"അപ്പോസ്തലന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
യേശുവിനെ ഒറ്റിക്കൊടുക്കുകയും സ്വയമായി ജീവനൊടുക്കുകയും ചെയ്ത ഈസ്കായ്യോർത്ത് യൂദാ നഷ്ടപ്പെടുത്തിയ അപ്പോസ്തല സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുവാൻ ക്രിസ്തുശിഷ്യന്മാർ താത്പര്യപ്പെട്ടു. അപ്രകാരം യേശുവിന്റെ പ്രവർത്തനങ്ങൾക്കും പ്രബോധനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നവരിൽ നിന്ന് യുസ്തോസ് എന്നും ബർശബാ എന്നും പേരുകളുള്ള യോസഫ്, മത്ഥിയാസ് എന്നിവരെ തെരഞ്ഞെടുക്കുകയും അവരിൽ യുക്തനായ വ്യക്തിയെ കണ്ടെത്തുവാനായി ചീട്ടിടുകയും ചെയ്തു. ചീട്ട് മത്ഥിയാസിനു വീഴുകയും അദ്ദേഹത്തെ അപ്പോസ്തലഗണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
== മറ്റ് അപ്പോസ്തലൻമാർ ==
ഈ പന്ത്രണ്ടു പേരിൽ പെടാത്ത അപ്പോസ്തലൻമാരും ഉണ്ടായിരുന്നു എന്നതിന് ബൈബിളിൽ സൂചനകൾ ഉണ്ട്. [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|അപ്പോസ്തലപ്രവൃത്തികളുടെ]] രചയിതാവ് പൗലോസിനെയും ബർണബാസിനെയും അപ്പോസ്തലന്മാർ എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത് (അപ്പോസ്തലപ്രവൃത്തികൾ 14:14). മാത്രമല്ല പൗലോസ് തന്റെ ലേഖനങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നത് 'ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലോസ്' എന്നാണ്. [[റോമാക്കാർക്കെഴുതിയ ലേഖനം|റോമാക്കാർക്കെഴുതിയ ലേഖനത്തിൽ]] അദ്ദേഹം താൻ 'വിജാതീയരുടെ അപ്പോസ്തലൻ' എന്ന പദവി സ്വയം ഏറ്റെടുക്കുന്നതായുംഏറ്റെടുക്കുന്നു. കാണാംതാനും ഒരു അപ്പോസ്തലനാണ് എന്ന ആത്മവബോധം പൗലോസിൽ ശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
 
== കുറിപ്പുകൾ==
"https://ml.wikipedia.org/wiki/അപ്പോസ്തലന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്