"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പഴയനിയമം}}
[[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]], പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ പിന്തുടരുന്ന [[ബൈബിൾ]] സംഹിതകളിൽ ഉൾപ്പെട്ട ഒരു ഗ്രന്ഥമാണ് '''തോബിത്തിന്റെ പുസ്തകം'''. എബ്രായ ഭാഷയിൽ അതിന് '''തോബിയാസിന്റെ പുസ്തകം''' എന്നാണു പേര്. ക്രി.വ. 397-ലെ കാർത്തേജു സൂനഹദോസും, പ്രൊട്ടസ്റ്റന്റ് കലാപത്തെ തുടർന്നു നടന്ന റോമൻ[[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുടെ]] 1546-ലെ ത്രെന്തോസ് സൂനഹദോസും അതിനെ [[ബൈബിൾ]] സംഹിതയുടെ ഭാഗമായി അംഗീകരിച്ചു. ആംഗ്ലിക്കൻ സഭയുടെ 39 വിശ്വാസവകുപ്പുകളിൽ ആറാം വകുപ്പ് ഈ രചനയെ [[ബൈബിൾ|ബൈബിളിലെ]] സന്ദിഗ്ധരചനകളിൽ ഒന്നായി വേർതിരിച്ചിരിക്കുന്നു.<ref>[http://www.episcopalian.org/pbs1928/articles/AnglicanTeaching/042.htm Article VI at episcopalian.org]</ref> പ്രൊട്ടസ്റ്റന്റ് സഭകളും ഈ കൃതിയെ [[അപ്പോക്രിഫ|അപ്പോക്രിഫൽ]] രചനയായി കണക്കാക്കുന്നു. [[യഹൂദമതം|യഹൂദമതത്തിന്റെ]] കാനോനികസംഹിതയിൽകാനോനികസംഹിതയായ [[തനക്ക്|തനക്കിൽ]] അത് ഒരിക്കലും ഇടം കണ്ടില്ല. എങ്കിലും എബ്രായബൈബിളിന്റെ പുരാതന ഗ്രീക്കു പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിൽ]] അതുൾപ്പെടുന്നു. ഈ പുസ്തകത്തിന്റെ അരമായ, എബ്രായ ഭാഷകളിലുള്ള ശകലങ്ങൾ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ -ൽ ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകുട്ടിയ [[ചാവുകടൽ ചുരുളുകൾ|വിശുദ്ധലിഖിതശേഖരത്തിൽ]] ഉൾപ്പെട്ടിരുന്നു. കുമ്രാനിലെ നാലാം ഗുഹയിൽ നിന്ന് 1952-ൽ ആണ് തോബിത്തിന്റെ ശകലങ്ങൾ കണ്ടുകിട്ടിയത്. അവ പൊതുവേ, മുന്നേ ലഭ്യമായിരുന്ന പുരാതന ഗ്രീക്കു പാഠങ്ങളുമായി ഒത്തുപോകുന്നവയാണ്.
==കഥ==
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്