"നെസ്തോറിയൻ വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nestorianism}}
അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ (428-431) കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായിരുന്ന നെസ്റ്റോറിയസ് അവതരിപ്പിച്ച ക്രിസ്തുശാസ്ത്രനിലപാടാണ് '''നെസ്തോറിയൻ സിദ്ധന്തംസിദ്ധാന്തം'''. യേശുവിൽ ദൈവ-, മനുഷ്യസ്വഭാവങ്ങൾ വേറിട്ടു നിൽക്കുന്നുവെന്നാണ് ഈ സിദ്ധാന്തത്തിന്റെ നിലപാട്. യേശുവിൽ ദൈവമനുഷ്യസ്വഭാവങ്ങൾസ്വഭാവദ്വയങ്ങൾ വേറിട്ടു നിൽക്കുകയാൽ, കന്യാമറിയം മനുഷ്യനായ യേശുവിന്റെ മാത്രം അമ്മയാണെന്നു വാദിച്ച നെസ്തോറിയസ്, മറിയത്തിനു പരമ്പരാഗതമായി നൽകപ്പെട്ടിരുന്ന ദൈവമാതാവെന്ന(തിയൊടോക്കോസ്) വിശേഷണം നിരാകരിച്ചു. മറിയം അദ്ദേഹത്തിനു ക്രിസ്തുമാതാവു(ക്രിസ്തോടോക്കോസ്) മാത്രമായിരുന്നു. ഈ സിദ്ധാന്തത്തെ, അലക്സാണ്ഡ്രിയയിലെ മെത്രാൻ കൂറിലോസിനെപ്പോലുള്ള(Cyril) മറ്റു സഭാനേതാക്കൾ നിശിതമായി എതിർത്തു. ക്രി.വ. 431-ലെ ഒന്നാം എഫേസോസ് സൂനഹദോസും 451-ലെ കൽക്കദോനിയ സൂനഹദോസും ഈ സിദ്ധാന്തത്തെ ശീശ്മയായി വിധിച്ചു തള്ളിയതോടെ നെസ്തോറിയസിന്റെ അനുയായികൾ മറ്റൊരു സഭാവിഭാഗമായി വേർപിരിഞ്ഞു. പിൽക്കാലത്ത് പല പ്രമുഖ നെസ്തോറിയന്മാരും [[പേർഷ്യ|പേർഷ്യയിലെ]] [[സസാനിയൻ സാമ്രാജ്യം|സസാനിയൻ സാമ്രാജ്യത്തിൽ]] ചെന്നെത്തി അവിടത്തെ പ്രാദേശികപൗരസ്ത്യസഭയുമായി കൂട്ടായ്മയിലായി. കാലക്രമേണ പേർഷ്യൻ സഭ നെസ്തോറിയൻ നിലപാട് മിക്കവാറും സ്വീകരിച്ചതോടെ അതിന്റെ പേരു തന്നെ നെസ്തോറിയൻ സഭ എന്നായി.
 
യേശുവിന് ദൈവികവും മാനുഷികവുമായി രണ്ടു പ്രകൃതികളുണ്ടെന്നു വാദിക്കുന്ന പ്രകൃതിദ്വയവാദത്തിന്റെ വികസിതരൂപമാണ് നെസ്തോറിയൻ സിദ്ധാന്തം. അതിനോടു പ്രതികരിച്ച് പിന്നീടു രൂപപ്പെട്ടു വന്ന ഏകപ്രകൃതിവാദം, യേശുവിൽ ദൈവപ്രകൃതിമാത്രമേയുള്ളെന്നോ, ഒരേപ്രകൃതിയിൽഏകപ്രകൃതിയിൽ യേശു ദൈവവും മനുഷ്യനും ആയിരിക്കുന്നെന്നൊ വാദിക്കുന്നു. പരസ്പരം ഇഴുകിച്ചേരാത്ത രണ്ടു പ്രകൃതികൾ [[യേശു|യേശുവിലുണ്ടെന്നു]] നെസ്തോറിയന്മാർ വാദിക്കുമ്പോൾ, ദൈവപ്രകൃതി മാത്രമുള്ളതിനാലോ മനുഷ്യപ്രകൃതി ദൈവപ്രകൃതിയിൽ ലയിച്ചിരിക്കുകയാലോ [[യേശു]] ഒരു പ്രകൃതി മാത്രമുള്ളവനാണെന്ന് ഏകപ്രകൃതിവാദികൾ കരുതുന്നു. നെസ്തോറിയൻ ക്രിസ്തുശാസ്ത്രത്തിന്റെ ഹ്രസ്വമായ ഒരു നിർവചനം ഇങ്ങനെയാണ്: "തന്നിൽ ജീവിക്കുന്ന ദൈവപുത്രനുമായി ഏകീഭവിക്കാതെ ഒന്നായിരിക്കുന്ന യേശുകിസ്തുവിൽ ഒരുസത്തയും ഒരുപ്രകൃതിയും മാത്രമേയുള്ളു; അതു മാനുഷികമാണ്"<ref>Martin Lembke, lecture in the course "Meetings with the World's Religions", Centre for Theology and Religious Studies, Lund University, Spring Term 2010.</ref> കൽക്കദോനിയയിലെ സൂനഹദോസ്, നെസ്തോറിയൻ വാദത്തേയും ഏകപ്രകൃതിവാദത്തേയും ഒന്നുപോലെ അപലപിച്ചു. ആധുനിക പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ യേശുവിന്റെ മനുഷ്യപ്രകൃതി ദൈവപ്രകൃതിയിൽ ലയിച്ചിരിക്കുന്നുവെന്ന നിലയ്ക്കുള്ള ഏകപ്രകൃതിവാദം പിന്തുടരുന്നു.
 
[[പേർഷ്യ|പേർഷ്യയിൽ]] കുടിയേറിയ നെസ്തോറിയൻ പണ്ഡിതന്മാർ, നെസ്തോറിയസിന്റേയും ശിഷ്യന്മാരുടേയും സിദ്ധാന്തങ്ങളെ വികസിപ്പിച്ചു. [[മെസപ്പൊട്ടേമിയ|മെസോപ്പോത്തേമിയയിൽ]] എദേസായിലുണ്ടായിരുന്ന നെസ്തോറിയൻ പാഠശാല ക്രി.വ. 489-ൽ പേർഷ്യൻ നഗരമായ നിസിബിസിലേക്കു പറിച്ചു നടപ്പെടുകയും "നിസിബിസ് വിദ്യാലയം" എന്ന പേരിൽ പ്രസിദ്ധമാവുകയും ചെയ്തു. പൗരസ്ത്യസഭ യൂറോപ്പിലും പേർഷ്യയ്ക്കു പുറത്ത് ഏഷ്യയുടെ ഇതരഭാഗങ്ങളിലുംമറ്റുഭാഗങ്ങളിലും വളരാൻ തുടങ്ങിയതോടെ, ക്രിസ്ത്വബ്ദം ഏഴാം നൂറ്റാണ്ടു മുതൽ നെസ്തോറിയൻ സഭ വീണ്ടും ശക്തിപിച്ചുശക്തി പ്രാപിച്ചു. എങ്കിലും പൗരസ്ത്യസഭയുമായി ഐക്യപ്പെട്ടിരുന്ന സഭകൾ എല്ലാം നെസ്തോറിയൻ ക്രിസ്തുശാസ്ത്രം പിന്തുടർന്നിരുന്നു എന്നു തോന്നുന്നില്ല; നെസ്തോറിയസിനെ മാനിക്കുന്ന ആധുനിക അസീറിയൻ സഭ പോലും നെസ്തോറിയൻ സിദ്ധാന്തത്തെ അതിന്റെ മൂലരൂപത്തിൽ അംഗീകരിക്കുന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/നെസ്തോറിയൻ_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്