"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
==ഉള്ളടക്കം==
 
[[സുവിശേഷങ്ങൾ|കാനോനിക സുവിശേഷങ്ങളുടെ]] വായനക്കാർക്ക് പരിചിതമായ പല വചനങ്ങളും ബിംബങ്ങളും ഉപമകളും തോമായുടെ സുവിശേഷത്തിലും കാണാം. വിതക്കാരന്റെ ഉപമ, കടുകുമണിയുടെ ഉപമ, മലയിൽ പണിയപ്പെട്ട നഗരത്തിന്റെ ഉപമ, കല്യാണവിരുന്നിന്റെ ഉപമ, അവിശ്വസ്തരായ കുടിയാന്മാരുടെ ഉപമ എന്നിവ ഈ കൃതിയിലും വ്യത്യസ്തരൂപത്തിലാണെങ്കിലും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ആകെയുള്ള 114 വചനങ്ങളിൽ പലതും ഉള്ളടക്കത്തിലും രൂപത്തിലും തികച്ചും വ്യതിരിക്തമാണ്.<ref>Cambridge Companion to the Bible (പുറങ്ങൾ 560-61)</ref> ഈ രചനയിലെ വചനങ്ങളുടെ വൈവിദ്ധ്യം പ്രകടമാക്കുന്ന ചില മാതൃകകൾ താഴെ കൊടുക്കുന്നു<ref>[http://www.earlychristianwritings.com/thomas/ Gospel of Thomas Commentary] Early Christian Writings.com</ref>
 
{| class="wikitable"
! ക്രമസംഖ്യ !! വചനം
|-
| 3 || [[യേശു]] പറഞ്ഞു: നിങ്ങളെ നയിക്കുന്നവർ ദൈവരാജ്യം ആകാശത്തിലാണെന്നു പറഞ്ഞാൽ, പറവകൾ അവിടെ നിങ്ങൾക്കു മുൻപേയെത്തും; അത് കടലിലാണെന്ന് നിങ്ങളോടു പറഞ്ഞാൽ, മത്സ്യങ്ങൾ അവിടെ നിങ്ങൾക്കു മുൻപിലാകും. ദൈവരാജ്യമോ, നിങ്ങൾക്കുള്ളിലും നിങ്ങൾക്കു പുറത്തുമാണ്. തന്നത്താൻ അറിയുമ്പോൾ, നിങ്ങൾ അറിയപ്പെടും; ജീവിക്കുന്ന പിതാവിന്റെ മക്കളായി നിങ്ങൾ സ്വയം തിരിച്ചറിയും. എന്നാൽ സ്വയം അറിയുന്നില്ലെങ്കിൽ നിങ്ങൾ ദാരിദ്ര്യത്തിലാണ്; ദാരിദ്ര്യമാണ് നിങ്ങൾ.
|-
| 7 || [[മനുഷ്യൻ|മനുഷ്യനു]] ഭക്ഷണമായിത്തീരുന്ന സിംഹത്തിനു ഭാഗ്യം; എന്തെന്നാൽ ആ [[സിംഹം]] മനുഷ്യനായി മാറുന്നു. സിംഹത്തിനു ഭക്ഷണമായിത്തീരുന്ന മനുഷ്യനു കഷ്ടം; എന്തെന്നാൽ ആ മനുഷ്യൻ സിംഹമായി തീരുന്നു.
|-
| 10 || ഞാൻ ലോകത്തിനു [[തീ]] വച്ചിരിക്കുന്നു; നോക്കൂ, അതു കത്തിപ്പടരുവോളം കാവലിരിക്കുകയാണു ഞാൻ.
|-
| 13 || [[യേശു]] ശിഷ്യന്മാരോടു പറഞ്ഞു: "എന്നെ താരതമ്യം ചെയ്ത്, ഞാൻ ആരെപ്പോലെയെന്നു പറയുക." [[പത്രോസ് ശ്ലീഹാ|ശിമയോൻ പത്രോസ്]] അവനോടു പറഞ്ഞു: "നീ നീതിയുടെ [[മാലാഖ|മാലാഖയ്ക്കു]] സമനാണ്." മത്തായി പറഞ്ഞു: "ബുദ്ധിമാനായ ഒരു ദാർശനികനെപ്പോലെയാണ് നീ." തോമാ അവനോടു പറഞ്ഞു: "ഗുരോ, നീ ആരെപ്പോലെയെന്നു പറയാൻ എന്റെ അധരങ്ങൾക്കു കഴിവില്ല." യേശു പറഞ്ഞു: "ഞാൻ നിന്റെ ഗുരുവല്ല, നീ കുടിച്ചിരിക്കുന്നു, നിന്നിൽ നിന്നു കുതിച്ചുപൊങ്ങാൻ ഞാൻ ഇടയാക്കിയ നീരൊഴുക്കിൽ നിന്നു കുടിച്ച് നീ ഉന്മത്തനായിരിക്കുന്നു." അനന്തരം അവൻ അവനെ ഒറ്റയ്ക്കു മാറ്റി നിർത്തി മൂന്നു വാക്കുകൾ പറഞ്ഞു. [[തോമാശ്ലീഹാ|തോമാ]] തിരികെ വന്നപ്പോൾ മറ്റു ശിഷ്യന്മാർ അവനോടു ചോദിച്ചു: "[[യേശു]] നിന്നോട് എന്തു പറഞ്ഞു?" തോമാ അവരോടു പറഞ്ഞു: അവൻ എന്നോടു പറഞ്ഞ വാക്കുകളിൽ ഒന്നെങ്കിലും ഞാൻ പറഞ്ഞാൽ നിങ്ങൾ കല്ലുകളെടുത്ത് എന്നെ എറിയാൻ തുടങ്ങും; കല്ലുകളിൽ നിന്ന് അഗ്നി വമിച്ച് നിങ്ങളെ ദഹിപ്പിച്ചുകളയുകയും ചെയ്യും.
|-
| 15 || [[സ്ത്രീ|സ്ത്രീയിൽ]] നിന്നല്ലാതെ ജനിച്ചവനെ കാണുമ്പോൾ, കുമ്പിട്ടാരാധിക്കുക; അവനാണു നിങ്ങളുടെ പിതാവ്.
|-
| 25 || നിന്റെ സഹോദരനെ സ്വന്തം [[ആത്മാവ്|ആത്മാവിനെപ്പോലെ]] സ്നേഹിക്കുക; കണ്ണിലെ കൃഷ്ണമണി പോലെ അവനെ കത്തു സൂക്ഷിക്കുക.
|-
| 42 || വഴിയാത്രകാരായിരിക്കുക.
|-
| 44 || പിതാവിനെതിരെ ദൈവദൂഷണം പറയുന്നവനു പൊറുതി കിട്ടും; പുത്രനെതിരെപുത്രനെ ദൈവദൂഷണംദുഷിച്ചു പറയുന്നവനും പൊറുതിയുണ്ടാകും; പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന് ഇഹലോകത്തിലും പരലോകത്തിലും പൊറുതിയില്ല.
|-
| 56 || ലോകത്തെ അറിഞ്ഞവൻ ഒരു ശവത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. ശവത്തെ തിരിച്ചറിഞ്ഞവന് ലോകം ഒന്നുമല്ല.
| 73 || വിളവു വളരെ, വേലക്കാരോ കുറവ്; വിളവിലേക്കു വേലക്കാരെ അയക്കാൻ കർത്താവിനോടു പ്രാർത്ഥിക്കുക.
|-
| 74 || [[കിണർ|കിണറിനു]] ചുറ്റും ഏറെപ്പേരുണ്ട്; കിണറ്റിലോ ആരുമില്ല.
|-
| 82 || എന്നോടൊത്തായിരിക്കുന്നവൻ തീയെ തൊട്ടു നിൽക്കുന്നു; എന്നിൽ നിന്ന് അകന്നിരിക്കുന്നവനോ, (ദൈവ)രാജ്യത്തിൽ നിന്ന് അകന്നിരിക്കുന്നു.
| 95 || നിനക്കു പണമുണ്ടെങ്കിൽ പലിശക്കു കൊടുക്കാതിരിക്കുക; നിനക്കു തിരിച്ചു തരാൻ വഴിയില്ലാത്തവനാരോ, അവനു കൊടുക്കുക.
|-
| 99 || ശിഷ്യന്മാർ [[യേശു|യേശുവിനോടു]] പറഞ്ഞു: "നിന്റെ അമ്മയും സഹോദരന്മാരും വെളിയിൽ കത്തു നിൽക്കുന്നു." അവൻ അവരോടു പറഞ്ഞു: ഇവിടെയുള്ളവരിൽ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാരോ അവരാണ് എന്റെ സഹോദന്മാരും അമ്മയും; അവർക്കാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശനം കിട്ടുന്നത്.
|-
| 100 || ഒരു സ്വർണ്ണനാണയം അവനെ കാണിച്ച് അവർ പറഞ്ഞു: "സീസറിന്റെ ആളുകൾ നമ്മിൽ നിന്ന് കപ്പം ആവശ്യപ്പെടുന്നു." അവൻ അവരോടു പറഞ്ഞു: "സീസറിന്റേതു സീസറിനു ദൈവത്തിന്റേതു ദൈവത്തിനും കൊടുക്കുക; എന്റേത് എനിക്കും നൽകുക.
|-
| 102 || ഫരിസേയർക്കു[[പരീശന്മാർ|പരീശന്മാർക്കു]] നാശം, എന്തെന്നാൽ അവർ കന്നുകാലിത്തൊഴുത്തിൽ കിടക്കുന്ന നായേപ്പോലെയാണ്; അതു സ്വയം തിന്നുകയില്ല, തിന്നാൻ കാലികളെ അനുവദിക്കുകയുമില്ല.
|-
| 105 || അച്ഛനമ്മമാരെ അറിയുന്നവൻ വേശ്യാപുത്രൻ എന്നു വിളിക്കപ്പെടും.
| 112 || അരൂപിയെ ആശ്രയിച്ചിരിക്കുന്ന മാംസത്തിനു കഷ്ടം; മാംസത്തെ ആശ്രയിച്ചു നിൽക്കുന്ന അരൂപിക്കും കഷ്ടം.
|-
| 114 || [[പത്രോസ് ശ്ലീഹാ|ശിമയോൻ പത്രോസ്]] അവനോടു പറഞ്ഞു: "മറിയം നമുക്കിടയിൽ നിന്നു പോകട്ടെ; എന്തെന്നാൽ സ്ത്രീകൾ ജീവന് അർഹതയില്ലാത്തവരാകുന്നു". യേശു പറഞ്ഞു: കണ്ടാലും, അവളെ ഞാൻ പൗരുഷത്തിലേക്കു നയിക്കും; നിങ്ങൾ പുരുഷന്മാരെപ്പോലെ അവളും ജീവിക്കുന്ന ആത്മാവാകാൻ വേണ്ടിയാണത്. എന്തെന്നാൽ, സ്വയം പുരുഷനാക്കി മാറ്റുന്ന എല്ലാ സ്ത്രീയും ദൈവരാജ്യത്തിൽ പ്രവേശിക്കും.
|}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/973065" എന്ന താളിൽനിന്ന് ശേഖരിച്ചത്