"കടമ്പൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]], [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[എടക്കാട് ബ്ലോക്ക്|എടക്കാട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കടമ്പൂർ ഗ്രാമപഞ്ചായത്ത്''' .കടമ്പൂർ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കടമ്പൂർ ഗ്രാമപഞ്ചായത്തിനു 7.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് [[ചെമ്പിലോട് ഗ്രാമപഞ്ചായത്ത്|ചെമ്പിലോട്]], [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]] ഗ്രാമപഞ്ചായത്ത് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് [[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]], [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തുകളും, തെക്കുഭാഗത്ത് [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്|മുഴപ്പിലങ്ങാട്]], [[എടക്കാട് ഗ്രാമപഞ്ചായത്ത്|എടക്കാട്]] പഞ്ചായത്തുകളുമാണ്.കുന്നുകളും, താഴ്വരകളും, വയലുകളും ഉൾപ്പെടുന്നതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. വയലുകളെ തൊട്ടുകൊണ്ട് സമതലങ്ങളും ചെറിയ ചെരിവുകളും, തുടർന്ന് കുത്തനെയുള്ള ചെരിവുകളും അതിനോടു ചേർന്ന് ഉയർന്ന പ്രദേശങ്ങളുമാണ്. വളരെ ചെറിയ ഭാഗം തീരദേശസമതലവുമുണ്ട്. തെങ്ങ്, നെല്ല്, കവുങ്ങ്, കുരുമുളക്, കശുമാവ്, പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശത്തെ പ്രധാനകൃഷികൾ. തൊട്ടടുത്തുള്ള ഒരികര, കോട്ടൂര്, കണ്ണാടിച്ചാൽ, ആടൂര് ദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു റവന്യൂവില്ലേജ് രൂപീകരിക്കുന്നതുവരെ കടമ്പൂർ എന്നത് ഒരു ചെറിയ ദേശത്തിന്റെ പേരു മാത്രമായിരുന്നു. ഈ പ്രദേശത്തെ ഏതാനും കാവുകൾ മാത്രമാണ് പഴയകാല ചരിത്രത്തെ സംബന്ധിച്ച ചെറിയ സൂചനകളെങ്കിലും തരുന്നത്. കണ്ടൽ വർഗ്ഗത്തിൽപ്പെട്ട കടമ്പ് ചെടികളുടെ സാന്നിധ്യം കൊണ്ടാകാം ഈ പ്രദേശത്തിനു കടമ്പൂർ എന്ന പേരു കൈവന്നത്. പണ്ടുകാലത്ത് പനയോലകൊണ്ട് നിർമ്മിക്കുന്ന ഓലക്കുടകളുടെ വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതിൽ ഈ നാട് പ്രസിദ്ധമായിരുന്നു. കാലുള്ള കുടകളും തൊപ്പിയായി ധരിക്കാവുന്ന കുടകളും കൂടാതെ വയലിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ നീളത്തിലുള്ള പനയോലത്തൊപ്പിയുമാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിന് പിരിയോല എന്നാണ് പറയുന്നത്. <ref>*[http://lsgkerala.in/kadamburpanchayat/ കടമ്പൂർ ഗ്രാമപഞ്ചായത്ത്]</ref>.
 
== സാമൂഹ്യ സാംസ്കാരിക ചരിത്രം ==
തൊട്ടടുത്തുള്ള ഒരികര, കോട്ടൂര്, കണ്ണാടിച്ചാൽ, ആടൂര് ദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു റവന്യൂവില്ലേജ് രൂപീകരിക്കുന്നതുവരെ കടമ്പൂർ എന്നത് ഒരു ചെറിയ ദേശത്തിന്റെ പേരു മാത്രമായിരുന്നു. ഈ പ്രദേശത്തെ ഏതാനും കാവുകൾ മാത്രമാണ് പഴയകാല ചരിത്രത്തെ സംബന്ധിച്ച ചെറിയ സൂചനകളെങ്കിലും തരുന്നത്. കണ്ടൽ വർഗ്ഗത്തിൽപ്പെട്ട കടമ്പ് ചെടികളുടെ സാന്നിധ്യം കൊണ്ടാകാം ഈ പ്രദേശത്തിനു കടമ്പൂർ എന്ന പേരു കൈവന്നത്. വില്യം ലോഗന്റെ മലബാർ മാന്വലിൽ പരാമർശിച്ചിട്ടുള്ള രണ്ടത്തറ (രണ്ടുതറ)യിൽ ഉൾപ്പെടുന്ന പ്രദേശമാണ് കടമ്പൂർ. ഇത് പഴയ ചിറക്കൽ താലൂക്കിന്റെ ഭാഗമായിരുന്നു. ആദ്യകാലത്ത് ഇവിടെ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും വളരെ പ്രബലമായിരുന്നു. ഭൂസ്വത്തിന്റെ അവകാശികൾ നമ്പൂതിരിമാരോ നമ്പ്യാർമാരോ ആയിരുന്നു. വെള്ളൂരില്ലം, മുല്ലപ്പള്ളി ഇല്ലം, അരയത്ത്, ആയില്ല്യത്ത്, കടയപ്രത്ത് എന്നിവരായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്ത് മുഴുവൻ കൈയ്യടക്കിവച്ചിരുന്നത്. നമ്പൂതിരി, നമ്പ്യാർ, തിയ്യർ, വാണിയർ, മലയർ, ചാലിയർ, വണ്ണാൻ, വളഞ്ചിയർ (നാവൂതീയർ), കാവുതീയർ, കണിയർ, പുള്ളുവർ, പുലയർ, ആശാരി, തട്ടാൻ, കൊല്ലൻ, കുശവൻ, വെളുത്തേടത്ത് നായർ, ഊരാളി നായർ, ചെട്ടിനായർ എന്നീ വിവിധ സമുദായങ്ങൾ പണ്ടുമുതൽ തന്നെ ഈ പ്രദേശത്തുണ്ടായിരുന്നു. വിദ്യാഭ്യാസം പ്രചരിക്കുകയും ജനകീയ മുന്നറ്റങ്ങൾ ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായാണ് ജാതി വ്യവസ്ഥ ക്ഷയിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ തന്നെ വിദ്യാഭ്യാസ പരിശ്രമങ്ങൾ ഈ പ്രദേശത്ത് ആരംഭിച്ചിരുന്നു. ഗുരുക്കൾ എന്ന് വിളിച്ചുപോന്ന നാട്ടാശാൻമാരായിരുന്നു മിക്കയിടങ്ങളിലും കുടിപ്പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നത്. അമരം, കാവ്യം, രൂപം, സംഖ്യാക്രിയകൾ എന്നിവയായിരുന്നു അക്കാലത്തെ പാഠ്യവിഷയങ്ങൾ. പഠിക്കുവാൻ താളിയോലഗ്രന്ഥങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കാടാച്ചിറയിലെ നൈറ്റ് സ്ക്കൂളിൽ അധ്യാപകനായി ജോലി നോക്കിയിരുന്ന എ.കെ.ജി ഈ പ്രദേശത്തെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാടാച്ചിറയിലെയും ആടൂരിലെയും കള്ളുഷാപ്പ് പിക്കറ്റ് ചെയ്തപ്പോൾ ഷാപ്പുടമകളുടെ ഭാഗത്തുനിന്നു കയ്യേറ്റമുണ്ടായിട്ടുണ്ട്. സ്വാതന്ത്യസമരസേനാനിയായിരുന്ന കെ.എ.കേരളീയന്റെ ജന്മഗേഹം കാടാച്ചിറയിലെ കടയപ്രത്ത് വീടായിരുന്നു. ഹയർ എലിമെന്ററി സ്ക്കൂളിൽ പഠിക്കാനായി കാടാച്ചിറയിൽ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹം എ.കെ.ജി.യുമായി പരിചയപ്പെടുന്നതും സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനാവുന്നതും. വടകരയിൽവെച്ച് മഹാത്മാഗാന്ധിക്ക് സ്വന്തം ആഭരണങ്ങളൂരി സംഭാവനയായി നൽകുകയും, ഗാന്ധിയൻ ജീവിതം മാതൃകയാക്കുകയും ചെയ്ത വി.കൌമുദി ടീച്ചർ പിൽക്കാലത്ത് ആടൂരിലാണ് സ്ഥിരതാമസത്തിന് എത്തിയത്. കൌമുദി അമ്മയുടെ പിതാവായ കടത്തനാട്ട് രാമവർമ്മയും കോൺഗ്രസ്സ് പ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ്് പാർട്ടി, മുസ്ളീംലീഗ് എന്നീ സംഘടനകൾ രൂപീകരിക്കപ്പെട്ട ആദ്യനാളുകളിൽ തന്നെ അതിന്റെ പ്രവർത്തനങ്ങൾക്ക് ഈ പ്രദേശത്തും ആരംഭം കുറിച്ചിരുന്നു. സവിശേഷമായ ഒട്ടേറെ ആചാരങ്ങൾ ഈ പ്രദേശത്തു നിലവിലുണ്ടായിരുന്നു. മരിച്ചവരുടെ ആത്മാക്കളെ പൂർവ്വികരുടെ ആത്മാക്കളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന വടക്കേമ്പാവ് (വടക്കിനിവാവ്) ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്. ഇതിനായി കോഴിയേയും മറ്റും ബലികൊടുക്കുമായിരുന്നു. ഭഗവതിക്കാവുകളിൽ നിന്നുള്ള വാളെഴുന്നള്ളിച്ചുവരൽ, വീടുകളിൽ നടത്താറുള്ള പൈങ്കുറ്റി വെക്കൽ, മീനമാസത്തെ പൂരോൽസവത്തിന് മണ്ണ് കൊണ്ടോ ചാണകം കൊണ്ടോ കാമൻ, കന്നി, ഗണപതി എന്നീ രൂപങ്ങൾ നിർമ്മിച്ച് പൂജിക്കൽ എന്നിവ ഇവിടുത്തെ സവിശേഷാചാരങ്ങളാണ്. മാവിലാക്കാവിലെ അടിയുത്സവത്തിന്റെ ഭാഗമായി ഒരു ദിവസത്തെ അടി നടക്കാറുള്ള കച്ചേരിക്കാവ് ഈ പഞ്ചായത്തിലാണ്. പണ്ടുകാലത്ത് പനയോലകൊണ്ട് നിർമ്മിക്കുന്ന ഓലക്കുടകളുടെ വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നതിൽ ഈ നാട് പ്രസിദ്ധമായിരുന്നു. കാലുള്ള കുടകളും തൊപ്പിയായി ധരിക്കാവുന്ന കുടകളും കൂടാതെ വയലിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ നീളത്തിലുള്ള പനയോലത്തൊപ്പിയുമാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിന് പിരിയോല എന്നാണ് പറയുന്നത്. 1917 ജൂൺ പതിനഞ്ചാം തിയതി കൊട്ട്യത്ത് അപ്പി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് ഇന്ന് കാടാച്ചിറ സർവ്വീസ് ബാങ്കായി മാറിയ കാടാച്ചിറ സർവ്വീസ് സഹകരണ സൊസൈറ്റി രൂപീകരിക്കുന്നത്. 1911 ജനുവരി മൂന്നിനാണ് കാടാച്ചിറ സബ് രജിസ്ട്രാർ ആഫീസ് ആരംഭിച്ചത്. ഉത്തര കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലധിഷ്ഠിതമാണ് കടമ്പൂരിന്റെയും സംസ്കാരം. ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന നാനാജാതിമതസ്ഥരുടെ സമൂഹമാണ് പഞ്ചായത്തിലുള്ളത്. ഹിന്ദുക്കളുടെയിടലെ പുല, വാലായ്മ തുടങ്ങിയ ആചാരങ്ങൾ ഇന്നും പ്രധാനമായും ആചരിക്കുന്നത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങളാണ്. പൈങ്കുറ്റി, മുത്തപ്പൻ വെള്ളാട്ടം, തിരുവപ്പന, വടക്കേവാവ് (വടക്കിനിവാവ്), ഗണപതിഹോമം എന്നിവ ഇപ്പോഴുമുണ്ട്. വർഷംതോറും പഞ്ചായത്തിൽ എത്തുന്ന കേളിയാത്രയെ കൂടാതെ ഹര ഹരോ ഹര മന്ത്രവുമായി കാവടിയേന്തിയ പളനി തീർത്ഥാടകരുടെ ഒരു സംഘവും അന്യദേശങ്ങളിൽ നിന്ന് ഇവിടെ എത്താറുണ്ട്. തെയ്യകോലങ്ങൾ കെട്ടിയാടപ്പെടുന്ന കാവുകളിൽ ശ്രദ്ധേയങ്ങളാണ് പനച്ചിക്കാവും പൂങ്കാവും. ഈ രണ്ടു കാവുകളിലും ഒന്നൂറ് നാൽപത്(ഒന്നുകുറവ് നാൽപത്-39) തെയ്യങ്ങൾ മൂന്നു ദിവസങ്ങളിലായി കെട്ടിയാടപ്പെടുന്നു. ആകർഷകങ്ങളായ തിരുമുടിയോടുകൂടിയ ആര്യകന്നികളും സമീപ പ്രദേശത്തെ ക്ഷേത്രങ്ങളിലൊന്നും കണ്ടുവരാത്ത ചുവന്ന ഗുളികനും പനച്ചിക്കാവിലെ സവിശേഷതയാണ്. കടമ്പൂരിലെ പൂങ്കാവിൽ വർഷത്തിൽ രണ്ടു തവണയായി ഉൽസവം നടത്തപ്പെടുന്നു. ഇവിടുത്തെ ഗുരുക്കൻമാരും രക്തചാമുണ്ടേശ്വരിയും ഏറ്റവും പ്രസിദ്ധിയാർജ്ജിച്ചതാണ്.
 
== പ്രധാന റോഡുകൽ ==
"https://ml.wikipedia.org/wiki/കടമ്പൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്