"ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
== അധികാരത്തിലേക്ക് ==
ബുലന്ത് എജവിത്തിന്റെ മതേതര കൂട്ടുകക്ഷി സർക്കാർ അധികാരത്തിലിരുന്ന 1999-2002 കാലയളവിലെ തുർക്കിയിലെ സാമ്പത്തികമാന്ദ്യവും വ്യാപകമായ അഴിമതിയും മൂലം പ്രതിപക്ഷത്തിരുന്ന വെർച്യൂ പാർട്ടിയുടെ ജനപിന്തുണ കാര്യമായി വർദ്ധിച്ചിരുന്നു. വെർച്യൂ പാർട്ടി പിളർന്നപ്പോൾ കൂടുതൽ ജനപിന്തുണ, മിതവാദിവിഭാഗമായ ജസ്റ്റിസ് ആൻഡ് ഡെവലപ്മെന്റ് പാർട്ടിക്ക് ലഭിച്ചു. മുൻപ് ഇസ്താംബൂളിന്റെ മേയറായി റജപ് തയിപ് എർദ്വാൻ കാഴ്ചവച്ച, അഴിമതിരഹിതമായ മികച്ച ഭരണം അതിന് മുതൽക്കൂട്ടായി. എജവിത്തിന്റെ കാലത്ത് തുർക്കിയുടെ യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിനു വേണ്ടി നടത്തിയ നിയമനിർമ്മാണങ്ങളിലും ഭരണഘടനാഭേദഗതികളേയും എ.കെ. പാർട്ടി പിന്തുണച്ചു.<ref name=hiro1/>
 
2002-ൽ ഭൂരിപക്ഷം നഷ്ടപ്പെട്ട് ബുലന്ത് എജവിത് സർക്കാർ പുറത്തായതിനെത്തുടർന്ന് നവംബർ 3-ന് നടന്ന തിരഞ്ഞെടുപ്പിൽ എ.കെ. പാർട്ടി വൻ മുന്നേറ്റം നടത്തി. 18 പാർട്ടികൾ മൽസരിച്ച ഈ തിരഞ്ഞെടുപ്പിൽ വെറും രണ്ടു കക്ഷികൾക്കു മാത്രമേ പാർലമെന്റംഗത്വത്തിനു വേണ്ട 10 ശതമാനം എന്ന കുറഞ്ഞ ജനപിന്തുണനേടാനായുള്ളൂ. എ.കെ. പാർട്ടി 34.3% വോട്ടുകൾ നേടിയപ്പോൾ രണ്ടാമതുവന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിക്ക് 19.4% ആയിരുന്നു ലഭിച്ചത്. മറ്റു കക്ഷികളുടെ വോട്ട് ആനുപാതികമായി ഇരുകക്ഷികൾക്കും വീതിച്ചു നൽകിയതോടെ എ.കെ. പാർട്ടിക്ക് 364-ഉം , ആർ.പി.പി.ക്ക് 178 സീറ്റുകളും പാർലമെന്റിൽ ലഭിച്ചു. ബാകിയുള്ള 9 സീറ്റ് സ്വതന്ത്രർക്കായിരുന്നു.
 
2002-ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് തുർക്കിയെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയഭൂകമ്പമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച പരമ്പരാഗത രാഷ്ട്രീയപ്രഭുക്കളെ തൂത്തെറിഞ്ഞ്, അര നൂറ്റാണ്ടുകാലത്തെ അസ്ഥിരമായ കൂട്ടുകക്ഷിസർക്കാരുകൾക്ക് അത് വിരാമമിട്ടു.
 
രാഷ്ട്രീയവിലക്ക് നിലനിന്നിരുന്നതിനാൽ റജപ് തയിപ് എർദ്വാന് ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കാനായിരുന്നില്ല. അതുകൊണ്ട് അബ്ദുള്ള ഗുൽ പ്രധാനമന്ത്രിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർലമെന്റ് നിരവധി പരിഷ്കരണനടപടികൾ കൈക്കൊണ്ടു. എർദ്വാന്റെ രാഷ്ട്രീയവിലക്കും ഈ സർക്കാർ ഒഴിവാക്കി. 2003 മാർച്ചിൽ സിർത്ത് പ്രവിശ്യയിൽ നടന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പാർലമെന്റിലെത്തിയ എർദ്വാൻ അബ്ദുള്ള ഗുല്ലിൽ നിന്നും പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു. എർദ്വാന്റെ പുതിയ സർക്കാരിൽ ഗുൽ വിദേശകാര്യമന്ത്രിയാകുകയും ചെയ്തു.<ref name=hiro1/>
 
== അവലംബം==