"ഭൂസ്പർശമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ട്രോപോസ്ഫിയർ Troposphere അന്തരീക്ഷത്തിന്റെ അടിത്തട...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 1:
അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖലമേഖലയാണ് '''ട്രോപോസ്ഫിയർ''' (Troposphere). ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ ദ്രവ്യമാനത്തിന്റെ 90 ശ.മാ. -വും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയിൽ അന്തരീക്ഷസാന്ദ്രതയും മർദവും താപമാനവും ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കി.മീ.നും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാൽ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പർശമേഖലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പർശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം മധ്യരേഖാപ്രദേശങ്ങളിൽ 17 കി. മീ.-നടുത്തും ധ്രുവപ്രദേശങ്ങളിൽ 12 കി. മീ.-നടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷമേഖലയേയും വേർതിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതൽ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.
ട്രോപോസ്ഫിയർ
 
Troposphere
 
അന്തരീക്ഷത്തിന്റെ അടിത്തട്ടിലെ മേഖല. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ ദ്രവ്യമാനത്തിന്റെ 90 ശ.മാ. -വും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയിൽ അന്തരീക്ഷസാന്ദ്രതയും മർദവും താപമാനവും ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കി.മീ.നും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാൽ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പർശമേഖലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പർശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം മധ്യരേഖാപ്രദേശങ്ങളിൽ 17 കി. മീ.-നടുത്തും ധ്രുവപ്രദേശങ്ങളിൽ 12 കി. മീ.-നടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷമേഖലയേയും വേർതിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതൽ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.
 
ട്രോപോസ്ഫിയറിലെ വായു വിവിധതരം വാതകങ്ങളുടെ മിശ്രിതമാണ്. ഇതിൽ നൈട്രജൻ (78.10%), ഓക്സിജൻ (20.9%), ആർഗോൺ (0.93%), നിയോൺ (0.001%), ഹീലിയം (0.0005%) തുടങ്ങിയവ സ്ഥിരാനുപാതത്തിലും നീരാവി, കാർബൺ ഡൈ ഓക്സൈഡ്, ഓസോൺ, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോഫ്ലൂറോ കാർബണുകൾ എന്നിവ അസ്ഥിരമായ അളവിലും കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഭൂരിഭാഗം നീരാവിയും മേഘങ്ങളും ഭൂസ്പർശമേഖലയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളായ മഴ, ഇടി, മിന്നൽ, മൂടൽമഞ്ഞ്, മലിനീകരണം എന്നിവ സംഭവിക്കുന്നത് ഈ മേഖലയിലാണ്. ജീവജാലങ്ങളുടെ അധിവാസം അന്തരീക്ഷത്തിന്റെ അടിത്തട്ടിലായതുകൊണ്ട് ഈ മേഖലയിലെ മാറ്റങ്ങൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു.
Line 9 ⟶ 5:
ഉപരിതലം മുതൽ 90 കി.മീ. വരെ ഉയരത്തിലാണ് ശുക്രഗ്രഹത്തിന്റെ ട്രോപോസ്ഫിയർ സ്ഥിതിചെയ്യുന്നത്. അവിടെ താപമാനം ഉപരിതല താപമാനമായ 450°C മുതൽ 90 കി.മീ. ഉയരത്തിൽ -100°C വരെ കുറയുന്നു. എന്നാൽ ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷ താപനിലയിൽ അതിശക്തമായ വ്യതിയാനങ്ങൾ സംഭവിക്കുന്നതുകൊണ്ട് താപഘടനയും ട്രോപോസ്ഫിയർ നിർണയവും വിഷമകരമാണ്. വ്യാഴഗ്രഹത്തിൽ ഉപരിതല താപമാനമായ 87°C മുതൽ 90 കി.മീ. ഉപരിതലത്തിലെ താപമാനമായ -153°C വരെയായി കുറയുന്ന മേഖലയെ ട്രോപോസ്ഫിയർ ആയി നിർവചിക്കുന്നു.
 
അടുത്തകാലത്തുണ്ടായ വിവിധതരം ഉപകരണങ്ങളുടേയും റഡാറുകളുടേയും ഉപയോഗം ട്രോപോസ്ഫിയർ പഠനത്തിൽ വളരെയേറെ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്. നോ: അന്തരീക്ഷം
{{സർവ്വവിജ്ഞാനകോശം}}
 
(ഡോ. എസ്. ആർ. പ്രഭാകരൻ നായർ)
==അവലംബം==
http://mal.sarva.gov.in/index.php?title=%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%AB%E0%B4%BF%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D
"https://ml.wikipedia.org/wiki/ഭൂസ്പർശമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്