"അസ്വാൻ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അണക്കെട്ടുകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) ജലസേചനം
വരി 35:
}}
 
[[ഈജിപ്ത്|ഈജിപ്തിലെ]] [[നൈൽ നദി|നൈൽ നദിയ്ക്കു]] കുറുകേയുള്ള അണക്കെട്ടാണ്‌ '''അസ്വാൻ അണക്കെട്ട്'''. [[വൈദ്യുതി|വൈദ്യുതോത്പാദനവും]], [[ജലസേചനം|ജലസേചനവുമാണ്‌]] പ്രധാന നിർമ്മാണോദ്ദേശ്യം.നൈലിന്റെ തീരപ്രദേശങ്ങളെ ഇടയ്ക്കിടയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളിൽ നിന്നു രക്ഷിയ്ക്കുന്നത് ഈ അണക്കെട്ടാണ്‌. 1902-ൽ പണിത ആദ്യത്തെ അസ്വാൻ അണക്കെട്ടിന് ഏകദേശം 6 കി.മീ. ദൂരെ മേൽചാൽ ഭാഗത്ത് നിർമിക്കപ്പെട്ട പുതിയ അണക്കെട്ടാണ് ഇപ്പോൾ അസ്വാൻ അണക്കെട്ട് എന്ന് ഇപ്പോൾ അറീയപ്പെടുന്നത്.
 
ക്രിസ്തുവിന് 3000 വർഷം മുൻപുതന്നെ നൈൽനദിയെ നിയന്ത്രിക്കുന്നതിനും അതിലെ ജലം കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനും ഈജിപ്തിലെ ജനങ്ങളും ഭരണകർത്താക്കളും ശ്രമിച്ചിരുന്നതായി രേഖകളുണ്ട്. ഫയും എന്ന സ്ഥലത്ത് അമൻമെഹാറ്റ് എന്ന ഫറോവ നിർമിച്ച അണക്കെട്ട്, അണക്കെട്ടുനിർമാണത്തിലെ ഒരു അദ്ഭുതമായി ഗണിക്കപ്പെട്ടിരുന്നു. എ.ഡി. 1805-ൽ തുർക്കിസുൽത്താന്റെ വൈസ്രായി ആയിരുന്ന മുഹമ്മദാലിയുടെ കാലത്ത് രണ്ടു യൂറോപ്യൻ എൻജിനീയർമാരുടെ ഉപദേശപ്രകാരം [[കെയ്റോ|കെയ്റോയുടെ]] തെക്ക് ആധുനികരീതിയിലുള്ള ഒരു അണക്കെട്ടു പണിതു. അതിന്റെ ഫലം അത്ര തൃപ്തികരമല്ലാതിരുന്നതിനാൽ ബ്രിട്ടീഷ്ഭരണകാലത്ത് സർ കോളിൻ മോൺക്രീഫ് ഇന്ത്യൻ എൻജിനീയർമാരുടെ സഹായത്തോടുകൂടി 1890-ൽ ഈ അണക്കെട്ടിന്റെ ചില കേടുപാടുകൾ തീർത്ത് ഒരു ജലസേചന പദ്ധതി നടപ്പിൽ വരുത്തി.
വരി 45:
 
1902-ൽ പണിത ആദ്യത്തെ അസ്വാൻ അണക്കെട്ടിന് ഏകദേശം 6 കി.മീ. ദൂരെ മേൽചാൽ ഭാഗത്താണ് പുതിയ അണക്കെട്ടു നിർമിച്ചിട്ടുള്ളത്. നിർമാണ കാലഘട്ടത്തിൽ നൈൽ നദീജലം തിരിച്ചുവിട്ടതും ജലനിയന്ത്രണം നിർവഹിച്ചതും വളരെ വൈഷമ്യമേറിയ സാങ്കേതിക പ്രവർത്തനങ്ങളായിരുന്നു. അസ്വാൻ ജലസംഭരണി സുഡാനിലേക്കു വ്യാപിച്ചിരിക്കുന്നതിനാൽ ഇതിൽ ശേഖരിക്കുന്ന വെളളം സുഡാനിലെ ജലസേചനാവശ്യങ്ങൾക്കും ഉപയോഗിക്കുവാൻ ഈജിപ്തും സുഡാനും തമ്മിൽ ഒരു കരാർമൂലം വ്യവസ്ഥചെയ്തിട്ടുണ്ട്.
[[File:Egypt sat.png|thumb|left|Green irrigated land along the Nile amidst the desert]]
[[Image:NileBalance.JPG|thumb|Water balances]]
[[Image:NileCanals.JPG|thumb|Main irrigation systems (schematically)]]
വളരെ കുറഞ്ഞ തോതിൽ മാത്രം [[മഴ]] ലഭിക്കുന്ന പ്രദേശമായതിനാൽ, ഈജിപ്തിലെ കൃഷി മുഖ്യമായും [[ജലസേചനം|ജലസേചനത്തെ]] ആശ്രയിച്ചാണ് ചെയ്യപ്പെടുന്നത്. അസ്വാൻ അണക്കെട്ട് ഓരോ വർഷവും ശരാശരി 55&nbsp;km³ ജലം പ്രദാനം ചെയ്യുന്നതിൽ 46&nbsp;km³ ജലസേചനത്തിനായി തിരിച്ചുവിടുന്നു. 33,600 ചതുരശ്ര കിലോമീറ്റർ പ്രദേശത്തേക്ക് ഈ ജലം ഉപകരിക്കപ്പെടുന്നു. ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ള 175 മെഗാവാട്ട് ശേഷിയുള്ള 12 ജനറേറ്ററുകൾക്ക് 2.1 ഗിഗാവാട്ട് വൈദ്യുതി ഉൽപ്പാദനശേഷിയുണ്ട്.<ref name="Abu Zeid and Shibini">M.A. Abu-Zeid & F. Z. El-Shibini:[http://www.ci.uri.edu/ciip/FallClass/Docs_2006/UrbanWaterfronts/Abu-Zeid%20and%20El-Shibini.pdf Egypt’s High Aswan Dam], Water Resources Development, Vol. 13, No. 2, pp. 209-217, 1997</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/അസ്വാൻ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്