"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
===സാമ്രാജ്യം===
[[File:Frankish_Empire_481_to_814-en.svg|thumb|right|ഫ്രാങ്കിഷ് സാമ്രാജ്യത്തിലേയ്ക്ക് കാറൽമാൻ കൂട്ടിച്ചേർത്ത പ്രദേശങ്ങൾ.]]പിതാവിന്റെ അനന്തരാവകാശിയായി സഹോദരൻ കാർലോമാൻ ഒന്നാമനോടൊപ്പം ക്രി.വ. 768-ൽ കാറൽമാൻ ഭരണമേറ്റെടുത്തു. ഇന്നത്തെ ജർമ്മനിയിലെ ഏറ്റവും പടിഞ്ഞാറുള്ള നഗരമായ ആക്കൻ ആയിരുന്നു അദ്ദേഹത്തിന്റെ തലസ്ഥാനം. കാറൽമാനുമായി നല്ല ബന്ധത്തിലല്ലായിരുന്ന സഹോദരൻ 771-ൽ മരണമടഞ്ഞതിനെ തുടർന്ന്, കാറൽമാൻ പിതാവിന്റെ സിംഹാസനത്തിന്റെ ഏക അവകാശിയായിത്തീർന്നു. രണ്ടു വർഷത്തിനകം, തന്റെ അധികാരസീമയിൽ പെട്ട പ്രദേശങ്ങൾ ആക്രമിച്ച വടക്കൻ ഇറ്റലിയിലെ ലൊംബാർഡുകൾക്കെതിരെ ഹാഡ്രിയൻ രണ്ടാമൻ മാർപ്പാപ്പ കാറൽമാന്റെ സഹായം ആവശ്യപ്പെട്ടു. തുടർന്നു ലോംബാർഡി ആക്രമിച്ചു കീഴടക്കിയ കാറൽമാൻ സഭയുടെ സംരക്ഷകനായി ചുമതലയേറ്റു. തുടർന്ന് ഒന്നിനൊന്നായ സൈനികനീക്കങ്ങളിൽ തന്റെ ഭരണസീമ വികസിപ്പിച്ച അദ്ദേഹം കിഴക്ക് വിസ്റ്റുല നദി മുതൽ പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം വരേയും വടക്ക് ബാൾട്ടിക്ക് ഉൾക്കടൽ മുതൽ തെക്ക് പിരണീസ് പർവതം വരേയും ഉള്ള പ്രദേശങ്ങളുടേയും അധിപനായി. കീഴടക്കിയ പ്രദേശങ്ങൾ മിക്കവയും അദ്ദേഹം ക്രൈസ്തവീകരിച്ചു. ഇക്കാര്യത്തിൽ കാറൽമാൻ പലപ്പോഴും നിഷ്ഠൂരമായ നടപടികൾ കൈക്കൊണ്ടു. ഒരു ദിവസം തന്നെ 4500 സാക്സൻ വിമതന്മാരെ വാളിനിരയാക്കിയ അദ്ദേഹം, സാക്സണിയിലെ ജനങ്ങളോട് "മാമ്മോദീസാ മുങ്ങുക അല്ലെങ്കിൽ കൊല്ലപ്പെടുക" എന്നിവയിലൊരു വഴി തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെട്ടത്.<ref name = "durant">[[വിൽ ഡുറാന്റ്]] വിശ്വാസത്തിന്റെ യുഗം(പുറങ്ങൾ 461-71), [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]] നാലാം ഭാഗം</ref><ref name = "green">വിവിയൻ ഗ്രീൻ, A New History of Christianity (പുറങ്ങൾ 58-61</ref>
 
കാറൽമാന്റെ സാമ്രാജ്യത്തിൽ ഇന്നത്തെ [[ഫ്രാൻസ്]], [[ബെൽജിയം]], [[ഹോളണ്ട്]], [[സ്വിറ്റ്സർലാന്റ്]], [[ജർമ്മനി|ജർമ്മനിയുടെ]] പകുതി, [[ഇറ്റലി|ഇറ്റലിയുടെ]] പകുതി എന്നിവ ഉൾപ്പെട്ടിരുന്നു. അതിന്റെ തെക്കു പടിഞ്ഞാറേ അതിർത്തി അറബികളുടെ ഭരണത്തിലിരുന്ന [[സ്പെയിൻ|സ്പെയിനിനെ]] തൊട്ടു നിന്നു. വടക്കു കിഴക്കു ഭാഗത്ത് സ്ലാവുകളുടേയും മറ്റു ഗോത്രവർഗ്ഗക്കാരുടേയും പ്രദേശങ്ങളായിരുന്നു; വടക്ക് ഡേനുകളേപ്പോലുള്ള ഉത്തരഗോത്രങ്ങളും, തെക്ക് ബൾഗേറിയാക്കാരും സെർബിയാക്കാരും, അതിനപ്പുറം [[കോൺസ്റ്റാന്റിനോപ്പിൾ]] ആസ്ഥാനമാക്കിയ കിഴക്കൻ റോമാസാമ്രാജ്യവും ആയിരുന്നു.<ref>[[ജവഹർലാൽ നെഹ്രു]], വിശ്വചരിത്രാവലോകനം(പുറം 160) "യൂറോപ്പിലെ രാഷ്ട്രങ്ങൾ രൂപമെടുക്കുന്നു"</ref> ഈ സാമ്രാജ്യം, കാടത്തത്തിന്റെ വിവിധ അവസ്ഥകളിലിരുന്ന ഒട്ടേറെ ഫ്യൂഡൽ ജർമ്മൻ രാജ്യങ്ങളുടെ സങ്കീർണ്ണസമൂഹമായിരുന്നു. അതിൽ റൈൻ നദിയുടെ കിഴക്കു ഭാഗത്തുള്ള പ്രദേശങ്ങളിലെ ജനതകൾ അവരുടെ ജർമ്മൻ മൊഴി നിലനിർത്തി. പടിഞ്ഞാറു ഭാഗത്തുള്ളവർ സംസാരിച്ചിരുന്ന ലത്തീനീകരിക്കപ്പെട്ട നാട്ടുഭാഷകളുടെ ഒന്നു ചേരൽ ഫ്രഞ്ചു ഭാഷ ആയിത്തീർന്നു. അങ്ങനെ, കിഴക്കും പടിഞ്ഞാറുമുള്ള ജനതകൾക്കിടയിൽ ഉണ്ടായ ഭാഷാപരമായ അകൽച്ച, കാറൽമാന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭരണസീമയുടെ വിഭജനത്തിനു വഴിയൊരുക്കി.<ref name = "wells"/>
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്