"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ഒരു ആംഫിബിയസ് ആക്രമണത്തിനു (കടലിലൂടെ വന്ന് കരയിലേക്കു കയറിയുള്ള ആക്രമണം) സഹായകമാകുന്ന രീതിയിൽ കരസേനാവ്യൂഹത്തെ ശത്രുവിന്റെ ഭൂമിയിൽ എത്തിക്കാൻ സഹായിക്കുന്നവയാണ് ഇവ. വിമാനവാഹിനികളോടു രൂപസാദൃശ്യമുള്ള ഇവ പ്രധാനമായും ഹെലികോപ്റ്ററുകളെ വഹിക്കുന്നു. എയർക്രാഫ്റ്റുകളെ വഹിക്കാൻ ശേഷിയുള്ള ഇത്തരം കപ്പലുകളും നിലവിലുണ്ട്.
 
ഇവ കൂടാതെ മൈൻവാരി കപ്പലുകൾ, വിവിധ പട്രോളിങ് കപ്പലുകൾ എന്നിവയും പരിശീലനങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക കപ്പലുകളും നാവികസേനകളിലുണ്ട്. കടലിൽവച്ച് അറ്റകുറ്റപ്പണികൾ നടത്താനും ഇന്ധനവും ഭക്ഷണസാധനങ്ങളും എത്തിക്കാനും പ്രത്യേകതരം കപ്പലുകൾ നിലവിലുണ്ട്. വാർത്താവിനിമയ ആന്റിനകളും മറ്റ് അനുബന്ധ സംവിധാനങ്ങളും വഹിക്കുന്ന സ്പേസ് അസോസിയേറ്റഡ് ഷിപ്പുകളും സൈനികരെ ചികിത്സിക്കാൻ ആശുപത്രി കപ്പലുകളും യുദ്ധമുഖത്തു പ്രവർത്തിക്കുന്നു.
=== ഒന്നാം ലോകയുദ്ധകാലം ===
മറ്റെല്ലാ സേനാസംവിധാനങ്ങളിലുമെന്നപോലെ നാവികസേനകളിലും നവീനമായ മാറ്റങ്ങൾ ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായി. ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങൾ നാവികരംഗത്ത് നൂതന പരീക്ഷണങ്ങൾ നടത്തി.
 
ഒന്നാം ലോകയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന കൂറ്റൻ പടക്കപ്പലുകൾ 'പ്രീ-ഡ്രെഡ്നോട്ടു'കൾ (Pre-Dreadnought) എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നു. 1890-കളിലാണ് ഇത്തരം കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചിരുന്നത്. 1906-ൽ ബ്രിട്ടീഷ് നേവി 'ഡ്രെഡ്നോട്ട്' (Dreadnought) എന്ന പേരിൽ ഒരു പടക്കപ്പൽ പുറത്തിറക്കി. 21 നോട്ടിക് മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇതിൽ 12 ഇഞ്ച് തോക്കുകളായിരുന്നു പ്രധാന ആയുധം. പിന്നീട് നാവികസേനകളെല്ലാം ഇത്തരം കപ്പലുകൾ പുറത്തിറക്കി. ഒന്നാം ലോകയുദ്ധകാലത്ത് പ്രധാന കപ്പലുകളായിരുന്നു ഡ്രെഡ്നോട്ടുകളും പ്രീ ഡ്രെഡ്നോട്ടുകളും. 1900-1914 കാലത്ത് ജർമനി നാവികസേനയുടെ ശക്തി വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധനല്കി. ജർമനിയോടു മത്സരിച്ച് ബ്രിട്ടനും ശക്തിയേറിയ യുദ്ധക്കപ്പലുകൾ നിർമിക്കാൻ തുടങ്ങി.
[[ang:Flothere]]
 
ക്രൂസെർ, ഡിസ്ട്രോയർ എന്നീ കപ്പലുകളുടെ പുതിയ രൂപങ്ങൾ നാവികസേനകൾ തയ്യാറാക്കി. വലിയ തോക്കുകൾ ഘടിപ്പിച്ച ക്രൂസെറുകൾ 'ബാറ്റിൽ ക്രൂസെറു'കൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിവേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്കു കഴിഞ്ഞിരുന്നു. 8ഃ13.5 ഇഞ്ച് തോക്കുകളാണ് ബാറ്റിൽ ക്രൂസെറുകളിൽ ഉണ്ടായിരുന്നത്. ഡിസ്ട്രോയർ യുദ്ധക്കപ്പലുകളും നാവികസേനകളുടെ ശക്തി വർധിപ്പിച്ചു. 1914-ൽ ബ്രിട്ടന്റെ സേനയിൽ 270 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. 4 ഇഞ്ച് തോക്കുകളും 21 ഇഞ്ച് ടോർപിഡോ ട്യൂബുകളും ഇവയിലുണ്ടായിരുന്നു. ജർമൻകാർ ഡിസ്ട്രോയറുകളെ ടോർപിഡോ ബോട്ടുകൾ എന്നാണ് വിളിച്ചിരുന്നത്. ജർമനിക്ക് 140 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. ഒന്നാം ലോകയുദ്ധരംഗത്തേക്ക് അല്പം വൈകി കടന്നുവന്ന അമേരിക്കയ്ക്ക് ശക്തിയേറിയ 247 ഡിസ്ട്രോയറുകൾ ഉണ്ടായിരുന്നു. ഇവയിലെല്ലാം ഹൈഡ്രോഫോണുകൾ, ഡെപ്ത്ത് ചാർജറുകൾ മുതലായ നൂതന ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. പ്രത്യേകതരം നാവിക യുദ്ധവിമാനങ്ങൾ ഇക്കാലത്ത് വികസിപ്പിക്കപ്പെട്ടു. ജർമനി 'സെപ്പിലിനുകൾ' (Zeppelines) എന്നു പേരുള്ള വലിയ വിമാനങ്ങൾ കപ്പലുകളെ ആക്രമിക്കാൻ ഉപയോഗിച്ചു. ഫ്ളോട്ട് പ്ലെയിനുകൾ, ഫ്ളൈയിങ് ബോട്ടുകൾ തുടങ്ങിയ വിമാനങ്ങൾ മറുഭാഗത്തുനിന്നും ഉപയോഗപ്പെടുത്തി. കൂറ്റൻ യുദ്ധക്കപ്പലുകളിൽ മാറ്റങ്ങൾ വരുത്തി യുദ്ധവിമാനങ്ങളെ വഹിക്കാൻ പാകത്തിലാക്കി. കുറച്ചു യുദ്ധവിമാനങ്ങളെ മാത്രമേ ഇത്തരം കപ്പലുകൾക്കു വഹിക്കാൻ കഴിഞ്ഞിരുന്നുള്ളു. ആധുനിക വിമാനവാഹിനികളുടെ ആദ്യകാലരൂപങ്ങളായിരുന്നു അവ. പൈലറ്റില്ലാത്തതും സ്ഫോടകവസ്തുക്കൾ വഹിക്കുന്നതുമായ ചെറിയ വിമാനങ്ങൾ അമേരിക്കൻ നേവി ഇക്കാലത്തു വികസിപ്പിച്ചെടുത്തു.
 
അന്തർവാഹിനികൾക്കുവേണ്ടിയുള്ള നിരവധി പരീക്ഷണങ്ങൾ ഇക്കാലത്തു നടന്നു. ഫ്രാൻസ്, ബ്രിട്ടൺ, അമേരിക്ക എന്നിവിടങ്ങളിൽ അന്തർവാഹിനികളുടെ ചെറിയ രൂപങ്ങൾ നിർമിക്കപ്പെട്ടു. യുദ്ധരംഗത്ത് അന്തർവാഹിനി ആദ്യമായി ഉപയോഗിച്ചത് ജർമനി ആയിരുന്നു. 'യു-ബോട്ടുകൾ' എന്നാണ് ജർമനി ഇവയെ വിളിച്ചത്. 800-ഓളം യു-ബോട്ടുകൾ ജർമനിക്കും 250-ഓളം അന്തർവാഹിനികൾ ബ്രിട്ടണും ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായിരുന്നു. ജർമനിയുടെ അന്തർവാഹിനികൾ, സഖ്യരാജ്യങ്ങളുടെ നിരവധി യാത്രാക്കപ്പലുകളെയും ചരക്കുകപ്പലുകളെയും ടോർപിഡോ പ്രയോഗത്തിലൂടെ നശിപ്പിച്ചു. 1917-ലെ ആദ്യ എട്ടു മാസങ്ങളിൽ നിരവധി ബ്രിട്ടീഷ് ജലനൌകകൾ ഇപ്രകാരം നശിപ്പിക്കപ്പെട്ടു. ഡിസ്ട്രോയർ കപ്പലുകളെ യാത്രാകപ്പലുകളുടെയും ചരക്കുകപ്പലുകളുടെയും അകമ്പടി കപ്പലുകളാക്കിക്കൊണ്ട് ബ്രിട്ടൺ ജർമനിയുടെ ആക്രമണത്തെ ചെറുത്തു. 'കോൺവോയ് സംവിധാനം' (Convoy system) എന്ന് ഇത്തരം സുരക്ഷാസംവിധാനം അറിയപ്പെട്ടു. ജർമൻ യു-ബോട്ടുകളെ നശിപ്പിക്കാൻ സഖ്യശക്തികൾ മൈനുകൾ ഉപയോഗിച്ചുതുടങ്ങി. ഉത്തരസമുദ്രത്തിൽ (North Sea) ആയിരക്കണക്കിന് മൈനുകൾ ഇപ്രകാരം നിക്ഷേപിക്കപ്പെട്ടു. ജർമൻ നാവികസേനകൾ മൈനുകളെ നീക്കം ചെയ്യാൻ മൈൻവാരി കപ്പലുകൾ ഉപയോഗിച്ചു. ഇത്തരം മൈൻവാരികൾക്ക് കോൺവോയ് സംവിധാനം ഏർപ്പെടുത്താൻ ജർമനി നിർബന്ധിതമായി. വീണ്ടും നാവികയുദ്ധവിമാനങ്ങളുടെ ആക്രമണം ഇക്കാലത്തു നടന്നു. നേവൽബേസുകളെയും കപ്പലുകളെയും നശിപ്പിക്കാൻ വിമാനവാഹിനികളിൽനിന്നു പറന്നുയരുന്ന യുദ്ധവിമാനങ്ങൾക്കു കഴിഞ്ഞു. ഹൈഡ്രോഫോണുകൾ, ഡെപ്ത്ത് ചാർജറുകൾ എന്നിവയുടെ കടന്നുവരവോടെ അന്തർവാഹിനികളെ നശിപ്പിക്കാനുമായി.
=== രണ്ടാം ലോകയുദ്ധകാലം ===
ഒന്നാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടൺ, ഫ്രാൻസ്, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ ശക്തിയുള്ള നാവിക യുദ്ധോപകരണങ്ങൾ നിർമിക്കാൻ ആരംഭിച്ചു. ജർമനിയുടെ കപ്പൽശാലകളിലും രഹസ്യമായി നിരവധി കപ്പലുൾ തയ്യാറാക്കിക്കൊണ്ടിരുന്നു. എയർക്രാഫ്റ്റുകൾ, മിസൈലുകൾ തുടങ്ങിയ നൂതന സംവിധാനങ്ങൾ കണ്ടുപിടിക്കപ്പെട്ടത് ഇക്കാലത്താണ്. റഡാർ, ആന്റി-എയർക്രാഫ്റ്റ് ഗണ്ണറി, പ്രൊപ്പൽഷൻ പ്ളാന്റുകൾ എന്നിവയിൽ വിപ്ളവകരമായ മാറ്റങ്ങൾ ഉണ്ടായി. രണ്ടാം ലോകയുദ്ധത്തിൽ നാവികക്കപ്പലുകളുടെ പ്രധാന ജോലി വിമാനവാഹിനി, ആന്റി-എയർക്രാഫ്റ്റ് നൗകകൾ എന്നിവയ്ക്ക് സംരക്ഷണം നല്കുക എന്നതായിരുന്നു. കൂടാതെ, ശത്രുവിന്റെ തീരപ്രദേശങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. അപൂർവമായി, പരമ്പരാഗതരീതിയിൽ സമുദ്രോപരിതലത്തിൽ പരസ്പര ആക്രമണങ്ങൾ നടന്നു. അമേരിക്കയുടെ പടക്കപ്പലുകൾക്ക് ജപ്പാന്റെ ടോർപിഡോ ആക്രമണത്തെയും ചാവേർ വിമാനങ്ങളുടെ (Kamikaze) ആക്രമണത്തെയും ഫലപ്രദമായി അതിജീവിക്കാൻ കഴിഞ്ഞു. ബ്രിട്ടൺ, ജർമനി, ജപ്പാൻ എന്നിവയുടെ യുദ്ധക്കപ്പലുകളിൽ പലതും എയർക്രാഫ്റ്റുകളുടെ ആക്രമണത്തിൽ തകർന്നു. വിമാനങ്ങളിൽനിന്നു പ്രയോഗിക്കുന്ന ടോർപിഡോകൾ മുങ്ങിക്കപ്പലുകളെ തകർക്കാൻ ഉപയോഗിച്ചു.
 
വിമാനവാഹിനികളും മുങ്ങിക്കപ്പലുകളും തന്നെയായിരുന്നു രണ്ടാം ലോകയുദ്ധത്തിലെയും പ്രബല കപ്പലുകൾ. മുപ്പതോളം എയർക്രാഫ്റ്റുകളെ വഹിക്കാൻ കഴിവുള്ള വിമാനവാഹിനികൾ അമേരിക്ക, ജപ്പാൻ, ജർമനി എന്നിവയുടെ നേവികളിൽ ഉണ്ടായിരുന്നു. ഇവയുടെ ശരാശരി വേഗത 18-19 നോട്ടിക് മൈൽ ആയിരുന്നു. രണ്ടിഞ്ച്, അഞ്ചിഞ്ച് തോക്കുകളും നിരവധി പ്രത്യേക ആന്റി-എയർക്രാഫ്റ്റ് തോക്കുകളും ഇവയിൽ അടങ്ങിയിരുന്നു. തിരച്ചിൽ വിമാനങ്ങളുടെയും റഡാറുകളുടെയും കാര്യക്ഷമതയിൽ കാര്യമായ മാറ്റങ്ങൾ ഇക്കാലത്തുണ്ടായി. വിമാനങ്ങളിലും കപ്പലുകളിലും ഘടിപ്പിച്ച് റഡാർ സംവിധാനങ്ങളുടെ സഹായത്തോടെ രാത്രികാലങ്ങളിൽപ്പോലും ശത്രുക്കപ്പലുകളെ കണ്ടെത്താനും മുങ്ങിക്കപ്പലുകളുടെ സഞ്ചാരപഥം മനസ്സിലാക്കാനും കഴിഞ്ഞു. മുങ്ങിക്കപ്പലുകളുടെ എണ്ണത്തിലും കാര്യക്ഷമതയിലും വർധനവുണ്ടായി. യുദ്ധാരംഭകാലത്ത് 57 അന്തർവാഹിനികൾ (യു-ബോട്ടുകൾ) ജർമനിക്കുണ്ടായിരുന്നു. സോവിയറ്റ് യൂണിയനാകട്ടെ 235 മുങ്ങിക്കപ്പലുകളാണ് ഉണ്ടായിരുന്നത്. കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ ഇവയിൽ ഘടിപ്പിച്ചിരുന്നു. ഹെഡ്ജ് ഹോഗ് (Hedge hog) എന്നു പേരുള്ള, 24 ഡെപ്ത്ത് ചാർജറുകൾ തൊടുക്കാൻ ശേഷിയുള്ള ഒരു ആയുധം ബ്രിട്ടീഷ് നാവികസേന വികസിപ്പിച്ചെടുത്തു. ജർമനിയുടെ യു-ബോട്ടുകളെ, ഉപരിതലത്തിലെത്തി ആക്രമണം നടത്താൻ അനുവദിക്കാതെ അകമ്പടി കപ്പലുകൾക്കുനേരെ പലപ്പോഴും അമേരിക്കൻ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തി. ജപ്പാന്റെ പല ചരക്കുകപ്പലുകളെയും അമേരിക്കൻ അന്തർവാഹിനികൾ നശിപ്പിച്ചു. രണ്ടുപേർക്കുമാത്രം സഞ്ചരിക്കാൻ കഴിവുള്ള പ്രത്യേക മുങ്ങിക്കപ്പലുകൾ തുറമുഖങ്ങളെ ആക്രമിക്കാൻ ജപ്പാൻ ഉപയോഗപ്പെടുത്തിയിരുന്നു.
 
ശക്തിയേറിയ ക്രൂയിസർ-ഡിസ്ട്രോയർ കപ്പലുകൾ 1930-കളിൽ മിക്ക നാവികസേനകൾക്കും ഉണ്ടായിരുന്നു. 'ഹെവി', 'ലൈറ്റ്' എന്നിങ്ങനെ രണ്ടുവിഭാഗം ക്രൂസെറുകൾ വ്യാപകമായി നിർമിക്കപ്പെട്ടു. മൂന്നിഞ്ച് തോക്കുകളടങ്ങിയ ക്രൂസെറുകൾ ഹെവി ക്രൂസെറുകൾ എന്നും ആറിഞ്ച് തോക്കുകളടങ്ങിയവ ലൈറ്റ് ക്രൂസെറുകൾ എന്നുമാണ് അറിയപ്പെട്ടത്. അഞ്ചിഞ്ച് തോക്കുകളടങ്ങിയ ആന്റി-എയർക്രാഫ്റ്റ് ക്രൂസെറുകളും നാവികസേനകൾ ഉപയോഗിച്ചിരുന്നു. ഓട്ടോമാറ്റിക് ലോഡിങ് സംവിധാനങ്ങളുള്ള ഇത്തരം തോക്കുകൾ ഫയറിങ് നിരക്ക് ഗണ്യമായി വർധിപ്പിച്ചു. ഇരുട്ടിലും പുകമഞ്ഞിലും മികച്ച കൃത്യതയോടെ യുദ്ധവിമാനങ്ങൾക്കുനേരെ നിറയൊഴിക്കാൻ നൂതനമായ റഡാർ സംവിധാനം സഹായിച്ചു.
 
രണ്ടാം ലോകയുദ്ധകാലത്ത് നൂറോളം അത്യാധുനിക ഡിസ്ട്രോയറുകൾ ബ്രിട്ടന്റെ നിർമാണശാലകളിൽ തയ്യാറായിക്കൊണ്ടിരുന്നു. ഡിസ്ട്രോയറുടേതിനെക്കാൾ ചെറുതും വേഗത കുറഞ്ഞതുമായ കോർവെറ്റുകൾ, സ്ലൂപ്പുകൾ തുടങ്ങിയ പ്രത്യേകതരം കപ്പലുകൾ ബ്രിട്ടന്റെ അകമ്പടിസേനയ്ക്കു ശക്തിപകർന്നു. 1939-നും 1945-നും ഇടയ്ക്ക് 400 അതിവേഗ ഡിസ്ട്രോയറുകൾ അമേരിക്ക നിർമിച്ചു. ജപ്പാനും ഡിസ്ട്രോയർ നിർമാണത്തിൽ കൂടുതൽ ശ്രദ്ധചെലുത്തി.
 
യുദ്ധക്കപ്പലുകൾക്ക് ആവശ്യമായ സ്പെയർപാർട്ടുകളുമായി നീങ്ങുന്ന കപ്പലുകൾ (മദർ കപ്പലുകൾ) നാവികസേനകളുടെ ഭാഗമായിരുന്നു. സമുദ്രോപരിതലത്തിൽ സ്ഥാപിക്കാവുന്ന താത്കാലിക ഫ്ളോട്ടിങ് ബേസുകൾ, ഫ്ളോട്ടിങ് ഡോക്കുകൾ, ഫ്ളോട്ടിങ് ക്രെയിനുകൾ എന്നിവ കപ്പലുകളെ തീരങ്ങളിൽ അണയാതെതന്നെ അറ്റകുറ്റപ്പണികൾ നടത്താനും ആയുധങ്ങൾ കൈമാറ്റം ചെയ്യാനും സഹായിച്ചു. 'അണ്ടർവെ റിപ്ലനിഷ്മെന്റ്' (Underway) സംവിധാനം ടാസ്ക്ഫോഴ്സുകൾക്ക് മാസങ്ങളോളം കടലിൽ നില്ക്കാനും തുറമുഖത്തണയാതെതന്നെ ഇന്ധനം നിറയ്ക്കാനും സഹായിച്ചു. ഭക്ഷണം, മരുന്ന് എന്നിവയെല്ലാം വിതരണം ചെയ്യുന്ന പ്രത്യേക കപ്പലുകളും യുദ്ധമുഖത്തു പ്രവർത്തിച്ചു. ജപ്പാനും അമേരിക്കയും 'ആംഫിബിയൻ ഓപ്പറേഷനുകൾ' നടത്താനുള്ള പരിശീലന പരിപാടികൾ ഒന്നാം ലോകയുദ്ധത്തിനുശേഷം ആരംഭിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങൾ കടലിൽക്കൂടി കരയിലെത്തി ആക്രമണങ്ങൾ നടത്തി. 1941-42 കാലത്ത് വേക്ക് ദ്വീപുകൾ (Wake Island), ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയവയ്ക്കെതിരെ ജപ്പാൻ ഇത്തരം ആക്രമണങ്ങൾ നടത്തി. 1945-ൽ ഒക്കിനാവയ്ക്കെതിരെ അമേരിക്ക ആംഫിബിയൻ ആക്രമണം നടത്തി. ചെറുതും വലുതുമായ 1500-ഓളം ജലനൗകകൾ ഇതിൽ പങ്കെടുത്തു.
 
മൈനുകൾ തന്ത്രപരമായി മികച്ച ആയുധമായിരുന്നു. ബ്രിട്ടൺ മെഡിറ്ററേനിയൻ സമുദ്രത്തിൽ ആയിരക്കണക്കിന് മൈനുകൾ വിതറി. അച്ചുതണ്ട് ശക്തികളുടെ മുന്നേറ്റത്തിനു വൻനാശം വരുത്താൻ ഇത് കാരണമായി. സഖ്യസേനയുടെ നിരവധി കപ്പലുകളും മൈനുകൾവഴി തകർക്കപ്പെട്ടു. പസിഫിക് സമുദ്രത്തിൽ അമേരിക്കൻ വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിരവധി മൈനുകൾ നിക്ഷേപിച്ചു.
=== പ്രധാന നാവിക ആയുധങ്ങൾ ===
ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മികച്ച ആയുധങ്ങൾ ഇന്ന് നാവികസേനകൾക്കുണ്ട്. തോക്കുകൾ, മിസൈലുകൾ, ടോർപിഡോകൾ, മൈനുകൾ, ഡെപ്ത്ത് ചാർജറുകൾ, ആന്റിസബ്മറൈൻ മോർട്ടാറുകൾ എന്നിവ നാവികസേന ഉപയോഗിക്കുന്ന വിവിധ ആയുധങ്ങളാണ്. ഓരോ ആയുധവും പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച സൈനികർ ഉണ്ടായിരിക്കും.
==== .തോക്കുകൾ ====
പഴയകാല പീരങ്കികളുടെ പിൻഗാമികളാണ് ആധുനിക നാവിക തോക്കുകൾ. ടൺകണക്കിനു ഭാരമുള്ള ഷെല്ലുകൾ മൈലുകൾക്കപ്പുറത്തേക്കു പായിക്കാൻ ഇവയ്ക്കു കഴിയും. അത്തരത്തിലുള്ള വിവിധയിനം തോക്കുകൾ നിലവിലുണ്ട്. തോക്കിന്റെ വലുപ്പം നിർണയിക്കുന്നത് ഉപയോഗിക്കുന്ന ഷെല്ലിന്റെ വ്യാസത്തെ അടിസ്ഥാനമാക്കിയാണ്. ലൈറ്റ് ഗണ്ണുകൾ അഥവാ ആന്റി-എയർക്രാഫ്റ്റ് ഗണ്ണുകൾ വിമാനങ്ങളെ വെടിവച്ചിടാൻ ഉപയോഗിക്കുന്നു. ഹെവി ഗണ്ണുകളാണ് കപ്പലുകൾക്കുനേരെ നിറയൊഴിക്കാൻ ഉപയോഗിക്കുന്നത്. മീഡിയം ഗണ്ണുകൾ വിമാനങ്ങൾക്കുനേരെയും കപ്പലുകൾക്കുനേരെയും വെടിയുതിർക്കാൻ ഉപയോഗിക്കുന്നു. ഇരുട്ടിലും പ്രതികൂല കാലാവസ്ഥയിൽപ്പോലും ഇത്തരം തോക്കുകൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിയും. റഡാറും ഉപഗ്രഹസംവിധാനവും ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തിന്റെ യഥാർഥ സ്ഥാനവും ദൂരവും നിർണയിക്കുകയും കപ്പലുകളിലെ കംപ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ ഏതു തോക്ക് പ്രവർത്തിപ്പിക്കണമെന്ന് സൈനികർ തീരുമാനിക്കുകയും ചെയ്യുന്നു.
==== മിസൈലുകൾ ====
നാവികസേനയുടെ ഏറ്റവും പ്രബലമായ ആയുധമാണ് മിസൈലുകൾ. ഉപരിതല കപ്പലുകളിൽനിന്നും മുങ്ങിക്കപ്പലുകളിൽനിന്നും വിമാനങ്ങളിൽനിന്നും വിവിധതരം മിസൈലുകളെ വിക്ഷേപിക്കുവാൻ കഴിയും. വലിയ അളവിൽ സ്ഫോടക വസ്തുക്കളെ വഹിക്കുന്ന ഇവയുടെ സഞ്ചാരത്തെ വിദൂരസ്ഥലത്തിരുന്നു നിയന്ത്രിക്കാനാകും. എയർ-ടു-എയർ, എയർ-ടു-സർഫസ്, സർഫസ്-ടു-സർഫസ് എന്നിങ്ങനെ മിസൈലുകളെ പൊതുവിൽ വർഗീകരിക്കാൻ കഴിയും.
==== ടോർപിഡോകൾ ====
മുങ്ങിക്കപ്പലുകൾ, മറ്റ് ഉപരിതലക്കപ്പലുകൾ എന്നിവയെ നശിപ്പിക്കാൻ ഇവയ്ക്കു കഴിയും. എയർക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളും കപ്പലുകളും ടോർപിഡോകളെ വിക്ഷേപിക്കാൻ ഉപയോഗിക്കാം. മിസൈലുകളോടു സാമ്യമുള്ള ഇവയ്ക്കു ജലത്തിനടിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ജലത്തിനടിയിൽവച്ച് ലക്ഷ്യവുമായി കൂട്ടിയിടിക്കുന്ന ഇത് ലക്ഷ്യത്തിൽ ഒരു ദ്വാരം വീഴ്ത്തുന്നു. ശത്രുവിന്റെ കപ്പൽ സൃഷ്ടിക്കുന്ന കാന്തമണ്ഡലം, ഒച്ച (noise), കമ്പനം എന്നിവയെയാണ് ഒരു ടോർപിഡോ അന്വേഷിക്കുന്നത്. സോണാർ സംവിധാനങ്ങൾ ടോർപിഡോകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്നു.
==== ഡെപ്ത്ത് ചാർജറുകളും ആന്റി സബ്മറൈൻ മോർട്ടാറുകളും ====
ജലത്തിനടിയിൽവച്ചു പൊട്ടിത്തെറിക്കുന്ന ബോംബുകളാണ് ഡെപ്ത്ത് ചാർജറുകൾ. ജലത്തിനടിയിലുള്ള ഒരു മുങ്ങിക്കപ്പലിനു മുകളിൽ ഇവയെ നിക്ഷേപിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഡെപ്ത്ത് ചാർജറുകൾ പ്രയോഗിക്കാൻ മുങ്ങിക്കപ്പലിന്റെ നേരെ മുകളിൽ എത്തേണ്ടതുണ്ട്. ഈ പ്രശ്നം ദൂരീകരിക്കുന്ന ബോംബുകളാണ് ആന്റി സബ്മറൈൻ മോർട്ടാറുകൾ. ഒരു പ്രത്യേക അകലത്തുനിന്ന് ഇവയെ പ്രയോഗിക്കാനാകും. സ്ക്വിഡുകൾ, ലിംബോസ് (Limbos) എന്നിവ വിവിധയിനം മോർട്ടാറുകളാണ്. മോർട്ടാറുകൾ പ്രയോഗിക്കാനുള്ള ബാരലുകൾ കപ്പലുകളുടെ അണിയത്തിനടുത്താണ് പൊതുവേ ഘടിപ്പിക്കാറുള്ളത്.
==== മൈനുകൾ ====
വിമാനങ്ങളിൽനിന്നോ കപ്പലുകളിൽനിന്നോ മുങ്ങിക്കപ്പലുകളിൽനിന്നോ കടലിൽ നിക്ഷേപിക്കാവുന്നവയാണ് നാവികമൈനുകൾ. 'മൈൻ ലെയിങ്' എന്നാണ് മൈനുകൾ നിക്ഷേപിക്കുന്ന പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. കടലിൽ അതിർത്തിയിലുടനീളം ഇവ വിതറുകയാണു പതിവ്. ഇതുവഴി ശത്രുക്കളുടെ കടന്നുവരവ് തടയാനാകുന്നു.
 
ജലനൗകകൾ സമ്പർക്കത്തിൽ വരുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ആദ്യകാല മൈനുകൾ. സമുദ്രോപരിതലത്തിൽനിന്ന് അല്പം താഴെ പൊങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. ആധുനിക മൈനുകൾ സമുദ്രത്തിന്റെ അടിത്തട്ടിലാണ് സ്ഥാപിക്കുന്നത്. ശബ്ദതരംഗത്തിന്റെയോ കാന്തികമണ്ഡലത്തിന്റെയോ സാന്നിധ്യത്തിൽ ഇവ പൊട്ടിത്തെറിക്കുന്നു. നൌകകൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ജലത്തിലെ മർദവ്യതിയാനത്തിന്റെ ഫലമായി പൊട്ടിത്തെറിക്കുന്ന മൈനുകളും പ്രചാരത്തിലുണ്ട്. മുങ്ങൽവിദഗ്ധർ ശത്രുവിന്റെ കപ്പലിൽ നിക്ഷേപിക്കുന്ന ലിംബെറ്റ് മൈനുകളും നിലവിലുണ്ട്. ഒരു നിർദിഷ്ട സമയത്തിനുശേഷമോ കപ്പൽ നിർദിഷ്ട ദൂരം പിന്നിട്ടശേഷമോ ഇവ പൊട്ടിത്തെറിക്കും. മൈനുകളെ നീക്കംചെയ്യാൻ പ്രത്യേകരീതിയിൽ നിർമിക്കപ്പെട്ട മൈൻവാരിക്കപ്പലുകൾ ഉപയോഗിക്കുന്നു. കൂടാതെ മൈൻവാരി വിമാനങ്ങളും ഹെലികോപ്റ്ററുകളും നിലവിലുണ്ട്.
==== ഹ്യൂമൻ ടോർപിഡോ ====
രണ്ട് മുങ്ങൽവിദഗ്ധർക്കു സഞ്ചരിക്കാൻ കഴിയുന്ന ഒരു പ്രത്യേക സംവിധാനമാണിത്. രാത്രികാലങ്ങളിലാണ് ഇവ പ്രയോഗിക്കുന്നത്. യാത്രികർ ഈ ടോർപിഡോയെ ലക്ഷ്യസ്ഥാനത്തു നിക്ഷേപിച്ചശേഷം തിരിച്ചുപോരുകയും ഒരു നിർദിഷ്ട സമയത്തിനുശേഷം ഇത് പൊട്ടിത്തെറിക്കുകയും ചെയ്യുന്നു.
 
രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയാണ് ഇത് ആദ്യമായി നിർമിച്ചത്. ഇന്ന് മിക്ക സേനകളിലും ഇത്തരം ആയുധങ്ങളുണ്ട്. ജി.പി.എസ്. മോഡുലേറ്റഡ് അൾട്രാ സൗണ്ട് സംവിധാനങ്ങളുള്ളവയാണ് ആധുനിക ഹ്യൂമൻ ടോർപിഡോകൾ. ബ്രിട്ടിഷ് നാവികസേന 'ചാരിയട്ട്' (Chariot) എന്നാണ് ഇതിനെ വിളിക്കുന്നത്.
[[ang:Flothere]]
[[ar:قوات بحرية]]
[[an:Armata]]
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്