"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,552 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
==രേഖകൾ==
പോളിക്കാർപ്പിന്റേതായി ഇന്നു ലഭ്യമായുള്ള ഏകകൃതി "ഫിലിപ്പിയർക്ക് പോളിക്കാർപ്പ് എഴുതിയ ലേഖനം" ആണ്. ഗ്രീക്കു ഭാഷയിലുള്ള വിശുദ്ധലിഖിതസൂചകങ്ങൾ ചേർന്ന ഒരു ബഹുചിത്രപടമെന്നു പറയാവുന്ന ഇത് പരിരക്ഷിക്കപ്പെട്ടിട്ടുള്ളത്, ഇരണേവൂസ് എഴുതിയ പോളിക്കാർപ്പിന്റെ ജീവചരിത്രത്തിലാണ്. ഇതും, പൊണ്ടസിലെ സഭകൾക്ക് സ്മിർണായിലെ സഭ അയക്കുന്ന വിജ്ഞാപനത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിട്ടുള്ള "പോളിക്കാർപ്പിന്റെ രക്ഷസാക്ഷിത്വകഥ"-യും, റോമൻ കത്തോലിക്കർ "അപ്പസ്തോലിക പിതാക്കന്മാരുടെ രചനകൾ" എന്നു വിളിക്കുന്ന ലിഖിതസമുച്ചയത്തിന്റെ ഭാഗമാണ്. അപ്പസ്തോലികപാരമ്പര്യവുമായി അവയ്ക്കുള്ള അടുത്ത ബന്ധത്തെയാണ് ആ വിശേഷണം സൂചിപ്പിക്കുന്നത്. എസ്തപ്പാനോസിന്റെ രക്തസാക്ഷിത്വകഥ അടങ്ങുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ|നടപടിപ്പുസ്തകത്തിനു]] പുറത്തുള്ള ഏറ്റവും പുരാതനമായ ആധികാരിക ക്രിസ്തീയ രക്തസാക്ഷിചരിതമായി<ref name="Britannica"/> "പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വകഥ" കണക്കാക്കപ്പെടുന്നു. ക്രിസ്തുമതപീഡനങ്ങളെ സംബന്ധിച്ച് പീഡനകാലത്തു തന്നെ രചിക്കപ്പെട്ടിട്ടുള്ള ചുരുക്കം അകൃത്രിമസാക്ഷ്യങ്ങളിലൊന്നു കൂടിയാണിത്.
 
==ജീവിതം==
പോളിക്കാർപ്പിന്റെ ജീവചരിത്രരചനയ്ക്ക് ആശ്രയിക്കാനുള്ളത് മുഖ്യമായും രണ്ടു സ്രോതസ്സുകളാണ്: പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വകഥ അറിയിച്ചു കൊണ്ടുള്ള സ്മിർണയിലെ സഭയുടെ കത്തും, "ശീശ്മകൾക്കെതിരെ"(Adversus Haereses) എന്ന പേരിലുള്ള ഇരണേവൂസിന്റെ രചനയിലെ ചില ഖണ്ഡങ്ങളുമാണ്. ഈ വിഷയത്തിൽ പ്രസക്തമായ മറ്റു രേഖകൾ, പോളിക്കാർപ്പിനും സ്മിർണാക്കാർക്കും ഉള്ള ഓരോ കത്തുകൾ ഉൾപ്പെടുന്ന അന്ത്യോഖ്യായിലെ ഇഗ്നേഷ്യസിന്റെ കത്തുകളും, ഫിലിപ്പിയർക്കുള്ള പോളിക്കാർപ്പിന്റെ തന്നെ കത്തുമാണ്. [[തെർത്തുല്യൻ|തെർത്തുല്യന്റേയും]] [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയസിന്റേയും]] മറ്റും രചനകളിലുള്ള വിവരങ്ങൾ ചരിത്രാടിസ്ഥാനമില്ലാത്തവയോ, മുൻസാക്ഷ്യങ്ങളെ ആശ്രയിച്ചുള്ളവയോ ആയി കരുതപ്പെടുന്നു. പോളിക്കാർപ്പിനെ സംബന്ധിച്ച് കോപ്റ്റിക് ഭാഷയിൽ എഴുതപ്പെട്ട ചില പപൈറസ് ലിഖിതങ്ങൾ 1999-ൽ വെളിച്ചം കണ്ടു. അവ, മൂന്നും ആറും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടവയായി കരുതപ്പെടുന്നു.<ref name="Hartog">{{cite book |last=ഹാർട്ടോഗ് |first=പോൾ |title=പോളിക്കാർപ്പും പുതിയനിയമവും |year=2002 |isbn=9783161474194 |page=17 |url=http://books.google.com/books?id=gTMTO_9li4cC}}</ref>
 
===പോളിക്കാർപ്പും അപ്പസ്തോലന്മാരും===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/920601" എന്ന താളിൽനിന്ന് ശേഖരിച്ചത്