"നസീറുദ്ദീൻ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: kn:ನಸೀರುದ್ದೀನ್ ಷಾ
No edit summary
വരി 24:
1980-ൽ പുറത്തിറങ്ങിയ ''ഹം പാഞ്ച്'' എന്ന സിനിമയോടുകൂടിയാണ് നസുറുദ്ദീൻ ഷാ [[ബോളിവുഡ്|ബോളിവുഡിൽ]] ചുവടുറപ്പിച്ചത്. 1986-ൽ പുറത്തിറങ്ങിയ ''കർമ്മ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ ഹിറ്റാ‍യ അടുത്ത സിനിമ. ഈ സിനിമയിൽ [[ദിലീപ് കുമാർ|ദിലീപ് കുമാറിന്റെ]] കൂടെയാണ് അദ്ദേഹം അഭിനയിച്ചത്. അദ്ദേഹം നായകനായി ഇജാസത് (1987), ജൽ‌വ (1988), ഹീറോ ഹീരാലാൽ (1988) എന്നീ സിനിമകൾ അതിനെ തുടർന്ന് പുറത്തിറങ്ങി. 1988-ൽ ഷാ നായകനും അദ്ദേഹത്തിന്റെ ഭാര്യ ''രത്ന പാഠക്'' നായികയും ആയി ''ഇൻസ്പെക്റ്റർ ഗോട്ടേ'' എന്ന സിനിമ പുറത്തിറങ്ങി.
 
പലനായൻ‌മാർ ഉള്ള സിനിമകളായ ഗുലാമി (1985), ത്രിദേവ് (1989), വിശ്വാത്മ (1992) എന്നിവയായിരുന്നു പീന്നീട് അദ്ദേഹം അഭിനയിച്ച മുഖ്യ സിനിമകൾ.1993 - ൽ പുറത്തിറങ്ങിയ പൊന്തൻമാട എന്ന മലയാള മലയാള ചിത്രത്തിൽ ഷാ അവിസ്മരനീയമാക്കിയ ശീമ തമ്പുരാൻ എന്ന കഥാപാത്രം ഏറെ പ്രകീർത്തിക്കപ്പെട്ടു. 1940- കളിലെ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്ന ചലച്ചിത്രത്തിന്റെ കേന്ദ്ര പ്രമേയം താഴ്ന്ന ജാതിക്കാരനായ പൊന്തൻമാടയും([[മമ്മുട്ടി]]) ഐറിഷ് റിപബ്ലിക് ആർമിയെ പിന്തുണച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് ഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ട നാടുവാഴിയായ ശീമ തമ്പുരാനും(ഷാ) തമ്മിലുള്ള അസ്വാഭാവിക ബന്ധമാണ്. 1994-ൽ അദ്ദേഹം മൊഹ്‌റ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ നൂറാം ചലച്ചിത്രം. അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു [[മഹാത്മാ ഗാന്ധി|മഹാത്മാ ഗാന്ധിയുടെ]] റോൾ അഭിനയിക്കണമെന്നത്. 2000-ൽ [[കമലഹാസന്റെ]] ''ഹേ റാം'' എന്ന ചിത്രം ഈ ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മഹാത്മാ ഗാന്ധി വധം ഘാതകന്റെ ദൃഷ്ഠിയിൽ നിന്ന് കാണാനുള്ള ഒരു ശ്രമമായിരുന്നു ഈ സിനിമ.
 
പല വിദേശ സിനിമകളിലും അദ്ദേഹം പിന്നീട് അഭിനയിക്കുകയുണ്ടായി. 2001-ൽ പുറത്തിറങ്ങിയ ''മൺസൂൺ വെഡ്ഡിങ്ങ്'' എന്ന സിനിമയും 2003-ൽ ''ഷെയിൻ കോണറിയോടൊപ്പം'' അഭിനയിച്ച ''ദ ലീഗ് ഓഫ് എക്ടാ ഓർഡിനറി ജെന്റിൽമെൻ'' എന്ന സിനിമയും ആണ് അതിൽ പ്രധാനം. [[ഷേക്സ്പീയർ|ഷേക്സ്പീയറിന്റെ]] ''[[മക്ബെത്ത്]]'', എന്ന സിനിമ ഹിന്ദിയിൽ ''മക്ബൂൽ'' എന്ന പേരിൽ നിർമ്മിച്ചതിലും ഇദ്ദേഹം ഭാഗമായിരുന്നു. പിന്നീട് ''ദ ഗ്രേറ്റ് ന്യൂ വണ്ടർഫുൾ'' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. 2008-ൽ പുറത്തിറങ്ങിയ "ദ വെനെസ്‌ഡേ'' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ.
"https://ml.wikipedia.org/wiki/നസീറുദ്ദീൻ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്