"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
"ജീവിക്കുന്ന യേശു അരുൾചെയ്ത്, ദിദീമൂസ് യൂദാ തോമാ രേഖപ്പെടുത്തിയ വചനങ്ങൾ" എന്ന ആമുഖത്തോടെയാണ് കൃതിയുടെ തുടക്കം.<ref>"അഞ്ചാം സുവിശേഷം", Patterson, Robinson, Bethge, 1998</ref> കൊയ്നേ ഗ്രീക്കിലെ 'ദിദീമൂസ്' എന്ന പേരിനും അരമായയിലെ 'തോമാ' എന്ന പേരിനും 'ഇരട്ട' എന്ന ഒരേയർത്ഥമാണുള്ളത്. തോമായെക്കുറിച്ചുള്ള ഈ പരാമർശം അടിസ്ഥാനമില്ലാത്തതാണെന്നും അതിനാൽ ഈ കൃതി ആരുടേതാണെന്ന് പറയുക വയ്യെന്നും കരുതുന്ന പണ്ഡിതന്മാർ ഏറെയുണ്ട്.<ref>April D. DeConick 2006 ''The Original Gospel of Thomas in Translation'' ISBN 0-567-04382-7 page 2</ref>
 
ആദ്യകാലക്രിസ്തീയതയിലെ [[ജ്ഞാനവാദം|ജ്ഞാനവാദികളെപ്പോലെയുള്ള]] ഏതെങ്കിലും ഒരു വിഭാഗത്തിനിടയിൽ ഉത്ഭവിച്ചതാകാം ഈ കൃതി. <ref>Layton, Bentley, ''The Gnostic Scriptures'', 1987, p.361.</ref> ഭൗതികലോകത്തേയും ശാരീരികമായ അസ്തിത്വത്തേയും മുഖ്യമായും തിന്മയായി കാണുന്ന ജ്ഞാനവാദവീക്ഷണം ഇതിലുടനീളമുണ്ട്. ഗൂഢമായ ദൈവികജ്ഞാനത്തിന്റെ പ്രാപ്തിയിലൂടെ ആത്മശരീരങ്ങളുടെ ദ്വന്ദഭാവത്തെ അതിജീവിച്ച് ആത്മീയമായ ഐക്യം പ്രാപിക്കാമെന്ന നിലപാടിന് ഇത് ഊന്നൽ കൊടുക്കുന്നു. ഈ അവസ്ഥയിലെത്തുന്നവർ മാനുഷികമായ പരിമിതികളെ മറികടക്കുന്നു. കൂദാശകളെക്കുറിച്ചോ, യഹൂദ-ക്രൈസ്തവപാരമ്പര്യങ്ങളിൽ പ്രാധാനമായിരുന്ന വിശ്വാസികളുടെ കൂട്ടായ്മയെക്കുറിച്ചോ ഇതിൽ ഒന്നുമില്ല. ക്രിസ്തീയപാരമ്പര്യത്തിന്റെ മുഖ്യധാരയ്ക്കു പുറത്തുള്ളതായി ഇതു പരിഗണിക്കപ്പെടാൻ ഇതാണ് കാരണം. തോമായുടെ സുവിശേഷം [[ജ്ഞാനവാദം|ജ്ഞാനവാദരചന]] അല്ലെന്നും [[നാഗ് ഹമ്മദി ഗ്രന്ഥശേഖരം|നാഗ് ഹമ്മദിയിലെ ജ്ഞാനവാദഗ്രന്ഥശേഖരത്തിന്റെ]] ഭാഗമായി കണ്ടെത്തി എന്നതൊഴികെ, ഇതിനെ ജ്ഞാനവാദരചനയായി കണക്കാക്കാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കരുതുന്നവരുണ്ട്.<ref>Davies, Stevan L., ''The Gospel of Thomas and Christian Wisdom'', 1983, p.23-24.</ref> നാഗ് ഹമ്മദി ശേഖരത്തിന്റെ തന്നെ ഭാഗമായിരുന്ന "തർക്കക്കാരനായ തോമായുടെ പുസ്തകം" എന്ന കൃതിയും "തോമായുടെ നടപടികൾ" എന്നു പേരുള്ള മറ്റൊരു രചനയും ഇതേ അപ്പസ്തോലന്റെ പേരിൽ അറിയപ്പെടുന്നതായുണ്ട്. തോമായുടെ സുവിശേഷം യേശുവിന്റെ ദൈവസ്വഭാവത്തെ തെളിവായി പിന്തുണയ്ക്കുന്നില്ലെങ്കിലും അതിനെ തെളിവായി നിഷേധിക്കുന്നുമില്ല എന്നതും പ്രധാനമാണ്. ആതിനാൽ അത് [[ജ്ഞാനവാദം|ജ്ഞാനവാദത്തെ]] പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല എന്നു പറയുന്നതാവും ശരി. താനാരാണെന്ന ചോദിച്ചവർക്ക് കൃത്യമായ മറുപടി നൽകാതെ, കണ്മുന്നിലുള്ളത് അവർ കാണാത്തതെന്ത് എന്ന മറുചോദ്യം ചോദിക്കുകയാണ് ഈ കൃതിയിൽ [[യേശു]] ചെയ്യുന്നത്. കാനോനിക സുവിശേഷങ്ങളിലെ [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാൻ]] 12:16, [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]] 18:34 എന്നീ ഭാഗങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പ്രതികരണം.
 
സമാന്തരസുവിശേഷങ്ങളുടെ ആധുനിക വിശകലനത്തിൽ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളുടെ രണ്ടു പൊതുസ്രോതസ്സുകളിൽ ഒന്നായി ഊഹിക്കപ്പെടുന്ന 'Q' (Quelle - സ്രോതസ്) എന്ന രചനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തോമായുടെ സുവിശേഷത്തിന്റെ കണ്ടെത്തൽ ആക്കം കൂട്ടി. ആഖ്യാനം ഇല്ലാതെ വചനങ്ങളുടെ മാത്രം സമാഹാരമായ ഈ രചനയുടെ സ്വഭാവം പങ്കുപറ്റുന്നതായിരുന്നിരിക്കാം 'Q' എന്നു പലരും കരുതുന്നു.<ref>Udo Schnelle, 2007 ''Einleitung in das Neue Testament'' ISBN 978-3-8252-1830-0 page 230</ref>
 
==ഉള്ളടക്കം==
ഉള്ളടക്കത്തിലും വീക്ഷണത്തിലും "തോമായുടെ സുവിശേഷം" നാലു കാനോനിക [[സുവിശേഷങ്ങൾ|സുവിശേഷങ്ങളിൽ]] നിന്നും പുതിയനിയമവുമായി ബന്ധപ്പെട്ട ഇതര സന്ദിഗ്ധരചനകളിൽ നിന്നും വേറിട്ടു നിൽക്കുന്നു. കാനോനിക സുവിശേഷങ്ങളെപ്പോലെ, യേശുവിന്റെ ജീവിതാഖ്യാനമല്ല ഈ കൃതി; യേശുവിന്റേതായി പറയപ്പെടുന്ന അരുളപ്പാടുകളാണ് ഇതിലുള്ളത്. അവയിൽ ചിലത് ഒറ്റപ്പെട്ടു നിൽക്കുന്നതും മറ്റുള്ളവ ഹ്രസ്വമായ പ്രഭാഷണത്തിന്റേയോ അന്യാപദേശത്തിന്റേയോ ഭാഗമായുള്ളവയുമാണ്. 65-ആം വചനത്തിൽ യേശുവിന്റെ മരണത്തിന്റെ സൂചന ഉണ്ടായിരിക്കാം.<ref>DeConick, April D., ''The Original Gospel of Thomas in Translation'', 2006, p.214</ref> ഇതിലെ എങ്കിലും യേശുവിന്റെ കുരിശാരോഃഹണത്തേയോ, ഉയിർത്തെഴുന്നേല്പിനെയോ, അന്തിമവിധിയേയോ ഇതു പരാമർശിക്കുന്നില്ല; യേശുവിന്റെ മിശിഹാബോധവും ഇതിൽ കാണാനില്ല.<ref>Alister E. McGrath, 2006 ''Christian Theology'' ISBN 1-4051-5360-1 page 12</ref><ref>James Dunn, John Rogerson 2003 ''Eerdmans Commentary on the Bible'' ISBN 0-8028-3711-5 page 1573</ref>
"https://ml.wikipedia.org/wiki/തോമായുടെ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്