"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129:
 
{{quotation
|രേഖകളും ഗണങ്ങളും സ്വര-വർണ്ണച്ചേരുവകളും മറ്റും നൽകുന്ന ആനന്ദമുൾപ്പെടെയുള്ള ശുദ്ധമായ സൗന്ദര്യസംവേദനം അടിസ്ഥാനപരമായി, കാഴ്ചയും കേൾവിയും തന്നെ തരുന്ന തീർത്തും ഐന്ദ്രികമായ അനുഭൂതിയാണെന്നും, ആ ഇന്ദ്രിയാനുഭവങ്ങൾ ഉണർത്തുന്ന ഇതരാനുഭവങ്ങളുടെ ഫലമല്ലെന്നും നമുക്ക് സമ്മതിക്കേണ്ടി വരുന്നു. ലളിതവും ത്വരിതവുമായ ഈ മൗലികാനുഭവങ്ങളുടെ ശുദ്ധവും ലയബദ്ധമായ ചില ചേരുവകളെ പിന്തുടർന്ന്, ചിലപ്പോൾ ദ്വിതീയാനുഭവങ്ങൾ ഉണ്ടായെന്നു വരാം; കലാസൃഷ്ടികളുടെ ജനകീയാസ്വാദനത്തിൽ ഈ ദ്വിതീയാനുഭൂതികൾക്ക് വലിയ പങ്കുണ്ടെന്നും വരാം. എന്നാൽ ആസ്വാദകന്റെ അഭിരുചി ഉദാത്തമാകുന്നതിനനുസരിച്ച്, മൗലികാനുഭവങ്ങളുമായുള്ളമൗലികാനുഭൂതികളുമായുള്ള താരതമ്യത്തിൽ ഈ ദ്വിതീയാനുഭവങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നു. ക്ലാസിസിസവും കാല്പനികതയും അവരുടെ ഏറ്റുമുട്ടലുകൾ നടത്തിയത് ഈ വിഷയത്തെ കേന്ദ്രീകരിച്ചാണ്. സങ്കീർണ്ണമായ സൂചകസ്വഭാവം, സ്മരണയുടേയും പൂർവബന്ധങ്ങളുടേയും രാജവീധികളിലേയ്ക്കുള്ള തുറവി, ഗൂഡാത്മകതയുടെ ചിത്രപ്പണിയും വിഷാദഭാവവും ചേർന്നുള്ള മാംസത്രാസം, ഇതെല്ലാം ചേരുമ്പോൾ ഒരു കലാസൃഷ്ടി കാല്പനികമാകുന്നു. ഉദാത്തമായ അഭിരുചി, ഈ വിദ്യകളെ പരുക്കൻ പുറംമോടികളായി തള്ളിക്കളയുകയും ചക്ഷു-കർണ്ണാനുഭൂതികളുടെ, ഏച്ചുകെട്ടുകളില്ലാത്ത നഗ്നസൗന്ദര്യത്തെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. കാല്പനികമനസ്സിനാവട്ടെ, അനുഭൂതികളുടെ നേർസൗന്ദര്യം ശുഷ്കവും ദരിദ്രവുമായി അനുഭവപ്പെടുന്നു. ഇവയിൽ ഏതു വീക്ഷണമാണു ശരിയായുള്ളതെന്നു കണ്ടെത്താൻ ശ്രമിക്കാതെ, ഇന്ദ്രിയാനുഭവത്തിന്റെ ശുദ്ധാവസ്ഥ തന്നെയായിരിക്കുന്ന സൗന്ദര്യാനുഭൂതിയുടെ മൗലികതയും, അതിനു മേൽ ഒട്ടിച്ചു ചേർക്കുന്ന ദ്വെതീയാവേഗങ്ങളുംദ്വിതീയാവേഗങ്ങളും തമ്മിലുള്ള തിരിച്ചറിവ് വേണ്ടതു തന്നെയാണെന്നു പറയുക മാത്രമാണ് ഞാൻ ചെയ്യുന്നത്.}}
 
മനസ്സ് ചില കാര്യങ്ങളെ തിരിച്ചറിയുമ്പോൾ ആവേഗാവസ്ഥയിലാവുകയും അതിന്റെ ഫലമായി അതുമായി ബന്ധപ്പെട്ട ശാരീരിക പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് സാധാരണ മനസ്സിലാക്കപ്പെടാറുള്ളത്. ഇതിനു വിരുദ്ധമായി, ആവേഗജനകമായി കരുതപ്പെടുന്ന കാര്യത്തിന്റെ തിരിച്ചറിവ് ശാരീരിക പ്രതികരണങ്ങൾ ഉണ്ടാക്കുകയും ആ പ്രതികരണങ്ങളെ മനസ്സ് തിരിച്ചറിയുമ്പോൾ വ്യതിരിക്തമായ ആവേഗങ്ങൾ ജനിക്കുകയും ചെയ്യുന്നു എന്നാണ് ജെയിംസ് വാദിച്ചത്. ഈ വാദമനുസരിച്ച്, ആവേഗങ്ങളുടെ മനഃശാസ്ത്രം അതിന്റെ ശരീരശാസ്ത്രത്തിനു ദാസ്യം വഹിക്കുന്നു, നേരേ മറിച്ചല്ല: നാം ഭയന്നു വിറയ്ക്കുകയല്ല, വിറച്ചു ഭയപ്പെടുകയാണ്; ദുഃഖിച്ചു കരയുകയല്ല, കരഞ്ഞു ദുഃഖിക്കുകയാണ് ചെയ്യുന്നത്.<ref>Joseph E. LeDoux, (1996) ''The Emotional Brain: the Mysterious Underpinnings of Emotional Life'', ISBN 0-684-83659-9, p. 43.</ref>
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്