"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 23:
===നവോത്ഥാനം===
അക്കാലത്തെ മറ്റു ഭരണാധികാരികളെപ്പോലെ തന്റെ അധികാരം ദൈവസിദ്ധമാണെന്നു വിശ്വസിച്ചിരുന്നെങ്കിലും അത് സമൂഹത്തിന്റേയും സഭയുടേയും കാര്യത്തിൽ തനിക്കു നൽക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള അസാമാന്യബോധത്തിന്റെ കാര്യത്തിൽ കാറൽമാൻ വ്യത്യസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മതബോധം ആഴവും ആത്മാർത്ഥതയും തികഞ്ഞതായിരുന്നു. ക്രിസ്തീയധാർമ്മികത പിന്തുടരുന്ന ഭരണാധികാരിയായി അദ്ദേഹം സ്വയം സങ്കല്പിച്ചു. [[അഗസ്റ്റിൻ|ഹിപ്പോയിലെ ആഗസ്തീനൊസിന്റെ]] [[ദൈവനഗരം]] എന്ന രചന കാറൽമാന്റെ ഇഷ്ടഗ്രന്ഥമായിരുന്നു. അതു വായിച്ചു കേൾക്കാൻ അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു. തന്റെ സാമ്രാജ്യം [[അഗസ്റ്റിൻ|അഗസ്തീനോസ്]] സങ്കല്പിച്ച ദൈവനഗരമാകുന്നത് അദ്ദേഹം സ്വപ്നം കണ്ടു.<ref>ക്രിസ്തുമതത്തിന്റെ ചരിത്രം, കെന്നത്ത് സ്കോട്ട് ലാറ്റൂററ്റ്(പുറം 355)</ref>
കരോളിനിയൻ നവോത്ഥാനം എന്നറിയപ്പെടുന്ന ഈ വിജ്ഞാനവിപ്ലവത്തെ പുകഴ്ത്തുന്നവർ തന്നെ അതിന്റെ കുറവുകളും ചൂണ്ടിക്കാണിക്കുന്നു. കുട്ടിത്തം വിടാത്ത ഉണർച്ച ആയിരുന്നു ഇതെന്നും പൗരസ്ത്യസാമ്രാജ്യത്തിലെ കോൺസ്റ്റാന്റിനോപ്പിളിലും, ഇസ്ലാമിക ഭരണത്തിൻ കീഴിലിരുന്ന ഇറാക്കിലെ ബാഗ്ദാദിലും, സ്പെയിനിലെ കൊർദോവയിലും മറ്റും അക്കാലത്തു തന്നെ സംഭവിച്ചിരുന്ന ബൗദ്ധികമുന്നേറ്റങ്ങളുടെ പക്വത അതിനുണ്ടായിരുന്നില്ലെന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്.<ref name = "durant"/> ഈ മുന്നേറ്റത്തിനു പിന്നിലുള്ള ദർശനം യാഥാസ്ഥിതികവും ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങളാൽ പരിമിതപ്പെടുത്തപ്പെട്ടതും ആയിരുന്നു.<ref name = "green"/>
|