"സമാന്തരസുവിശേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Synoptic Gospels}}
[[ബൈബിൾ]] [[പുതിയനിയമം|പുതിയനിയമത്തിലെ]] നാലു സുവിശേഷങ്ങളിൽ ആദ്യത്തെ മൂന്നെണ്ണമായ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[മർ‌ക്കോസ് അറിയിച്ചഎഴുതിയ സുവിശേഷം|മർക്കോസിൻറേയും]] [[ലൂക്കോസ്ലൂക്കാ അറിയിച്ചഎഴുതിയ സുവിശേഷം|ലൂക്കോസിൻറേയും]] സുവിശേഷങ്ങളെ ഒന്നിച്ചു പരാമർശിക്കാൻ ഉപയോഗിക്കുന്ന പേരാണ് '''സമാന്തര സുവിശേഷങ്ങൾ''' അല്ലെങ്കിൽ'''സിനോപ്റ്റിക് സുവിശേഷങ്ങൾ'''(Synoptic Gospels) എന്നത്. ഈ വിശേഷണം, ഘടനയിലും, ശൈലിയിലും, ഉള്ളടക്കത്തിലും ഈ മൂന്നു സുവിശേഷങ്ങൾക്കുള്ള സമനാതകളെ സൂചിപ്പിക്കുന്നതിന് പുറമേ, നാലാമത്തേതായ [[യോഹന്നാൻ അറിയിച്ചഎഴുതിയ സുവിശേഷം|യോഹന്നാൻറെ സുവിശേഷത്തിൽ]] നിന്ന് അവക്കുള്ള വ്യതിരിക്തതയേയും എടുത്തുപറയുന്നു. ക്രമീകരിച്ച് ചേർത്തുവച്ചാൽ, ഒറ്റ നോട്ടത്തിൽ അല്ലെങ്കിൽ സിനോപ്സിസിൽ(Synopsis) സമാനതകളും വ്യത്യാസങ്ങളും കണ്ടെത്താൻ പറ്റുന്ന തരം ഘടന പങ്കിടുന്നവയായതുകൊണ്ടാണ് അവ ഈ പേരിൽ അറിയപ്പെടുന്നത്.<ref>The Synoptic Problem, Literary Relationship between Mathew, Mark and Luke - http://www.textexcavation.com/synopticproblem.html</ref>
 
== ചരിത്രം ==
വരി 6:
 
== സിനോപ്റ്റിക് പ്രശ്നം ==
പരമ്പരാഗതമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിശദീകരണങ്ങളുമായി ഒത്തുപോകാത്ത തരം സങ്കീർണമായ പരസ്പരബന്ധമാണ് സമാന്തര സുവിശേഷങ്ങളുടെ സൂക്ഷ്മമായ വിശകലനം വെളിവാക്കുന്നത്. ഇവയിൽ ഏറ്റവും ചെറുതായ [[മർ‌ക്കോസ് അറിയിച്ചഎഴുതിയ സുവിശേഷം|മർക്കോസിന്റെ സുവിശേഷത്തിൽ]] ആകെയുള്ള 661 വാക്യങ്ങളിൽ 630-നും സമാന്തരമായ ഭാഗങ്ങൾ മറ്റു രണ്ടു സുവിശേഷങ്ങളിൽ ഒന്നിലെങ്കിലും ഉണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷം]] മർക്കോസിന്റെ 600-ലേറെ വാക്യങ്ങൾക്ക് സമാനമായ ഭാഗങ്ങളും, [[ലൂക്കോസ് അറിയിച്ചഎഴുതിയ സുവിശേഷം|ലൂക്കോസിൻറെ സുവിശേഷം]] മർക്കോസിന്റെ 350 വാക്യങ്ങൾക്കെങ്കിലും സമാനമായ ഭാഗങ്ങളും ഉൾ‍ക്കൊള്ളുന്നു. മർക്കോസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം ഏതാണ്ട് പൂർണമായിത്തന്നെ മത്തായിയും, മൂന്നിൽ രണ്ട് ലൂക്കോസും ആവർത്തിച്ചിട്ടുണ്ട്.<ref>The Synoptic Problem FAQ - http://www.mindspring.com/~scarlson/synopt/faq.htm</ref> അതേസമയം [[മർ‌ക്കോസ് അറിയിച്ച സുവിശേഷം|മർക്കോസിൻറെ സുവിശേഷത്തിലില്ലാത്ത]] 200-ഓളം വാക്യങ്ങൾ [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കോസ് അറിയിച്ചഎഴുതിയ സുവിശേഷം|ലൂക്കോസിൻറേയും]] സുവിശേഷങ്ങൾക്ക് പൊതുവായുണ്ട്. <ref>The Oxford Companion to the Bible-ലെ Synoptic Problem എന്ന ലേഖനം</ref>ഇതിനും പുറമേ [[മർ‌ക്കോസ് അറിയിച്ച സുവിശേഷം|മർക്കോസിൻറേയും]] [[ലൂക്കോസ് അറിയിച്ച സുവിശേഷം|ലൂക്കോസിന്റേയും]] സുവിശേഷങ്ങളിലില്ലാത്ത ചില ഭാഗങ്ങൾ [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടെ സുവിശേഷത്തിലും]], [[മർ‌ക്കോസ് അറിയിച്ചഎഴുതിയ സുവിശേഷം|മർക്കോസിന്റേയും]] [[മത്തായി അറിയിച്ചഎഴുതിയ സുവിശേഷം|മത്തായിയുടേയും]] സുവിശേഷങ്ങളിൽ ഇല്ലാത്ത ചില ഭാഗങ്ങൾ ലൂക്കോസിന്റെ സുവിശേഷത്തിലും കാണപ്പെടുന്നു. സങ്കീർ‍ണമായ ഈ പരസ്പരബന്ധത്തിന്റെ പിന്നിലുള്ള സാഹിത്യബന്ധം (Literary connection) എന്തെന്ന ചോദ്യം [[സിനോപ്റ്റിക് പ്രശ്നം]] എന്ന പേരിൽ അറിയപ്പെടുന്നു.
 
വരി 34:
 
മേല്പ്പറഞ്ഞ വസ്തുതകളെ മുൻനിർത്തി‍, സമാന്തരസുവിശേഷങ്ങളുടെ സമാനതകൾക്കു പിന്നിൽ, അവയുടെ രചനക്ക് ആധാരമായ രണ്ട് രേഖകളാണെന്ന് വാദിക്കപ്പെട്ടു. ഈ വാദമനുസരിച്ച്, ഈ സുവിശേഷങ്ങളിൽ മർക്കോസിന്റേതാണ് ആദ്യം എഴുതപ്പെട്ടത്. ത്രിമുഖ പാരമ്പര്യത്തിന്റെ ഉറവിടം ആ സുവിശേഷമോ അതിന്റെ ഒരു പൂർ‌വരൂപമോ ആണ്. ആ പാരമ്പര്യം മർക്കോസിൽ നിന്നാണ് മത്തായിയും ലൂക്കോസും കൈക്കൊണടത്. മത്തായിയും ലൂക്കോസും മാത്രം ആശ്രയിച്ച ദ്വിമുഖപാരമ്പര്യത്തിന്റെ ഉറവിടം, ഇന്ന് ലഭ്യമല്ലാത്തതും, യേശുവിന്റെ വചനങ്ങൾ സമാഹരിച്ചിരുന്നതുമായ മറ്റൊരു ഗ്രന്ഥമാണ്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഈ ഗ്രന്ഥത്തെ സൂചിപ്പിക്കാൻ റോമൻ ലിപിയിലെ Q (ക്യൂ) എന്ന അക്ഷരം ഉപയോഗിക്കാറുണ്ട്. ഉറവിടം (Source) എന്ന് അർത്ഥം വരുന്ന ജർമ്മൻ ഭാഷയിലെ Quelle എന്ന വാക്കിനെ ഉദ്ദേശിച്ചാണിത്. മത്തായിയുടേയും ലൂക്കോസിന്റേയും സുവിശേഷങ്ങളിൽ ചിതറിക്കിടക്കുന്ന അതിന്റെ ഖണ്ഡങ്ങൾ കൂട്ടിച്ചേർത്ത് ക്യൂ-വിനെ പുന:സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. യേശുവിന്റെ വചനങ്ങൾ അടങ്ങിയ അത്തരം ഒരു രേഖ എന്ന ആശയത്തിന്, കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട തോമസിന്റെ സുവിശേഷം എന്ന ഗ്രന്ഥം ഈ നൂറ്റാണ്ടിൽ ഈജിപ്തിലെ നാഗ് ഹമാദിയിലെ ജ്ഞാനവാദ ഗ്രന്ഥശേഖരത്തിൽ കണ്ടുകിട്ടിയതിനു ശേഷം കൂടുതൽ പിൻബലവും കിട്ടിയിട്ടുണ്ട്. മറ്റു സുവിശേഷങ്ങളിൽ ഭാഗികമായി മാത്രം ഉള്ള യേശുവിന്റെ 140 വചനങ്ങളാണ് തോമസിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം.
 
 
== ഇന്നത്തെ വീക്ഷണം ==
"https://ml.wikipedia.org/wiki/സമാന്തരസുവിശേഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്