"ഭൂസ്പർശമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഭൂമിയുടെ ഉപരിതലത്തോടു് ചേർന്നുകിടക്കുന്ന അന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഭൂമിയുടെ ഉപരിതലത്തോടു് ചേർന്നുകിടക്കുന്ന അന്തരീക്ഷ പാളി. ഭൂമദ്ധ്യരേഖയ്ക്കു് അടുത്തുള്ള പ്രദേശത്തു് ഏതാണ്ടു് 1817 മുതൽകിലോമീറ്റർ 20ഉയരം കിലോമീറ്റർവരെയും ധ്രുവപ്രദേശങ്ങളിൽ ഉയരം വരെ7-9 കിലോമീറ്റൽ വരെയും താപനില കുറഞ്ഞുകൊണ്ടേയിരിക്കും<ref>http://nsidc.org/arcticmet/glossary/troposphere.html</ref>. ഈ ഭാഗത്തിനു് തിരിയുന്ന, ഇളകുന്ന ഭാഗം എന്ന അർത്ഥത്തിൽ ''ട്രോപ്പോസ്ഫിയർ'' (Troposphere) എന്നാണു് പറയുന്നതു്. മലയാളത്തിൽ അതിനെ നമ്മൾ ഭൂസ്പർശമണ്ഡലം എന്നു വിളിക്കുന്നു. ഭൂമദ്ധ്യരേഖയിൽനിന്നു് വടക്കോട്ടോ കിഴക്കോട്ടോ നീങ്ങുമ്പോൾ ഭൂസ്പർശമണ്ഡലത്തിന്റെ ഉയരം കുറഞ്ഞുവരുന്നു. മിതശീതോഷ്ണ പ്രദേശങ്ങളിൽ അതു് 16-17 കിലോമീറ്ററാണെങ്കിൽ ധ്രുവങ്ങളിലെത്തുമ്പോഴേക്കു് ഏതാണ്ടു് 7 കിലോമീറ്ററായി കുറയുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതലും നടക്കുന്നതു് അന്തരീക്ഷത്തിന്റെ ഈ പാളിയിലാണു്. ഇവിടെ ഈർപ്പവും മുകളിലേക്കും താഴേക്കുമുള്ള വായുവിന്റെ ചംക്രമണവും കൂടുതലായി കാണാം. അന്തരീക്ഷത്തിന്റെ ഏതാണ്ടു് 75% പിണ്ഡവും നീരാവിയുടെ ഏതാണ്ടു് 99%വും അടങ്ങിയിരിക്കുന്നതു് ഈ പാളിയിലാണു്. ഈ പാളിയുടെ മുകളിലത്തെ താപനില ഭൂമദ്ധ്യരേഖയ്ക്കു സമീപം -80 ഡിഗ്രി വരെ എത്താം. ഈ പാളിയിലെ വാതകങ്ങളുടെ ഘടന എല്ലായിടത്തും ഏതാണ്ടു് ഒരുപോലെയാണു്, നീരാവിയുടെ കാര്യമൊഴിച്ചാൽ.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ഭൂസ്പർശമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്