"തുർഗുത് ഓസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
ഓസലിന്റെ രാഷ്ട്രീയ അരങ്ങേറ്റം പരാജയത്തോടെയായിരുന്നു. നാഷണൽ സാൽവേഷൻ പാർട്ടിയുടെ പിന്തുണയിൽ ഒരു സ്വതന്ത്രനായി 1977-ൽ ഓസൽ പാർലമെന്റിലേക്ക് മൽസരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
 
1979-ൽ പ്രധാനമന്ത്രി [[ദെമിറേൽ,]] അദ്ദേഹത്തിന്റെ അണ്ടർസെക്രട്ടറിയായി ഓസലിനെ നിയമിച്ചു. 1980-ലെ സൈനിക അട്ടിമറിക്കു ശേഷം, [[കെനാൻ എവ്രൻ|കെനാൻ എവ്രന്റെ]] നേതൃത്വത്തിലുള്ള സൈനികഭരണകൂടം, അദ്ദേഹത്തെ സാമ്പത്തികകാര്യങ്ങളുടെ ചുമതലയുള്ള ഉപപ്രധാനമന്ത്രിയാക്കി.
 
എവ്രൻ പ്രസിഡണ്ട് സ്ഥാനത്തെത്തിയതിനു ശേഷം, രാഷ്ട്രീയകക്ഷികൾക്കുള്ള നിരോധനം നീക്കിയെങ്കിലും സൈന്യം അഗീകരിച്ച രാഷ്ട്രീയകക്ഷികൾക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളൂ. മദ്ധ്യവലതുപക്ഷ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി, 1983-ൽ മദർലാൻഡ് പാർട്ടി എന്ന ഒരു രാഷ്ട്രീയകക്ഷി തുർഗുത് ഓസൽ സ്ഥാപിച്ചു. 1982-ന്റെ അവസാനം തീവ്ര വലതുപക്ഷ കക്ഷികളായിരുന്ന എൻ.എസ്.പി., എൻ.എ.പി. തുടങ്ങിയ കക്ഷികളിലെ പ്രവർത്തകരെ തടവിൽ നിന്നും മോചിപ്പിച്ചിരുന്നെങ്കിലും ഈ കക്ഷികൾക്ക് പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. ഈ കക്ഷികളിലെ താഴേത്തട്ടിലേയും ഇടത്തട്ടിലേയും പ്രവർത്തകർ മദർലാൻഡ് കക്ഷിയിൽ ചേർന്നു.
 
1983 നവംബറീലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മദർലാൻഡ് പാർട്ടി ചെറിയ ഭൂരിപക്ഷം നേടുകയും ഓസൽ പ്രധാനമന്ത്രിയായാകുകയും ചെയ്തു. തുടർന്നു മാർച്ചിൽ നടന്ന തദ്ദേശതിരഞ്ഞെടൂപ്പിലും 40 ശതമാനം ജനപിന്തുണനേടി, മദർലാൻഡ് മികച്ച പ്രകടനം കാഴ്ച വച്ചു.<ref name=hiro1/>
 
== അവലംബം ==
"https://ml.wikipedia.org/wiki/തുർഗുത്_ഓസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്