരു [[മാലാഖ]] തടഞ്ഞു. അലക്സാണ്ഡ്രിയയിൽ മടങ്ങിയെത്തിയ രാജാവ്, യെരുശലേമിൽ തനിക്കു നേരിട്ട അപമാനത്തിനുള്ള പ്രതികാരം അലക്സാണ്ഡ്രിയയിലെ യഹൂദരോടു തീർക്കാൻ തീരുമാനിച്ചു. യഹൂദവിശ്വാസം ഉപേക്ഷിച്ച് ഡയോനിഷ്യസ് ദേവനെ ആരാധിക്കാൻ തയ്യാറാകാത്ത യഹൂദരുടെ കണക്കെടുത്ത് കഠിനനികുതികൾക്കും ഇതര ശിക്ഷകൾക്കും വിധേയനാക്കാൻ രാജാവ് തീരുമാനിച്ചു. യഹൂദധർമ്മം ഉപേക്ഷിക്കാൻ വിരലിലെണ്ണാവുന്നവർ മാത്രം തയ്യാറയതു കണ്ട് ക്രൂദ്ധനായ രാജാവ് വഴങ്ങാത്തവർക്ക് വധശിക്ഷ വിധിച്ചു.{{സൂചിക|൨}} മദ്യം കുടിപ്പിച്ച ആനകളെക്കൊണ്ട് അവരെ ചവിട്ടിച്ചു കൊല്ലാനായിരുന്നു തീരുമാനം. രാജാവിന്റെ ഉറക്കത്തിന്റേയും മറ്റു സ്വകാര്യസൗകര്യങ്ങളുടേയും പരിഗനനയിൽ പലവട്ടം മാറ്റിവച്ച ശിക്ഷാനടപടി ഒടുവിൽ നടപ്പിലാക്കിയപ്പോൾ പരിഭ്രമിച്ച ആനകൾ യഹൂദരെ ഉപദ്രവിക്കാതെ തിരിഞ്ഞോടി രാജാവിന്റെ സൈനികരെ അപായപ്പെടുത്തി. അതു കണ്ട് മനസ്തപിച്ച് രാജാവ് യഹൂദരെ മോചിപ്പിക്കുന്നു.
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്