"താപമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 32:
===പ്രതിരോധക തെർമോമീറ്റര്===
ലോഹങ്ങൾ, അർധചാലകങ്ങൾ, സിറാമിക പദാർഥങ്ങൾ തുടങ്ങിയ ചാലക വസ്തുക്കളുടെ വിദ്യുത്പ്രതിരോധം താപനിലയ്ക്കനുസരിച്ച് വ്യത്യാസപ്പെടുന്നതും പ്രസ്തുത മാറ്റം പുനഃസൃഷ്ടിക്കാവുന്നതുമാണ്. താപനിലയ്ക്കനുസൃതമായി പദാർഥത്തിന്റെ വിദ്യുത്പ്രതിരോധ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്നവയാണ് പ്രതിരോധക തെർമോമീറ്റർ. എച്ച്.എൽ.കലെണ്ടർ ആണ് ഇതിന്റെ ഉപജ്ഞാതാവ്. പ്രതിരോധ മാപന സംവിധാനം, വിദ്യുത്കമ്പികൾ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ. ഉപകരണത്തിലെ സംവേദകാംശത്തെ ഒരു ബ്രിഡ്ജ് പരിപഥത്തിൽ ഉൾ പ്പെടുത്തി അതിൽ ശൂന്യ പ്രതിതുലനം സൃഷ്ടിച്ചാണ് താപനില കണ്ടുപിടിക്കുന്നത്. ഈ സംവിധാനത്തിൽ നേർധാരയോ പ്രത്യാവർത്തിധാരയോ ഉപയോഗിക്കാനാകും. പൊതുവേ, സെർവൊ രീതിയിലുള്ള താപനിലാമാപനത്തിന് പ്രത്യാവർത്തിധാരയും, വളരെ സൂക്ഷ്മവും കൃത്യവുമായ മാപനം നിർവഹിക്കേണ്ടതിന് നേർധാരയും ഉപയോഗിക്കുന്നു. മാംഗനീസ്/നിക്കൽ/കോബാൾട്ട്/ചെമ്പ്/മഗ്നീഷ്യം തുടങ്ങിയ ലോഹങ്ങളുടെ ഓക്സൈഡുകൾ, ധന താപമാനഗുണാങ്കമുള്ള ലോഹം, ബേറിയം ടൈറ്റനേറ്റ് പോലുള്ള സിറാമിക തെർമിസ്റ്ററുകൾ മുതലായവ പ്രതിരോധക എലിമെന്റായി ഉപയോഗിക്കുന്നു. വെള്ളത്തിന്റെ ഉറയൽ/തിളനിലകൾ, സൾഫർ ഉരുകുന്ന താപനില അഥവാ സൾഫർ ബിന്ദു (444.6<sup>o</sup>C) എന്നിവയാണ് ഇതിലെ നിർദേശിത താപനിലകൾ. എലിമെന്റായി ഉപയോഗപ്പെടുത്തുന്ന പദാർഥത്തിന് അനുസൃതമായി മാപനാങ്കങ്ങളുടെ പരാസത്തിൽ വ്യത്യാസം വരാറുണ്ട്. പ്ളാറ്റിനത്തിന് -258<sup>o</sup>C മുതൽ +900<sup>o</sup> വരെ, നിക്കലിന് -150<sup>o</sup>C മുതൽ +300<sup>o</sup>C വരെ, ചെമ്പിന് -200<sup>o</sup>C മുതൽ +120<sup>o</sup> വരെ എന്നിവ താപാങ്ക സീമകളാണ്. പരീക്ഷണശാലകളിൽ ഉപയോഗപ്പെടുത്തുന്നവ &plusmn;0.01<sup>o</sup> സൂക്ഷ്മതയും വ്യവസായ ശാലകളിലും മറ്റും പ്രയോജനപ്പെടുത്തുന്നവ &plusmn;0.3<sup>0</sup> സൂക്ഷ്മതയും നല്കാറുണ്ട്. സംവേദകാംശത്തിന്റെ (എലിമെന്റ്) താപീയ ചാലകത വളരെ ഉയർന്നതാവണം, നേർധാരാ താപീയ വിദ്യുത്ചാലക ബലം, പ്രത്യാവർത്തിധാരാ പ്രേരണിക/ധാരിതാ വിക്ഷോഭങ്ങൾ എന്നിവ പരിപഥത്തിൽ അനുഭവപ്പെട്ടുകൂടാ തുടങ്ങിയ മുൻകരുതലുകൾ സ്വീകരിച്ച ശേഷമേ ഇവ നിർമിക്കാറുള്ളൂ.
 
===താപവൈദ്യുത തെർമോമീറ്റര്===
തെർമോകപ്പിളിന്റെ പ്രവർത്തനത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന തെർമോമീറ്ററാണിത്. തെർമോകപ്പിളിന്റെ ഒരഗ്രം സൂചിത ഊഷ്മാവിലുള്ള ഒരു മാധ്യമത്തിലും മറ്റേ അഗ്രം താപനില കണ്ടുപിടിക്കേണ്ട വസ്തു/ബിന്ദുവിലും വരത്തക്കരീതിയിൽ ക്രമീകരിച്ചാൽ തെർമോകപ്പിളിലെ ചാലകങ്ങൾക്കു കുറുകെ അനുഭവപ്പെടുന്ന വോൾട്ടതയുടെ അളവ് അഗ്രങ്ങളിലെ താപ പരാസത്തിന് ആനുപാതികമായിരിക്കും. ''നോ: തെർമൊകപ്പിൾ''
"https://ml.wikipedia.org/wiki/താപമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്