"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ക്രി.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ മക്കബായ യുഗത്തിൽ [[യവനൻ|യവനസംസ്കാരത്തിന്റെ]] സ്വാധീനത്തിൽ നിന്നു [[യഹൂദമതം|യഹൂദമതത്തെ]] സംരക്ഷിച്ചു നിർത്തുവാൻ ശ്രമിച്ച തീഷ്ണധാർമ്മികരുടെ ഹാസിദീയ(Hasideans) പ്രസ്ഥാനത്തിൽ നിന്നാണ് പരീശവിഭാഗത്തിന്റെ ഉത്ഭവമെന്നു കരുതപ്പെടുന്നു.<ref name = "oxford"/> എങ്കിലും മക്കബായ യുഗത്തിലെ ആദിമപരീശന്മാരെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മക്കബായ യുഗത്തിനും ക്രി.വ. 200-നടുത്തു നടന്ന റബൈനികലിഖിതങ്ങളുടെ ക്രോഡീകരണത്തിനും ഇടയ്ക്കുള്ള കാലദൈർഘ്യം പരിഗണിക്കുമ്പോൾ, റബൈനികസാഹിത്യത്തിൽ പരീശന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾ മക്കബായ യുഗത്തിലെ പരീശന്മാരെക്കുറിച്ചല്ല എന്നാണു കരുതപ്പെടുന്നത്. അവരുടെ ഉല്പത്തിയുടെ സാമൂഹ്യപശ്ചാത്തലത്തെക്കുറിച്ച് പണ്ഡിതന്മാർ പല അഭിപ്രായക്കാരാണ്. ആരംഭകാലത്തെ പരീശർ നഗരങ്ങളിലെ തൊഴിൽക്കൂട്ടങ്ങളിൽ പെട്ടവരായിരുന്നെന്നും, ഭക്തരായ ഗ്രാമീണരായിരുന്നെന്നും കരുതുന്നവരുണ്ട്. <ref>പുരാതന ഇസ്രായേൽ, അബ്രാഹം മുതൽ റോമാക്കാർ ദേവാലയം നശിപ്പിക്കുന്നതു വരെയുള്ള കാലത്തിന്റെ ഒരു ലഘുചരിത്രം, സംശോധനം ഹെർഷൽ ഷാങ്ക്സ്(പുറങ്ങൾ 200-202)</ref>
 
ലിഖിതനിയമത്തിനൊപ്പം അലിഖിതമായ പാരമ്പര്യങ്ങളുടേയും കൂടി പ്രാമാണികമായി കരുതിയ പരീശന്മാർ, ആത്മാവിന്റെ അമർത്ത്യതയിലും പുനരുദ്ധാനത്തിലും, മരണാനന്തരവിധിയെ തുടർന്നുള്ള ശിക്ഷാസമ്മാനങ്ങളിലും മാലാഖമാരിലും വിശ്വസിച്ചു. പൗരോഹിത്യത്തിലും, നയതന്ത്രത്തിലും, സൈന്യത്തിലും മറ്റും ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്ന [[സദൂക്യർ|സദൂക്യരെപ്പോലെ]] ഔപചാരികമായ പദവികൾ ഒന്നുമില്ലാതിരുന്നിട്ടും ഇവർ ജനസാമാന്യത്തിന്റെ, പ്രത്യേകിച്ച്, മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണ നേടി. ഇവരുടെ വിശ്വാസങ്ങളിൽ പലതും ആരംഭത്തിൽ വിവാദപരമായിരുന്നെങ്കിലും ഒടുവിൽ അംഗീകരിക്കപ്പെട്ടു. സീനായ് മലയിൽ ദൈവം മോശയ്ക്ക് ലിഖിതനിയമമായ തോറയ്ക്കൊപ്പം അലിഖിതമായ മറ്റൊരു തോറ കൂടി കൊടുത്തിരുന്നെന്ന് അവർ പഠിപ്പിച്ചു. യഹൂദമവിശ്വാസത്തിന്റെയഹൂദമതവിശ്വാസത്തിന്റെ ധാർമ്മികശക്തിയെ പ്രതിനിധാനം ചെയ്ത പരീശന്മാരുടെ വിശ്വാസങ്ങൾആശയങ്ങൾ, റോമിനെതിരായുള്ള ദേശീയകലാപത്തെ തുടർന്നുള്ള അരിഷ്ടതയുടെ നാളുകളിൽ യഹൂദസമൂഹത്തെ സമ്പൂർണ്ണനാശത്തിൽ നിന്നു രക്ഷിച്ചു. റബൈമാരായ പുനരവതരിച്ച പരീശന്മാർഅവർ, "ചിതറിപ്പോയിട്ടും പരാജിതരാകാതിരുന്ന ജനങ്ങൾക്ക് ഗുരുക്കന്മാരും ഇടയന്മാരുമായി."<ref name = "durant"/> കലാപത്തെ തുടർന്ന് [[യെരുശലേം|യെരുശലേമിലെ]] വേദപാഠശാലകൾ പ്രവർത്തിക്കാതായപ്പോൾ മെഡിറ്ററേനിയൻ തീരത്തെ യാംനിയയിൽ (Jamnia) ആരംഭിച്ച പുതിയ വിദ്യാലയത്തിൽ പ്രമുഖനായിരുന്നത് പരീശപരമ്പരയിൽ പെട്ട യോനാഥൻ ബെൻ സക്കായ് ആയിരുന്നു. റബൈനിക യഹൂദതയുടെ തുടക്കമായിരുന്നു അത്.<ref name = "oxford"/> പരീശന്മാർ പ്രാധാന്യം കല്പിച്ചിരുന്ന അലിഖിതപാരമ്പര്യത്തിന്റെ ക്രോഡീകരണത്തിനും അതു വഴിയൊരുക്കി.
 
==ക്രിസ്തീയവീക്ഷണം==
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്