"പോളികാർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
==രക്തസാക്ഷിത്വം==
ഏറെ പേരെടുത്ത ക്രിസ്തീയരക്തസാക്ഷിചരിതങ്ങളിലൊന്നിലെ നായകനാണ് പോളിക്കാർപ്പ്. ആ കഥയനുസരിച്ച്, മാർക്കസ് ഔറേലിയസ് ചക്രവർത്തിയുടെ പീഡനകാലത്ത് ഒരു ഭവനത്തിൽ അജ്ഞാതനായി കഴിഞ്ഞിരുന്ന 86 വയസ്സുള്ള പോളിക്കാർപ്പിനെ, ഭീഷണി ഭയന്ന ഒരടിമ ഒറ്റിക്കൊടുത്തു. കുതിരപ്പട ആ വീടു വളഞ്ഞപ്പോൾ അദ്ദേഹം രക്ഷപെടാൻ തയ്യാറായില്ല. വീട്ടുവാതിൽക്കൽ അദ്ദേഹം പട്ടാളക്കാരെ സ്വാഗതം ചെയ്യുകയും അവർക്ക് ഭക്ഷണം കൊടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അവരോടൊപ്പം പോകുന്നതിനു മുൻപ്, പ്രാർത്ഥിക്കാൻ അല്പസമയം ആവശ്യപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്.<ref name = "diction"/> രാജപ്രതിനിധിയായ ഫിലിപ്പിന്റെ മുൻപിൽ കൊണ്ടുവരപ്പെട്ട അദ്ദേഹത്തോട് ഫിലിപ്പ്, ക്രിസ്തുവിനെ നിന്ദിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം പറഞ്ഞ മറുപടി പ്രസിദ്ധമാണ്:
 
{{Cquote|86 വർഷക്കാലം ഞാൻ അവന്റെ ദാസനായിരുന്നു. അവൻ എനിക്ക് ഒരു ദോഷവും ചെയ്തിട്ടില്ല. അതിനാൽ, എന്നെ രക്ഷിച്ച എന്റെ രാജാവിനെ ദോഷിക്കാൻ എനിക്കെങ്ങനെ കഴിയും?}}
 
'"പോളിക്കാർപ്പിന്റെ രക്തസാക്ഷിത്വം" എന്നറിയപ്പെടുന്ന സ്മിർണാസഭയുടെ കത്തിൽ, പോളികാർപ്പിനെ സാബത്തുദിവസം പിടികൂടി വലിയസാബത്തു നാൾ വധിച്ചു എന്നു പറയുന്നത്, പോളിക്കാർപ്പിന്റെ നേതൃത്വത്തിലിരുന്ന സ്മിരണയിലെ സഭ ഏഴാം ദിവസം സാബത്ത് ആചരിച്ചിരുന്നുവെന്നതിന്റെ സൂചനയായി കരുതുന്നവരുണ്ട്.
"https://ml.wikipedia.org/wiki/പോളികാർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്