"ഒലിവർ ക്രോംവെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48:
 
1640-ലെ ഹ്രസ്വകാല പാർലമെന്റിലും 1640-49 കാലത്തെ ദീർഘകാല പാർലമെന്റിലും അദ്ദേഹം കേംബ്രിഡ്ജിനെ പ്രതിനിധീകരിച്ചു. ഇംഗ്ലീഷ് ആഭ്യന്തരയുദ്ധത്തിൽ പാർലമെന്റിന്റെ പക്ഷപാതിയായി പങ്കെടുത്ത അദ്ദേഹം താമസിയാതെ ഒരു സൈനികനേതാവായി മാറി. ഒരു അശ്വസൈന്യവിഭാഗത്തിന്റെ തലവനായിരുന്ന അദ്ദേഹം സൈന്യാധിപനായി ഉയർന്നു. 1649-ൽ ചാൾസ് ഒന്നാമൻ രാജാവിന്റെ വധശിക്ഷയ്ക്ക് അനുകൂലമായി ഒപ്പിട്ടവരിൽ ഒരാളായിരുന്നു അദ്ദേഹം. 1649 മുതൽ 1953 വരെയുള്ള അവശിഷ്ട പാർലമെന്റിലെ അംഗമായിരുന്ന അദ്ദേഹത്തെ പാർലമെന്റ്, അയർലൻഡിനെതിരെയുള്ള 1649-50-ലെ ആക്രമണം നയിക്കാൻ നിയോഗിച്ചു. 1650-51 കാലത്ത് സ്കോട്ട്‌ലണ്ടിനെതിരെയുള്ള ഇംഗ്ലീഷ് സൈനികനീക്കത്തിനു നേതൃത്വം കൊടുത്തതും അദ്ദേഹമായിരുന്നു. 1653 ഏപ്രിൽ 20-ന് അദ്ദേഹം അവശിഷ്ട പാർലമെന്റിനെ ബലം പ്രയോഗിച്ചു പിരിച്ചു വിട്ട്, കുറച്ചുകാലം മാത്രം നിലനിന്ന "നഗ്നാസ്ഥി പാർലമെന്റ്" (Barebones Parliament) എന്ന സഭയുടെ സഹായത്തോടെ ഭരണം തുടങ്ങി. 1653 ഡിസംബർ 16-ന് ക്രോംവെൽ ഇംഗ്ലണ്ട്, വേൽസ്, സ്കോട്ട്‌ലണ്ട്, അയർലണ്ട് എന്നിവയുടെ സംരക്ഷകപ്രഭുവായി സ്ഥാനമേറ്റു. 1658-ൽ മരിച്ച അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്റർ സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്. രാജഭരണപുനസ്ഥാപനത്തെ തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം കുഴിച്ചെടുത്തു ചങ്ങലയിൽ കെട്ടിത്തൂക്കി ശിരഛേദം ചെയ്തു.
 
ച്ച ചാ
 
ബ്രിട്ടീഷ് ദ്വീപുകളുടെ ചരിത്രത്തിലെ ഏറ്റവും വിവാദമുണർത്തുന്ന വ്യക്തികളിൽ ഒന്നാണ് ക്രോംവെൽ. ഡേവിഡ് ഹ്യൂമിനേയും ക്രിസ്റ്റഫർ ഹില്ലിനേയും പോലുള്ള ചരിത്രകാരന്മാർ അദ്ദേഹത്തെ രാജഘാതകനായ ഏകാധിപതിയായി കാണുമ്പോൾ, തോമസ് കാർലൈലും സാമുവൽ റാസൺ ഗാർഡിനറും മറ്റും അദ്ദേഹത്തെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ വീരനായി കണക്കാക്കുന്നു. 2002-ലെ ഒരു ബി.ബി.സി. അഭിപ്രായവോട്ടെടുപ്പിൽ അദ്ദേഹം എല്ലാക്കാലത്തേയും ബ്രിട്ടീഷുകാരിൽ ഏറ്റവും മഹത്വമേറിയ 10 പേരിൽ ഒരാളായി വിലയിരുത്തപ്പെട്ടു.<ref>{{cite news|url=http://news.bbc.co.uk/1/hi/entertainment/tv_and_radio/2341661.stm |title=Ten greatest Britons chosen |publisher=BBC|accessdate=27 November 2008 | date=20 October 2002}}</ref> സ്കോട്ട്‌ലണ്ടിലേയും അയർലൻഡിലേയും കത്തോലിക്കർക്കെതിരെ അദ്ദേഹം കൈക്കൊണ്ട നടപടികൾ വംശഹത്യയോ വംശഹത്യക്കൊപ്പമെത്തുന്നതോ ആയി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name=near-genocidal>genocidal or near-genocidal: *Brendam O'Leary and John McGarry, "Regulating nations and ethnic communities", p. 248, in Breton Albert (ed). 1995, ''Nationalism and Rationality'', Cambridge University Press</ref> In Ireland his record is harshly criticized.<ref>{{cite book|last=Ó Siochrú|first=Micheál |title=God's executioner|year=2008|publisher=Faber and Faber|isbn=9780571241217}}</ref>
*Brendam O'Leary and John McGarry, "Regulating nations and ethnic communities", p. 248, in Breton Albert (ed). 1995, ''Nationalism and Rationality'', Cambridge University Press</ref> In Ireland his record is harshly criticized.<ref>{{cite book|last=Ó Siochrú|first=Micheál |title=God's executioner|year=2008|publisher=Faber and Faber|isbn=9780571241217}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഒലിവർ_ക്രോംവെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്