"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
==ചലച്ചിത്ര സംഗീതം==
[[പ്രമാണം:NirmalasongbookNirmala2.jpg|left|thumb|140px|നിർമ്മല എന്ന ചിത്രത്തിന്റെ പാട്ടുപുസ്തകത്തിന്റെ കവർ. 1980-കൾ വരെ ചലച്ചിത്രങ്ങളുടെ പ്രധാന വിപണനോപാധിയായിരുന്നു പാട്ടുപുസ്തകങ്ങൾ]]
മഹത്തായ സംഗീതപാരമ്പര്യം അവകാശപ്പെടാനുള്ള മലയാളം അത് ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിലും മികവു കാട്ടി. ആദ്യ ശബ്ദചിത്രമായ ബാലനിൽ 23 ഗാനങ്ങളാണ് ഉണ്ടായിരുന്നത്. 1948-ലെ നിർമ്മലയിളൂടെ പിന്നണിഗാനാലാപനസമ്പ്രദായം നിലവിൽ വന്നു. 1954-ലെ നീലക്കുയിലിലൂടെ [[കെ. രാഘവൻ]] മലയാള ചലച്ചിത്ര സംഗീതത്തിന് അടിത്തറ പാകി. നീലക്കുയിൽ വരെ ഹിന്ദി-തമിഴ് ചലച്ചിത്ര-നാടക ഗാനങ്ങളെ അനുകരിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. നീലക്കുയിലിലൂടെ ഈ രീതിക്ക് വലിയ രീതിയിൽ തന്നെ മാറ്റം വന്നു. സംഗീതപ്രാധാന്യമുള്ള ചിത്രങ്ങൾ കൂടുതലായി പുറത്തുവന്ന 60-കളും 70-കളും മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലഘട്ടമായി വിലയിരുത്തപ്പെടുന്നു. [[ദേവരാജൻ]], [[ബാബുരാജ്]], കെ. രാഘവൻ, [[എം.കെ. അർജുനൻ]], [[സലിൽ ചൗധരി]], [[ദക്ഷിണാമൂർത്തി]], [[ആർ.കെ. ശേഖർ]], പുകഴേന്തി, [[എം.എസ്. വിശ്വനാഥൻ]], ബി.എ. ചിദംബരനാഥ്, എം.ബി. ശ്രീനിവാസൻ, [[എ.ടി. ഉമ്മർ]], [[രവീന്ദ്രൻ]], [[ജോൺസൺ]], [[ശ്യാം (സംഗീതസംവിധായകൻ)|ശ്യാം]], [[ഇളയരാജ]], [[എം.ജി. രാധാകൃഷ്ണൻ]], [[ജെറി അമൽദേവ്]], [[എം. ജയചന്ദ്രൻ]], [[ദീപക് ദേവ്]] എന്നിവർ ശ്രദ്ധേയരായ സംഗീതസംവിധായകരാണ്. ജോൺസൺ, ശ്യാം, ഗുണാ സിങ്ങ്, ഐസക് തോമസ് കൊട്ടുകപ്പള്ളി, രാജാമണി എന്നിവർ പശ്ചാത്തലസംഗീതരംഗത്തും ശ്രദ്ധേയരായി. [[വയലാർ രാമവർമ്മ]], [[പി. ഭാസ്കരൻ]], [[ഒ.എൻ.വി. കുറുപ്പ്]], [[ഗിരീഷ് പുത്തഞ്ചേരി]] എന്നിവർ ശ്രദ്ധേയരായ ഗാനരചയിതാക്കാളാണ്. ബ്രഹ്മാനന്ദൻ, [[മെഹബൂബ്]], [[കെ.പി. ഉദയഭാനു]], [[കെ.ജെ. യേശുദാസ്]], [[പി. ജയചന്ദ്രൻ]], [[എം.ജി. ശ്രീകുമാർ]], [[എസ്. ജാനകി]], പി. സുശീല, [[പി. ലീല]], [[വാണി ജയറാം]], [[കെ.എസ്. ചിത്ര]], [[സുജാത]], [[മഞ്ജരി]], [[ശ്രേയ ഘോഷാൽ]] എന്നിവർ മലയാളത്തിലെ മുൻനിര ഗായകരാണ്.
 
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്