"ഡാറ്റാ കമ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
==II. പ്രേഷണ മാധ്യമം==
ഡേറ്റാ വിനിമയ ദക്ഷത, ഡേറ്റാ പ്രേഷണ നിരക്ക്(data transmission rate) എന്നിവ പ്രേഷണ മാധ്യമത്തെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. വിവിധയിനം മാധ്യമങ്ങളുടെ നിർമാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാരണത്താൽ ആവശ്യമുള്ള ഡേറ്റാ പ്രേഷണ നിരക്ക്, മാധ്യമ നിർമാണത്തിനു വകയിരുത്തിയിട്ടുള്ള തുക എന്നിവയ്ക്ക് അനുയോജ്യമായ ഒരു മാധ്യമമാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിലുള്ള പ്രധാന പ്രേഷണ മാധ്യമങ്ങളും അവയുടെ സവിശേഷതകളും ചുവടെ ചേർക്കുന്നു.
===1. ഇരട്ട വയർ ഓപ്പൺ ലൈൻ (two wire open line)===
ഇൻസുലേറ്റ് ചെയ്ത ഒരു ജോഡി ചാലകങ്ങളാണിവ. ചാലക കമ്പികൾ ചെമ്പിലോ അലൂമിനിയത്തിലോ ആകാം. കമ്പികളുടെ വ്യാസം 0.4-1.0 മി.മീ. വരും. ഏകദേശം 50 മീറ്റർ ദൂരം വരെ ഡേറ്റ പ്രേഷണം ചെയ്യാൻ ഇവയ്ക്കു സാധിക്കും. ഡേറ്റാ പ്രേഷണ നിരക്ക് സെക്കൻഡിൽ 19,200 ബിറ്റിൽ കുറവായിരിക്കും. ഒന്നിലധികം ജോഡികൾ ആവശ്യമെങ്കിൽ അവയെ 'മൾട്ടി കോർ കേബിളിനുള്ളിലോ' റിബൺ മാതൃകയിൽ പരപ്പുള്ള ടേപ്പിനുള്ളിലോ ഉറപ്പിക്കുന്നു.
 
===2. പിരിച്ച ഇരട്ടക്കമ്പി കേബിൾ (twisted-pair cable)===
ഇൻസുലേറ്റ് ചെയ്ത രണ്ട് ചാലകങ്ങളെ പരസ്പരം ചുറ്റിപ്പിണ ഞ്ഞുവരുന്ന രീതിയിൽ ഘടിപ്പിച്ചവയാണിവ. ഒരു കേബിളിലൂടെ ഒരു കി.മീ. ദൂരം വരെ (റിപ്പീറ്ററുകൾ ഉപയോഗിക്കാതെ) നേരിട്ട് ഡേറ്റാ പ്രേഷണം ചെയ്യാനാകും. റിപ്പീറ്ററുകൾ ഘടിപ്പിച്ചാൽ ഒരു കി.മീ.-ലേറെ ദൂരത്തേക്കും പ്രേഷണം നടത്താനാകും. ഇവയിലൂടെ സെക്കൻഡിൽ 1-2 മെഗാബിറ്റ് നിരക്കിൽ ഡേറ്റ പ്രേഷണം ചെയ്യാ വുന്നതാണ്. കുറഞ്ഞ അളവിൽ ഡേറ്റാ വിരൂപണവും (distortion) ക്രോസ് ട്രാക്കും (cross track) അനുഭവപ്പെടുന്ന ഇവയെ ആവശ്യാനുസരണം വീണ്ടും ഒരു സുരക്ഷാപാളികൊണ്ടു പൊതിയാറുണ്ട്. ഇപ്രകാരമുള്ളവയെ 'പരിരക്ഷിത കേബിൾ' എന്നു വിശേഷിപ്പിക്കുന്നു.
===3. സമാക്ഷ കേബിൾ===
ഏതെങ്കിലും ചാലക മെഷ് കൊണ്ട് ഒരു കുഴൽ നിർമിച്ച് അതിന്റെ കേന്ദ്ര അക്ഷത്തിലൂടെ മറ്റൊരു ചാലകക്കമ്പി കടത്തിവിടുന്നു. ഇവയ്ക്കിടയിലുള്ള പൊള്ളയായ ഭാഗത്തിൽ ഏതെങ്കിലുമൊരു ഇൻസുലന പദാർഥം നിറയ്ക്കുന്നതിലൂടെ സമാക്ഷ കേബിൾ ലഭ്യമാക്കാം. ഇതുപയോഗിച്ച് 1 കി.മീ. ദൂരം വരെ സുഗമമായ ഡേറ്റാ പ്രേഷണം നിർവഹിക്കാനാവും. ഡേറ്റാ വിനിമയ നിരക്ക് സെക്കൻഡിൽ 1,000 മെഗാബിറ്റ് വരും. ലാൻ, കേബിൾ ടിവി, ഉയർന്ന ഡേറ്റാ പ്രേഷണ നിരക്ക് ആവശ്യമുള്ള പി-റ്റു-പി (പോയിന്റ്-റ്റു-പോയിന്റ്) ലൈൻ എന്നിവയിലെല്ലാം സമാക്ഷ കേബിളാണ് ഉപയോഗിക്കാറുള്ളത്. ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുതി ഏതു ചാലകത്തിലൂടെ പ്രവഹിക്കുമ്പോഴും പ്രവാഹം ചാലകത്തിന്റെ ഉപരിതലത്തിലൂടെ (surface) ആകാനാണു സാധ്യത എന്നതിനാൽ ഉച്ച ആവൃത്തിയിലുള്ള സിഗ്നൽ പ്രേഷണത്തിന് ഉപയോഗിക്കുന്ന സമാക്ഷ കേബിളിന്റെ വ്യാസം സാധാരണ ഉള്ളതിനെ അപേക്ഷിച്ച് കൂടിയതാകണം. സമാക്ഷ കേബിളിന്റെ ബാഹ്യചാലകത്തെ (outer conductor) എർത്ത് ചെയ്തിരിക്കുന്നതിനാൽ പിരിച്ച ഇരട്ടക്കമ്പി കേബിളിനെ അപേക്ഷിച്ച് സമാക്ഷ കേബിളിൽ ക്രോസ്ടാക്കിനുള്ള സാധ്യത കുറയുന്നു.
 
വരി 33:
 
ഫൈബർ ഓപ്റ്റിക് കേബിളിലൂടെ മോണോ മോഡ്, മൾട്ടി മോഡ് എന്നിങ്ങനെ രണ്ടു രീതിയിൽ പ്രകാശ സിഗ്നലുകൾ കട ത്തിവിടാൻ കഴിയും. നിശ്ചിതമായ ഒരു സഞ്ചാരപഥത്തിൽക്കൂടി മാത്രം സിഗ്നൽ കടത്തിവിടുന്നതാണ് മോണോ മോഡ്. ഉയർന്ന ബാൻഡ്വിഡ്ത്തുള്ള ഈ രീതിയിൽ കാമ്പിന്റെ വ്യാസം കുറയ്ക്കുന്നതിനനുസരിച്ച് അതിന്റെ അരികുകളിൽ നിന്നുള്ള സിഗ്നൽ പ്രതിഫലനങ്ങളും കുറഞ്ഞിരിക്കും. ഇത്തരം കേബിളുകളുടെ നിർമാണവും കേബിളുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയും പൊതുവേ ശ്രമകരമാണ്. ഒന്നിലധികം സഞ്ചാരപഥങ്ങളിലൂടെയുള്ള പ്രേഷണം സാധ്യമാക്കുന്നതാണ് മൾട്ടി മോഡ് രീതി. ഇവിടെ കാമ്പിന്റെ അരികുകളിൽനിന്നാണ് സിഗ്നൽ പ്രതിഫലനവും പ്രകീർണനവും (dispersion) നടക്കുന്നത്. സിഗ്നലിലെ ഡേറ്റാ എലിമെന്റുകൾ വ്യത്യസ്ത സമയങ്ങളിലാണ് ലക്ഷ്യത്തിലെത്തിച്ചേ രുന്നത്. ഇതിലെ ഡേറ്റാ പ്രേഷണ നിരക്ക് താരതമ്യേന കുറവാണ്.
 
==III. കമ്യൂണിക്കേഷൻ രീതികൾ==
[[ട്രാൻസാക്ഷൻ]], [[മെസേജ്]], ബാച്ച് എന്നീ മൂന്നു രീതികളിലാണ് പ്രധാനമായി ഡേറ്റാ പ്രേഷണം ചെയ്യാറുള്ളത്. കുറഞ്ഞ അളവിലുള്ള (10-1,000 ബൈറ്റ്) ഡേറ്റാ പ്രേഷണത്തിനാണ് ട്രാൻസാക്ഷൻ രീതി പ്രയോഗിക്കുന്നത്. ഒരേ സമയം സ്രോതസ്സിൽനിന്ന് ലക്ഷ്യത്തിലേക്കും തിരിച്ചും പ്രേഷണം നടക്കുന്ന ഈ രീതി വിദൂര സംഭാഷണത്തിന് തികച്ചും അനുയോജ്യമാണ്. വിവരങ്ങൾ തിരക്കിയുള്ള അന്വേഷണം, [[ടൈം ഷെയറിങ്]], [[ഡേറ്റാബേസ് |ഡേറ്റാബേസിൽ]] നിന്നുള്ള വിവര ശേഖരണം, അസം ബ്ളി ലൈൻ - പ്രോസസ് കൺട്രോൾ, തത്സമയ ഗണനം, ഇൻ വെൻട്രി അപ്ഡേറ്റിങ് മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.
"https://ml.wikipedia.org/wiki/ഡാറ്റാ_കമ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്