"മൗലികാവകാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
[[ഇന്ത്യൻ ഭരണഘടന]]പ്രകാരം നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും സമന്മാരാണ്. മൗലികാവകാശധ്വംസനമുായാൽ കോടതി മുഖേന അതു സംരക്ഷിച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനു്. നിയമനിയന്ത്രണങ്ങൾക്ക് വിധേയമായി പൊതുനന്മയും രാജ്യരക്ഷയും മുൻനിർത്തി വ്യക്തിയുടെ അവകാശസംരക്ഷണത്തിനുള്ള അഭിപ്രായസ്വാതന്ത്ര്യം, സംഘടനാ പ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്തുള്ള സഞ്ചാരസ്വാതന്ത്ര്യം, സ്വത്തുസമ്പാദിക്കാനും ക്രയവിക്രയത്തിനുമുള്ള സ്വാതന്ത്ര്യം, രാജ്യത്തിനകത്ത് താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം, തൊഴിൽ സ്വാതന്ത്ര്യം എന്നിവയാണ് മൗലികാവകാശങ്ങളുടെ അടിസ്ഥാന പ്രമാണങ്ങൾ. വ്യക്തിയുടെ ജീവനോ സ്വാതന്ത്ര്യമോ അപഹരിക്കുവാൻ പാടില്ലെന്ന് ഭരണഘടനയിലെ 21-ആം വകുപ്പായ ജീവസ്വാതന്ത്ര്യസംരക്ഷണം വ്യക്തമാക്കിയിട്ടുണ്ട് . ഭരണഘടനയിലെ വിവിധ വകുപ്പുകൾക്ക് വിധേയമായി പൗരന്മാരുടെ പേരിൽ നിയമനടപടികൾ കൈക്കൊള്ളുന്നതിന് അവകാശമുണ്ട് . [[അടിമത്തം]], കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുക എന്നിവയും നിരോധിച്ചിട്ടുണ്ട് . നിബന്ധനകൾക്ക് വിധേയമായി മതസ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തിലെ ജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട് . ഇന്ത്യൻ പൗരസമൂഹത്തിൽപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേകമായ അവകാശം ഭരണഘടന പരിരക്ഷിക്കുന്നു. വ്യക്തിയുടെ സ്വത്ത് നിയമമനുസരിച്ച് പൊതു ആവശ്യങ്ങൾക്കല്ലാതെ കൈവശപ്പെടുത്താൻ പാടില്ലെന്നും തക്കതായ പ്രതിഫലം നൽകി വേണം സ്വത്ത് ഏറ്റെടുക്കാനെന്നും മൗലികാവകാശങ്ങളിൽ വ്യവസ്ഥയുണ്ട് .
==അവലംബം==
[[വർഗ്ഗം:ഇന്ത്യൻ ഭരണ ഘടനരാഷ്ട്രതന്ത്രം]]
"https://ml.wikipedia.org/wiki/മൗലികാവകാശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്