"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
===1980-കൾ: സുവർണ്ണകാലഘട്ടം===
എഴുപതുകളുടെ അവസാനം മുതൽ എൺപതുകളുടെ അവസാനം വരെയുള്ള കാലഘട്ടത്തെയാണ് പൊതുവേ മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിളിക്കുന്നത്. കലാമേന്മയും ജനപ്രീതിയും ഒരുപോലെ സ്വന്തമാക്കിയ മധ്യവർത്തിസിനിമകളുടെ വരവ് എൺപതുകളുടെ തുടക്കതോടുകൂടിയാണ്. സമാന്തരസിനിമയുടെയും ജനപ്രിയസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്നാണ് മധ്യവർത്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അരവിന്ദൻ, അടൂർ, [[ജോൺ എബ്രഹാം (ചലച്ചിത്ര സംവിധായകൻ‌)|ജോൺ എബ്രഹാം]] എന്നിവർ സമാന്തരസിനിമയുടെയും ഭരതൻ, പത്മരാജൻ, കെ. ജി. ജോർജ്ജ്, മോഹൻ എന്നിവർ മധ്യവർത്തിസിനിമയുടെയും [[ഐ.വി. ശശി]], [[സത്യൻ അന്തിക്കാട്]], [[സിബി മലയിൽ]], [[പ്രിയദർശൻ]] തുടങ്ങിയവർ ജനപ്രിയസിനിമയുടെയും വക്താക്കളായിരുന്നു. മെലോഡ്രാമകളിലൂടെ ശ്രദ്ധേയനായ [[ഫാസിൽ]] രംഗത്തെത്തിയതും ഈ സമയത്താണ്. നസീറിനു ശേഷം മലയാളസിനിമയെ ദീർഘകാലം വാണ [[മമ്മൂട്ടി]], [[മോഹൻലാൽ]] എന്നിവരുടെ രംഗപ്രവേശനവും 80-കളുടെ ആദ്യം തന്നെ നടന്നു. മേളയിലൂടെ മമ്മൂട്ടിയും മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാലും ചലച്ചിത്രരംഗത്തെത്തി. അടൂരിന്റെ എലിപ്പത്തായം, [[മുഖാമുഖം]], അനന്തരം; അരവിന്ദന്റെ എസ്തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്; ഭരതന്റെ ചാമരം, കാറ്റത്തെ കിളിക്കൂട്, [[ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം]], വൈശാലി; പത്മരാജന്റെ [[ഒരിടത്തൊരു ഫയൽവാൻ]], കൂടെവിടെ, തിങ്കളാഴ്ച നല്ല ദിവസം, നമുക്കു പാർക്കാന് മുന്തിരിത്തോപ്പുകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ,[[തൂവാനത്തുമ്പികൾ]], [[അപരൻ]], [[മൂന്നാം പക്കം]]; കെ. ജി. ജോർജ്ജിന്റെ യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, പഞ്ചവടി പാലം എന്നിവ ഈ ദശാബ്ദത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ ജനപ്രീതി പിടിച്ചു പറ്റുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഈ കാലഘട്ടത്തിലെ ചിത്രങ്ങളുടെ വിജയം. സാങ്കേതികപരമായും 80-കളിലെ ചിത്രങ്ങൾ മുന്നിട്ടുനിന്നു. മലയാളത്തിലെദക്ഷിണേന്ത്യയിലെ അദ്യഅദ്യത്തെ 70 എം.എം സിനിമയായ [[പടയോട്ടം]] 1982-ലും ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ]] 1984-ലും പുറത്തിറങ്ങി.<ref name="Navodaya4">{{cite web|url=http://www.hindu.com/mp/2010/12/06/stories/2010120650230100.htm|title=He loves courting risks|date=2010-12-06|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=2 ജൂൺ 2011}}</ref><ref name="Navodaya2">{{cite web|url=http://www.hindu.com/fr/2011/03/04/stories/2011030450900100.htm|title=Still raring to go|date=2011-03-04|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref name="Navodaya3">{{cite web|url=http://www.hinduonnet.com/thehindu/mp/2003/05/15/stories/2003051500260100.htm|title=Casting a magic spell|date=2003-05-15|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
വേണു, മധു അമ്പാട്ട്, [[മങ്കട രവിവർമ്മ]], [[വിപിൻദാസ്]] തുടങ്ങിയ ഛായഗ്രാഹകരും [[ജോൺസൺ]], [[ശ്യാം (സംഗീതസംവിധായകൻ)|ശ്യാം]], ഗുണാ സിങ്ങ് തുടങ്ങിയ പശ്ചാത്തലസംഗീത വിദഗ്ധരും ഈ കാലയളവിൽ ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തു. [[ശ്രീനിവാസൻ]] - [[സത്യൻ അന്തിക്കാട്]] കൂട്ടുകെട്ടിന്റെ ജീവിതഗന്ധിയായ മികച്ച പല ചിത്രങ്ങളും 80-കളിൽ പുറത്തുവന്നു.<ref>{{cite web|url=http://www.screenindia.com/old/jul10/south1.htm|title=I'm a Man of few Wants|date=|publisher=സ്ക്രീൻ ഇന്ത്യ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1988-ൽ പുറത്തിറങ്ങിയ [[ഷാജി എൻ. കരുൺ|ഷാജി എൻ കരുണിന്റെ]] [[പിറവി]] അന്താരാഷ്ട്ര തലത്തിൽ ഏറ്റവുമധികം ബഹുമതികൾ വാരിക്കൂട്ടിയ ഇന്ത്യൻ ചലച്ചിത്രമാണ്.<ref>{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/275/year/1989.html |title=കാൻ ഫിലിം ഫെസ്റ്റിവൽ|publisher=കാൻ ഫിലിം ഫെസ്റ്റിവൽ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> തൊട്ടടുത്ത വർഷം [[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] [[മതിലുകൾ]] എന്ന കഥ അടൂർ ചലച്ചിത്രമായി അവിഷ്കരിച്ചു.<ref>{{cite web|author=പി.കെ. അജിത്കുമാർ|url=http://www.hindu.com/fr/2010/05/14/stories/2010051451370300.htm|title=Romantic interlude|date=2010-05-14|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> [[മമ്മൂട്ടി]] നായകനായി അഭിനയിച്ച ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകൾ രംഗത്ത് അഭിനയിച്ചിട്ടില്ലാത്ത ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.<ref name="Adoor"/> ഇതേ വർഷം തന്നെ പുറത്തിറങ്ങിയ [[സിദ്ദിഖ് - ലാൽ]] കൂട്ടുകെട്ടിന്റെ [[റാംജി റാവ് സ്പീക്കിംഗ് (മലയാളചലച്ചിത്രം)|റാംജി റാവ് സ്പീക്കിംഗ്]] മലയാളിക്ക് മറ്റൊരു ദൃശ്യാനുഭവം കാഴ്ച്ച വെച്ചു. നടൻ ജയന്റെ ചിത്രീകരണത്തിനിടെയുള്ള അപകടമരണവും (1980) സംവിധായകൻ ജോൺ എബ്രഹാമിന്റെ ദുരൂഹമരണവും (1987) 1980-കളിലെ കറുത്ത സംഭവങ്ങളായി.<ref>{{cite web|url=http://www.hindu.com/2010/12/30/stories/2010123063190200.htm|title=Return of a matinee idol|date=2010-12-30|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://economictimes.indiatimes.com/Features/Culture_Cauldron/John_Abraham_New_Indian_Cinemas_most_creative_representative/rssarticleshow/msid-3091515,curpg-2.cms|title=John Abraham: New Indian Cinema's most creative representative|date=|publisher=ദി ഇക്കോണമിക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്