"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 57:
 
==ആചാരാനുഷ്ഠാനങ്ങൾ==
[[പ്രമാണം:Nair Lady and Men.png|thumb|left]]ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായിരുന്നു നായർമാരുടെ പഴയകാലജീവിതം. ജാതകം നോക്കി വിവാഹം നിശ്ചയിക്കുകയും ജ്യോതിഷിയുടെ അഭിപ്രായപ്രകാരം യോജിച്ച മുഹൂർത്തം കണ്ടെത്തുകയും ചെയ്യുന്നു. വിവാഹനിശ്ചയത്തിന് മോതിരം മാറൽ എന്ന ചടങ്ങുണ്ട്. മിക്കവാറും വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് ദക്ഷിണ നല്കുന്നു.
 
തിരണ്ടുകല്യാണം/കെട്ടുകല്യാണം. ദശാബ്ദങ്ങൾക്കു മുമ്പ് കെട്ടുകല്യാണം അഥവാ തിരണ്ടുകല്യാണം എന്ന ഒരു ആചാരം നായർമാർക്കിടയിൽ ഉണ്ടായിരുന്നു. ഋതുമതി ആകുന്നതിനു മുമ്പുതന്നെ പെൺകുട്ടികൾക്ക് താലിചാർത്തുന്നതായിരുന്നു ഈ ആചാരം. താലികെട്ടുന്ന പുരുഷനും ഈ താലി അണിയുന്ന പെൺകുട്ടിയും തമ്മിൽ പിന്നീട് ഒരു ബന്ധവും ഉണ്ടാവണമെന്നില്ല. മിക്കപ്പോഴും ബ്രാഹ്മണരായിരുന്നു ഇങ്ങനെ നായർ പെൺകുട്ടികൾക്ക് താലികെട്ടിയിരുന്നത്. നായർമാരായ പുരുഷന്മാർതന്നെ താലികെട്ടുമ്പോൾ ഇവരെ ഇണങ്ങന്മാർ എന്നു വിളിച്ചിരുന്നു. നോ: തിരണ്ടുകല്യാണം
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്