"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
ഉള്ളടക്കത്തിലും വീക്ഷണത്തിലും "തോമായുടെ സുവിശേഷം" നാലു കാനോനിക [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] നിന്നും പുതിയനിയമവുമായി ബന്ധപ്പെട്ട ഇതര സന്ദിഗ്ധരചനകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. കാനോനിക സുവിശേഷങ്ങളെപ്പോലെ, യേശുവിന്റെ ജീവിതാഖ്യാനമല്ല ഈ കൃതി; യേശുവിന്റേതായി പറയപ്പെടുന്ന അരുളപ്പാടുകളാണ് ഇതിലുള്ളത്. അവയിൽ ചിലത് ഒറ്റപ്പെട്ടു നിൽക്കുന്നതും മറ്റുള്ളവ ഹ്രസ്വമായ പ്രഭാഷണത്തിന്റേയോ അന്യാപദേശത്തിന്റേയോ ഭാഗമായുള്ളവയുമാണ്. 65-ആം വചനത്തിൽ യേശുവിന്റെ മരണത്തിന്റെ സൂചന ഉണ്ടായിരിക്കാം.<ref>DeConick, April D., ''The Original Gospel of Thomas in Translation'', 2006, p.214</ref> ഇതിലെ എങ്കിലും യേശുവിന്റെ കുരിശാരോഃഹണത്തേയോ, ഉയിർത്തെഴുന്നേല്പിനെയോ, അന്തിമവിധിയേയോ ഇതു പരാമർശിക്കുന്നില്ല; യേശുവിന്റെ മിശിഹാബോധവും ഇതിൽ കാണാനില്ല.<ref>Alister E. McGrath, 2006 ''Christian Theology'' ISBN 1-4051-5360-1 page 12</ref><ref>James Dunn, John Rogerson 2003 ''Eerdmans Commentary on the Bible'' ISBN 0-8028-3711-5 page 1573</ref>
 
[[സുവിശേഷങ്ങൾ|കാനോനിക സുവിശേഷങ്ങളുടെ]] വായനക്കാർക്ക് പരിചിതമായ പല വചനങ്ങളും ബിംബങ്ങളും ഉപമകളും തോമായുടെ സുവിശേഷത്തിലും കാണാം. വിതക്കാരന്റെ ഉപമ, കടുകുമണിയുടെ ഉപമ, മലയിൽ പണിയപ്പെട്ട നഗരത്തിന്റെ ഉപമ, കല്യാണവിരുന്നിന്റെ ഉപമ, ദുഷ്ടരായ കാര്യസ്ഥന്മാരുടെ ഉപമ എന്നിവ ഈ കൃതിയിലും വ്യത്യസ്തരൂപത്തിലാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആകെയുള്ള 114 വചനങ്ങളിൽ പലതും ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും വ്യതിരിക്തമാണ്.<ref name ="cambridge">Cambridge Companion to the Bible (പുറങ്ങൾ 560-61)</ref>
 
===മാതൃകകൾ===
"https://ml.wikipedia.org/wiki/തോമായുടെ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്