"അതിയമാൻ വംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ചേരരാജവംശത്തിന്റെ ഒരു തായ്വഴി. 'അതിയമാൻ നെടുമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:34, 30 മാർച്ച് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ചേരരാജവംശത്തിന്റെ ഒരു തായ്വഴി. 'അതിയമാൻ നെടുമാനഞ്ചി' എന്ന രാജാവ് സ്ഥാപിച്ചതിനാൽ ആണ് ഈ വംശത്തിന് പ്രസ്തുത പേരു ലഭിച്ചത്. തമിഴ് കവയിത്രി ആയിരുന്ന ഔവ്വയാരുടെ പുരസ്കർത്താവായി നെടുമാനഞ്ചിയെ പുറനാനൂറ് എന്ന സംഘംകൃതിയിൽ പുകഴ്ത്തിയിട്ടുണ്ട്. ദ്രാവിഡദേശത്തെ 'എഴുകടൈ വള്ളലുകളിൽ' (ഔദാര്യനിധികൾ) ഒരാളായിരുന്നു അതിയമാൻ. അതിയമാന്റെ അധികാരം ഉത്തരകേരളത്തിൽ നിലനിന്നിരുന്നതായി ഉണ്ണിയച്ചീചരിതത്തിൽ ('ആവാസം നിജമാക്കിനാൾ അതിയമാനല്ലൂരിതിഖ്യാതിദം') സൂചിപ്പിക്കുന്നുണ്ട്. തകടൂർ എന്ന സ്ഥലമായിരുന്നു നെടുമാനഞ്ചിയുടെ തലസ്ഥാനം.

അതിയമാൻ നെടുമാനഞ്ചിയുടെ വംശത്തിൽപെട്ട ഒരു നാടുവാഴിയായിരുന്നു നെടുമിടിലഞ്ചി. പെരും ചേരൽ ഇരുമ്പുറ എന്ന രാജാവും അതിയമാനും തമ്മിൽ യുദ്ധം ഉണ്ടായി. ആ യുദ്ധത്തിൽ അതിയമാൻ വധിക്കപ്പെട്ടു. അതിയമാന്റെ വീരാപദാനങ്ങളെ അരിശിൽ കീഴാർ പ്രകീർത്തിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=അതിയമാൻ_വംശം&oldid=942392" എന്ന താളിൽനിന്ന് ശേഖരിച്ചത്