"ആഗോളവത്കരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
ചരിത്രപരമായി നോക്കിയാൽ ആഗോളവത്കരണവും അതിന്റെ അവിഭാജ്യഘടകമായ ആഗോളക്രമവും പല ഘട്ടങ്ങളിലൂടെയാണ് വളർന്നു വികസിച്ചതും സ്ഥിരപ്രതിഷ്ടനേടിയതും എന്ന് കാണാം.
 
കൊളംബസ്സിന്റെ വിഖ്യാത നാവികപര്യടനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ ലോകത്തു നിലനിന്നിരുന്ന പ്രതിഭാസമാണ് കോളനിവത്കരണം. പാശ്ചാത്യലോകത്തിലെ വ്യാപാര, മൂലധന, സാങ്കേതിക, രാഷ്ട്രീയ അധിനിവേശശക്തികൾശക്തികൾ ഏഷ്യ, ആഫ്രിക്ക, ലത്തീൻ അമേരിക്ക എന്നീ ഭൂപ്രദേശങ്ങളിൽ കടന്നുകയറിവന്ന് കച്ചവടം വഴിയും ആയുധബലം കൊണ്ടും നയപരമായ ഇടപെടലുകൾ വഴിയും ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങളുടെമേൽ അധികാരം സ്ഥാപിച്ച് കടുത്ത ചൂഷണം അഴിച്ചുവിട്ടു. ഈ കാലഘട്ടത്തിന്റെ തുടക്കത്തിൽ അടിമക്കച്ചവടം എന്ന സമ്പ്രദായം കോളനിവത്കരണത്തിന്റെ മുഖമുദ്രയായിരുന്നു.
 
കോളനിവാഴ്ചയുടെ ചൂഷണം അസഹനീയമായപ്പോൾ, അതിനെതിരായി ജനമുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവാഴ്ചയിൽനിന്നും ഇന്ത്യ മോചിതമായതോടെ അതിന്റെ സ്വാധീനത്തിൽ ഏഷ്യയിലെ മറ്റുള്ള രാജ്യങ്ങളിലും, ആഫ്രിക്കൻ, ലത്തീൻ അമേരിക്കൻ ഭൂഖണ്ഡങ്ങളിലും ദേശീയത്വത്തിന്റെ അലകൾ ആഞ്ഞടിച്ചു. രാഷ്ട്രീയസ്വാതന്ത്ര്യത്തിനൊപ്പം, സാമ്പത്തിക സ്വാതന്ത്യ്രവും ലക്ഷ്യമിട്ടുകൊണ്ടുള്ള മുന്നേറ്റങ്ങൾ ഉണ്ടായി. കോളനിവത്കരണത്തിന്റെ അന്ത്യം തെളിഞ്ഞുവന്നു.
 
എന്നാൽ കോളനിവത്കരണത്തിനു സമാന്തരമായി വളർന്നുവന്ന മുതലാളിത്തവ്യവസ്ഥിതിയുംമുതലാളിത്തവ്യവസ്ഥിതിക്കും സാമ്രാജ്യത്വവുംസാമ്രാജ്യത്വത്തിനും അതിവേഗം അവയ്ക്ക് എതിരെ ഉയർന്നുവന്ന എതിർപ്പുകളെ നേരിടാൻ വേണ്ട പുത്തൻ തന്ത്രങ്ങൾക്കു രൂപം നൽകിനൽകേണ്ടിവന്നു. മുതലാളിത്ത വ്യവസ്ഥിതി ഒരദ്ഭുതജീവിയുടെ സ്വഭാവവൈശിഷ്ട്യങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് അനുഭവം. സമയാസമയങ്ങളിലും തരാതരങ്ങളിലും അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു മുന്നേറാനുള്ള അഭൂതപൂർവമായ കഴിവ് അതിനുണ്ട്. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി മുതലാളിത്തം ഇന്ന് ആഗോളമുതലാളിത്തമായി പരിണമിച്ചിരിക്കുന്നു. ഈ പരിണാമത്തെ ലോകബാങ്കുംപലരും അന്താരാഷ്ട്രനാണയനിധിയും ലോകവ്യാപാരസംഘടനയും ചേർന്ന സമൂഹം സാധാരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും അനുകൂലമായ ആഗോളവത്കരണമെന്നാണ് വിവക്ഷിക്കുന്നത്. അവർ ആഗോളവത്കരണം സമൃദ്ധിയുടെയും പുരോഗതിയുടേയും സ്വപ്നലോകത്തേക്കുള്ള മാർഗമായി ലോകമെമ്പാടും വ്യാപനം ചെയ്യപ്പെടുകയാണ്. ആഗോളവത്കരണത്തിന്റെ പ്രധാന പ്രചാരകരായി വർത്തിക്കുന്നത് വാഷിംഗ്ടൺ ധാരണയെ (Washington Consensus) അടിസ്ഥാനമാക്കി ഏകമനസ്സോടെ പ്രവർത്തിക്കുന്ന അമേരിക്കയുടെ ട്രഷറി ഡിപ്പാർട്ടുമെന്റും, ബഹുരാഷ്ട്ര, അന്താരാഷ്ട്രകുത്തകകളും, ബാങ്കിങ് കേന്ദ്രങ്ങളും, ആഗോളനാണയക്കമ്പോളത്തിൽ പ്രവർത്തിക്കുന്ന രാജ്യാന്തരപണമിടപാടു സ്ഥാപനങ്ങളും അന്താരാഷ്ട്ര നിക്ഷേപകരും ഉൾപ്പെടുന്ന ശൃംഖലയാണ്. അവരുടെ ലക്ഷ്യം മുതലാളിത്തവ്യവസ്ഥിതിയെ പുനരുജ്ജീവിപ്പിച്ച് ആഗോളമൂലധനത്തിന്റെ അധിനിവേശശക്തികൾക്ക് വികസ്വരരാജ്യങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. അതിനുവേണ്ട പുത്തൻ തന്ത്രങ്ങളുടെ ഭാഗമാണ് ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവചെയ്യപ്പെടുന്നുണ്ട്.
 
മുതലാളിത്തവ്യവസ്ഥിതിയും കോളനിവത്കരണവും സാമ്രാജ്യത്വവും ആഗോളവത്കരണവും തമ്മിലുള്ള ചരിത്രപരമായ ബന്ധം ആർക്കും നിഷേധിക്കാനാവില്ല. മുതലാളിത്തവ്യവസ്ഥിതിയുടെ വളർച്ചയ്ക്കൊപ്പം കോളനിവത്കരണം ഉണ്ടായപ്പോൾ സാമ്രാജ്യത്വത്തിന്റെ വളർച്ച മുതലാളിത്തരാജ്യങ്ങളുടെ ആഗോളവളർച്ചയ്ക്ക് അനിവാര്യമായി. കോളനിവത്കരണം രാജ്യങ്ങളെ പിടിച്ചടക്കലും, രാഷ്ട്രീയമേൽക്കോയ്മ നേടലും ഒക്കെ ആയിരുന്നെങ്കിൽ, സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിൽ ഇത്തരം രീതികൾക്കു മാറ്റം വന്നു. സാമ്രാജ്യത്വശക്തികൾ തങ്ങളുടെ മേൽക്കോയ്മയും നിയന്ത്രണവും മറ്റുമേൽക്കോയ്മ രാഷ്ട്രങ്ങളുടെമേൽ അടിച്ചേൽപ്പിച്ചത്സ്ഥാപിച്ചത്‌, നേരിട്ടോ അല്ലാതയോ ഉള്ള സാമ്പത്തിക, രാഷ്ട്രീയ നയങ്ങൾവഴി ആയിരുന്നു. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് വീക്ഷണത്തിൽ സാമ്രാജ്യത്വം മുതലാളിത്തവ്യവസ്ഥിതിയുടെ വളർച്ചയുടെ ഘട്ടത്തിലെ ഒരു സുപ്രധാന ഏടാണ്. സാമ്രാജ്യത്വത്തിന് രാഷ്ട്രീയവും, സാമ്പത്തികവും സൈദ്ധാന്തികവുമായ ലക്ഷ്യങ്ങൾ ചരിത്രപരമായി നിറവേറ്റാനുണ്ട്. പ്രധാനമായും മറ്റ് രാഷ്ട്രങ്ങളെ വരുതിയിൽ നിർത്തുവാനുള്ള ശ്രമം നടത്തുന്നത് തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റപ്പെടുത്തുന്നതിനുവേണ്ടിയാണ്. മറ്റു രാജ്യങ്ങളിൽ നിന്നും തങ്ങൾക്കാവശ്യമായ അസംസ്കൃതവസ്തുക്കൾ വില കുറച്ചു ലഭ്യമാക്കുക, അധികമൂലധനം നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുക, ചരക്കുകൾക്കു വിപണി കണ്ടെത്തുക മുതലായവയാണ് ഈ ശ്രമങ്ങൾ. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ യൂറോപ്പിന്റെ വ്യാപനം ഇത്തരം ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായിരുന്നു എന്ന് മാർക്സും ലെനിനും സമർഥിക്കുന്നുണ്ട്. വർത്തമാനകാല മാർക്സിസ്റ്റ് ചിന്തകരും ഇപ്രകാരം തന്നെയാണ് അമേരിക്ക മുതലായ സമ്പന്നരാഷ്ട്രങ്ങളുടെ മൂന്നാംലോകരാഷ്ട്രങ്ങളിലേക്കുള്ള കടന്നുകയറ്റത്തെയും അതിനുവേണ്ടി ഉപയോഗിക്കുന്ന ആഗോളവത്കരണം എന്ന ആശയത്തെയും നോക്കിക്കാണുന്നത്.
 
ഇത്തരത്തിൽ നോക്കിക്കാണുമ്പോൾ മുതലാളിത്തത്തിന്റെയും കോളനിവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നൂതനതലങ്ങളായാണ് ആഗോളവത്കരണത്തെ മനസ്സിലാക്കേണ്ടത്. ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (New liberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവർത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകർന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചർച്ചകളെത്തുടർന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണയിക്കുന്നതിൽ കമ്പോളവത്കരണതലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക, സമ്പദ്വ്യവസ്ഥയിൽ സർക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങൾക്ക്, പ്രത്യേകിച്ച് കോർപ്പറേറ്റ് ഭീമന്മാർക്ക്കോർപ്പറേറ്റുകൾക്ക്‌, പൂർണമായ പ്രവർത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാർക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങൾ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികൾ. ഇതിന് സ്റ്റേറ്റിനെ മാറ്റിനിർത്തി കമ്പോളത്തെ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും കേന്ദ്രബിന്ദു ആക്കി. സ്റ്റേറ്റ് പലകാര്യങ്ങളിലും പരാജയപ്പെടുന്നു. എന്നാൽ കമ്പോളം കമ്പോളശക്തികളുടെ പ്രവർത്തനംമൂലം എല്ലായ്പ്പോഴും വിജയിക്കുന്നു.
സാമ്രാജ്യത്വം ഉണ്ടാക്കുന്ന മാറ്റങ്ങൾ നിരവധിയാണ്. ഉത്പാദനവും മൂലധനവും കൂടുതൽ കൂടുതൽ കേന്ദ്രീകൃതമായിത്തീരുന്ന കുത്തകസംരംഭങ്ങൾ, ബാങ്ക് മൂലധനവും വ്യാവസായിക മൂലധനവും തമ്മിലുള്ള ഒത്തുചേരലും സമന്വയിക്കലും, ധനമൂലധനകുത്തകകളുടെ ആവിർഭാവം, ലോകരാജ്യങ്ങളെ വ്യത്യസ്ത കമ്പോളങ്ങളായുള്ള തരംതിരിക്കൽ എന്നിവയൊക്കെ സാമ്രാജ്യത്വത്തിന്റെ സുപ്രധാനമായ സ്വഭാവങ്ങളാണ്. നവമാർക്സിസ്റ്റുകളും ലെനിന്റെ ഈ കാഴ്ചപ്പാടിനെ സ്വീകരിച്ചിട്ടുണ്ട്. മൂലധനകയറ്റുമതിയും സാമ്രാജ്യത്വവികസനവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ആഫ്രിക്കയുടെയും ഏഷ്യയുടെയും മേലുള്ള ചുരുക്കം ചില ശക്തികളുടെ നിയന്ത്രണം ഇത്തരത്തിൽ നിലനിൽക്കുന്ന ബന്ധങ്ങളുടെ നിദർശനമാണ്. ചുരുക്കത്തിൽ, സാമ്രാജ്യത്വമെന്നത് മുതലാളിത്ത വ്യവസ്ഥിതിയിലമർന്ന പടിഞ്ഞാറൻ രാജ്യങ്ങൾ (സമ്പന്നരാജ്യങ്ങൾ) മറ്റ് രാജ്യങ്ങളിലും പ്രദേശങ്ങളിലും, പ്രത്യേകിച്ച് ദരിദ്ര-വികസ്വര രാജ്യങ്ങളിൽ നടത്തുന്ന നിരന്തരമായ ചൂഷണമായും അപഹരണമായും വ്യവഹരിക്കപ്പെട്ടിരിക്കുന്നു.
 
നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങൾ നൽകാൻ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവർത്തിക്കുന്നുണ്ട്. ഷിക്കാഗോ സർവകലാശാലയിലെ ഫ്രെഡറിക്ക് ഫൊൻ ഹായക്ക് (Frederich Von Hayek), മിൾട്ടൺ ഫ്രീഡ്മാൻ (Milton Frieman) എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. ഉദാരവത്കരണം (Liberlisation), സ്വകാര്യവത്കരണം (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേർന്ന നയങ്ങൾ LPG നയങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവിൽ വന്നിട്ടുണ്ട്. വിഖ്യാതചിന്തകനായ ഗ്രാംഷി സൃഷ്ടിച്ച 'സാംസ്കാരിക അധീശത്വം' എന്ന സംജ്ഞയുടെ അർഥം ശരിയായവിധത്തിൽ ഇക്കൂട്ടർ മനസ്സിലാക്കിയിട്ടുണ്ട്. 'ജനങ്ങളുടെ ബുദ്ധിയെ ഗ്രസിക്കാൻ കഴിഞ്ഞാൽ അവരുടെ മനസ്സും ചെയ്തികളും പിന്നാലെ വന്നുകൊള്ളും' എന്നാണ് ഗ്രാംഷിയുടെ സിദ്ധാന്തം.
ഇത്തരത്തിൽ നോക്കിക്കാണുമ്പോൾ മുതലാളിത്തത്തിന്റെയും കോളനിവത്കരണത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നൂതനതലങ്ങളായാണ് ആഗോളവത്കരണത്തെ മനസ്സിലാക്കേണ്ടത്. ആഗോളമുതലാളിത്തത്തിന്റെ ഒരു ചരിത്രഘട്ടമാണ് നവഉദാരവത്കരണം (New liberalism). രാഷ്ട്രവ്യവഹാരത്തിന്റെയും കമ്പോളത്തിന്റെയും പ്രവർത്തനമേഖലയെ സംബന്ധിച്ച് ഒന്നിനുപകരം മറ്റൊന്ന് എന്ന നിലയ്ക്കും, പരസ്പരപൂരകമെന്നനിലയ്ക്കും ചൂടു പകർന്ന സൈദ്ധാന്തികവാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇത്തരം ശ്രദ്ധേയമായ ചർച്ചകളെത്തുടർന്ന് ഉദയം ചെയ്തിട്ടുള്ള സിദ്ധാന്തമാണ് നവ ഉദാരവത്കരണം. സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങൾ നിർണയിക്കുന്നതിൽ കമ്പോളവത്കരണതലങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുക, സമ്പദ്വ്യവസ്ഥയിൽ സർക്കാരിന് (സ്റ്റേറ്റിന്) ഉള്ള പങ്കു ലഘൂകരിക്കുക, സംഘടിത വ്യവസായങ്ങൾക്ക്, പ്രത്യേകിച്ച് കോർപ്പറേറ്റ് ഭീമന്മാർക്ക്, പൂർണമായ പ്രവർത്തനസ്വാതന്ത്യ്രം അനുവദിക്കുക, തൊഴിലാളിസംഘടനകളെ മൂലധനതാത്പര്യസംരക്ഷണം ലക്ഷ്യമിട്ട് നിയന്ത്രണവിധേയമാക്കുക, പൗരന്മാർക്കുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങൾ വെട്ടിച്ചുരുക്കുക മുതലായവയാണ് നവ ഉദാരവത്കരണത്തിന്റെ പ്രഖ്യാപിത രീതികൾ. ഇതിന് സ്റ്റേറ്റിനെ മാറ്റിനിർത്തി കമ്പോളത്തെ സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും കേന്ദ്രബിന്ദു ആക്കി. സ്റ്റേറ്റ് പലകാര്യങ്ങളിലും പരാജയപ്പെടുന്നു. എന്നാൽ കമ്പോളം കമ്പോളശക്തികളുടെ പ്രവർത്തനംമൂലം എല്ലായ്പ്പോഴും വിജയിക്കുന്നു.
 
ഇന്നത്തെ കാലഘട്ടത്തിൽ ഈ രൂപത്തിലുള്ള കാഴ്ചപ്പാടുകൾക്ക് അന്താരാഷ്ട്രനിധിയുടെയും ലോകബാങ്കിന്റെയും പ്രവർത്തനങ്ങളാലും വായ്പാനയങ്ങളാലും ലോകസമക്ഷം കൂടുതൽ സ്വീകാര്യത ലഭ്യമായിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്ക് എല്ലാ അംഗരാഷ്ട്രങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യതയുണ്ടെങ്കിലും കുറേ വർഷങ്ങളായി അവ സമ്പന്നരാഷ്ട്രങ്ങളുടെ താത്പര്യങ്ങൾക്കാണു മുൻഗണന നൽകുന്നത്. പ്രഖ്യാപിതലക്ഷ്യങ്ങളെയും സമീപനങ്ങളെയുമൊക്കെ അതിലംഘിച്ചുകൊണ്ടു മൂന്നാംലോകവികസ്വരരാജ്യങ്ങളുടെ ദൈനംദിനപ്രവർത്തനങ്ങളിൽ കൈകടത്തുവാനുള്ള ശ്രമമാണ് ലോകവ്യാപാരസംഘടനയുടെ സഹായത്തോടെ അവ ഇപ്പോൾ നടത്തിവരുന്നത്. അന്താരാഷ്ട്രനാണയനിധി (ഐ.എം.എഫ്.), ലോകബാങ്ക്, ലോകവ്യാപാരസംഘടന എന്നീ മൂവർസംഘം നവ ഉദാരവത്കരണത്തിന്റെ മുൻനിരവക്താക്കളായി പ്രവർത്തിച്ചുകൊണ്ട് ആഗോളവത്കരണനയങ്ങളെ മനുഷ്യപുരോഗതിയുടെ മാർഗങ്ങളായി പ്രഖ്യാപിക്കുകയാണ്.
 
നവ ഉദാരവത്കരണത്തിനു സൈദ്ധാന്തികവും ശാസ്ത്രീയവുമായ തലങ്ങൾ നൽകാൻ പ്രശസ്ത ബൗദ്ധികസ്ഥാപനങ്ങളും പണ്ഡിതന്മാരും പ്രവർത്തിക്കുന്നുണ്ട്. ഷിക്കാഗോ സർവകലാശാലയിലെ ഫ്രെഡറിക്ക് ഫൊൻ ഹായക്ക് (Frederich Von Hayek), മിൾട്ടൺ ഫ്രീഡ്മാൻ (Milton Frieman) എന്നിവർ അക്കൂട്ടത്തിൽ പ്രമുഖരാണ്. ഉദാരവത്കരണം (Liberlisation), സ്വകാര്യവത്കരണം (Privatisation), ആഗോളവത്കരണം (Globalisation) എന്നിവ ചേർന്ന നയങ്ങൾ LPG നയങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവ മൂന്നും പരസ്പരം ബന്ധിതമാണ്. ഇവ മൂന്നിനെയും ലോകമെമ്പാടും വ്യാപരിപ്പിക്കുന്നതിനുവേണ്ടി പഠനഗവേഷണകേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രസിദ്ധീകരണശാലകളും വിദഗ്ധന്മാരുമൊക്കെയടങ്ങുന്ന വിപുലമായ ഒരു ശൃംഖലതന്നെ നിലവിൽ വന്നിട്ടുണ്ട്. വിഖ്യാതചിന്തകനായ ഗ്രാംഷി സൃഷ്ടിച്ച 'സാംസ്കാരിക അധീശത്വം' എന്ന സംജ്ഞയുടെ അർഥം ശരിയായവിധത്തിൽ ഇക്കൂട്ടർ മനസ്സിലാക്കിയിട്ടുണ്ട്. 'ജനങ്ങളുടെ ബുദ്ധിയെ ഗ്രസിക്കാൻ കഴിഞ്ഞാൽ അവരുടെ മനസ്സും ചെയ്തികളും പിന്നാലെ വന്നുകൊള്ളും' എന്നാണ് ഗ്രാംഷിയുടെ സിദ്ധാന്തം.
 
ആഗോളവത്കരണത്തിനു ശക്തിപകരുന്ന നവ ഉദാരവത്കരണസിദ്ധാന്തങ്ങൾ മനുഷ്യവർഗത്തിന്റെ സ്വതവേയുള്ളതും സാധാരണവുമായ പരിണാമങ്ങളെയാണ് വിളംബരം ചെയ്യുന്നത്. ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ, അമേരിക്കൻ പ്രസിഡന്റായിരുന്ന റൊണാൾഡ് റീഗൻ എന്നിവർ ഭരണരംഗത്ത് നവ ഉദാരവത്കരണനയങ്ങൾ അതിശക്തമായി നടപ്പാക്കിയവരാണ്. താച്ചറുടെ കാഴ്ചപ്പാട് ഏറെ വിവാദം സൃഷ്ടിച്ച ഒന്നാണ്. മത്സരം മുട്ടനാടുകളെ ആടുകളിൽനിന്നും, ആണത്തമുള്ളവനെ കുട്ടികളിൽനിന്നും, കഴിവുള്ളവനെ കഴിവില്ലാത്തവരിൽനിന്നും വേർപെടുത്തുന്ന പ്രക്രിയയാണ്. മത്സരം ഒരു നേട്ടമാണ്. അതിന്റെ പ്രതിഫലം ഒട്ടുംതന്നെ മോശമാകുകയില്ല. കമ്പോളം ചടുലവും ബുദ്ധിയാർന്നതും ആയതിനാൽ സ്വീകാര്യവുമാണ്. ഈശ്വരൻ തന്റെ അദൃശ്യകരങ്ങളിലൂടെ എങ്ങനെയാണോ തിന്മയെ ഇല്ലായ്മ ചെയ്തു നന്മയെ വളർത്തുന്നത് അതുപോലെ കമ്പോളത്തിന്റെ അദൃശ്യകരങ്ങൾ നല്ലതിനെ ചീത്തയിൽ നിന്ന് പുറത്തുകൊണ്ടുവരും. മത്സരത്തിൽ പിന്തള്ളപ്പെട്ടവരെക്കുറിച്ച് സങ്കടപ്പെടേണ്ട യാതൊന്നുമില്ലെന്നും അത് അനിവാര്യമായ ഒരു സംഗതിയാണെന്നും അവർ നോക്കിക്കണ്ടു. മനുഷ്യർ എല്ലാവരും ഒരേപോലെ ഉള്ളവരല്ലെന്നും, പ്രകൃത്യാതന്നെ വിഭിന്നരാണെന്നും പറഞ്ഞ അവർ ഇത്തരത്തിലുള്ള വ്യത്യസ്തതകൾ സമൂഹത്തിന് അനുഗുണമാകുമെന്ന് വാദിച്ചു. കുലീനപശ്ചാത്തലമുള്ളവരുടെയും പണ്ഡിതന്മാരുടെയും ശക്തന്മാരുടെയും സംഭാവനകൾ സമൂഹത്തിലെ എല്ലാവർക്കും ലഭ്യമാകുംവിധം രൂപപ്പെടുത്താൻ കമ്പോളവ്യവസ്ഥയ്ക്കു കഴിയുമെന്ന് അവർ കരുതി. കഴിവില്ലാത്തവരോടും വിദ്യാഭ്യാസം ഇല്ലാത്തവരോടും സമൂഹത്തിനു കടപ്പാടൊന്നും ഇല്ല എന്നും ഇത്തരം ഒരു സ്ഥിതിവിശേഷത്തിന് അവർ തന്നെയാണ് ഉത്തരവാദികളെന്നും ഉള്ള നിലപാടായിരുന്നു മാർഗരറ്റ് താച്ചർ സ്വീകരിച്ചത്.
Line 37 ⟶ 33:
ആഗോളതലത്തിൽ നവ ഉദാരവത്കരണവാദികൾ മൂന്ന് അടിസ്ഥാനപ്രമാണങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. ഒന്ന്, ചരക്കുകളിലും സേവനങ്ങളിലും സ്വതന്ത്രവ്യാപാരം. രണ്ട്, മുതലാളിത്തമൂലധനത്തിന്റെ സ്വതന്ത്രചലനം. മൂന്ന്, നിക്ഷേപസ്വാതന്ത്ര്യം.
 
കടബാധ്യതകളിലും കടക്കെണിയിലും അകപ്പെട്ട അല്ലെങ്കിൽ അകപ്പെടുമെന്നു ഭയപ്പെട്ട ചില രാജ്യങ്ങൾ ലോകബാങ്കിനെയും അന്താരാഷ്ട്രനാണയനിധിയെയും സഹായാഭ്യർഥനയുമായി സമീപിച്ചപ്പോഴൊക്കെ ഈ സ്ഥാപനങ്ങൾ സമ്പന്നരാഷ്ട്രങ്ങളുടെ സമ്മർദത്തിനു വഴങ്ങി ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയിലൂന്നിയ ഘടനാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സാമ്പത്തികനയങ്ങൾ ആ രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചു. സമൂഹത്തിന്റെ ആവശ്യാനുസരണം നയരൂപീകരണം എന്ന തത്ത്വത്തെ വിസ്മരിച്ച് നയങ്ങൾക്ക് അനുസ്യൂതമായ സമൂഹം എന്ന നിലയിലേക്ക് നയരൂപീകരണ പ്രക്രിയയെ സിദ്ധാന്തവത്കരിച്ചിരിക്കുകയാണ്. വിജയികൾ എപ്പോഴും വിജയികളാകുകയും പരാജിതരെ പാടെ മറക്കുകയും ചെയ്യുക എന്നുള്ളതാണ് നവ ഉദാരവത്കരണവാദികളുടെ നീതിശാസ്ത്രം എന്ന് വിലയിരുത്തപ്പെടുന്നു . കോളനിവത്കരണത്തിൽനിന്നും രാഷ്ട്രീയസ്വാതന്ത്ര്യം നേടിയിട്ടും സാമ്പത്തികമായി ആശ്രിതസമൂഹമായി കഴിയാൻ നിർബന്ധിതമായ അനേകം രാജ്യങ്ങൾ ഇന്നും ഏഷ്യയിലും ആഫ്രിക്കയിലും ലത്തീൻ അമേരിക്കയിലുമുണ്ട്. ഇത്തരത്തിലുള്ള സാമ്പത്തിക ആശ്രിതത്വത്തെ അരക്കിട്ട് ഉറപ്പിക്കാനാണ് ഇന്ന് സമ്പന്ന രാജ്യങ്ങളുടെ വക്താക്കളും അവർ നിയന്ത്രിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങളും ആഗോളവത്കരണം, വിപണിസമ്പ്രദായം, ഉദാരവത്കരണം, സ്വകാര്യവത്കരണം, ഭരണനവീകരണം, ഈ-ഭരണം, സിവിൽ സമൂഹങ്ങൾക്ക് മുന്തിയ പങ്ക്, സ്റ്റേറ്റിന്റെ പാർശ്വവത്കരണം, സ്വതന്ത്രവ്യാപാരം, മൂലധനത്തിന്റെ സ്വതന്ത്രചലനം, എല്ലാം തുറന്നിടൽ, അതിരുകളില്ലാത്ത ആഗോളക്രമം എന്നീ ആശയങ്ങൾ ലോകമൊട്ടുക്കു വ്യാപനം ചെയ്തുവരുന്നത് എന്നാണു വിമർശകർ അഭിപ്രായപ്പെടുന്നത്.
‌‌
ആശ്രിതസമൂഹങ്ങളുടെ പരിണാമത്തെക്കുറിച്ച് വിപ്ലവചിന്തകന്മാരായ സമീർ അമീൻ, ഗുന്തർ ഫ്രാങ്ക്, ഇമ്മാനുവൽ എന്നിവർ സമർഥമായി പ്രതിപാദിച്ചിട്ടുണ്ട്. മുതലാളിത്തവും, കോളനിവത്കരണവും, സാമ്രാജ്യത്വവും അവയുടെ വിവിധ വളർച്ചാഘട്ടങ്ങളിൽ ഉളവാക്കിയിട്ടുള്ള സാമ്പത്തികത്തകർച്ചകളും അസന്തുലിതാവസ്ഥയും അവികസിതാവസ്ഥയും ഒക്കെ ഈ ചിന്തകന്മാർ വളരെ വ്യക്തമായി വരച്ചുകാട്ടിയിട്ടുണ്ട്. റോൽ പ്രെബിഷ്, ഗുണ്ടർ മിർഡാൽ എന്നിവർ യഥാക്രമം ലത്തീൻ അമേരിക്കയിലും ഏഷ്യയിലും നിലവിൽവന്ന ആശ്രിതത്വത്തിന്റെ ഘടനയും സ്വഭാവവും വിശദീകരിച്ചിട്ടുണ്ട്. മിർഡാൽ രചിച്ച ഏഷ്യൻ ഡ്രാമ എന്ന ഗ്രന്ഥത്തിന്റെ പൂർണരൂപം 'രാജ്യങ്ങളുടെ ദാരിദ്യ്രത്തിന്റെ സ്വഭാവം, ഹേതുക്കൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്നാണ്. ആഡം സ്മിത്ത് രചിച്ച 'രാജ്യങ്ങളുടെ സമ്പത്തിന്റെ സ്വഭാവം, ഹേതുക്കൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണം' എന്ന ഗ്രന്ഥവുമായി താരതമ്യപ്പെടുത്തേണ്ട ഒന്നാണ് മിർഡാളിന്റെ ഗ്രന്ഥം. വളരെക്കാലത്തിനുശേഷം ജനശ്രദ്ധ സമ്പത്തിൽനിന്നും ദാരിദ്യ്രം എന്ന പ്രതിഭാസത്തിലേക്കു തിരിച്ചുവിടാൻ മിർഡാളിനു കഴിഞ്ഞു. ആഗോളക്രമത്തിൽ സമ്പന്ന-ദരിദ്രരാജ്യങ്ങൾ, ഉത്തര-ദക്ഷിണരാജ്യങ്ങൾ, മൂന്നാംലോകം എന്നീ തരംതിരിവുകൾ പരക്കെ അംഗീകരിക്കപ്പെട്ടത് ഇതിന്റെ ഫലമായിട്ടാണ്. സമ്പന്നരാജ്യങ്ങളുടെ ഒന്നാംലോകവും, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രണ്ടാംലോകവും, വികസ്വരരാജ്യങ്ങളുടെ മൂന്നാംലോകവും എന്ന തരംതിരിവും അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കുറിച്ചു എന്ന് കരുതിയ ചില പാശ്ചാത്യചിന്തകർ രണ്ടാം ലോകം നാമാവശേഷമായി എന്നു വാദിക്കുന്നുണ്ട്. ഒന്നാംലോകം മുറുകെപ്പിടിക്കുന്ന സാമ്പത്തികക്രമമാണ് ലോകമൊട്ടുക്കു വ്യാപിക്കേണ്ടത് എന്നവർ വാദിക്കുന്നു. അതിനുവേണ്ടിയാണ് ആഗോളവത്കരണം എന്ന ആശയത്തെ അവർ ശക്തമായി പ്രചരിപ്പിക്കുന്നത്.
"https://ml.wikipedia.org/wiki/ആഗോളവത്കരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്