"ചാൾസ് ഡിക്കെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:Чарлз Діккенс
സർവ്വവിജ്ഞാനകോശം
വരി 19:
[[ജോർജ്ജ് ഗിസ്സിങ്ങ്]], [[ജി.കെ. ചെസ്റ്റെർട്ടൺ]] തുടങ്ങിയ പിൽക്കാല നിരൂപകർ ഡിക്കൻസിന്റെ ഗദ്യത്തിലുള്ള പ്രാവീണ്യത്തെയും അവിസ്മരണീയമായ കഥാപാത്രങ്ങളെ വീണ്ടും വീണ്ടും കണ്ടുപിടിക്കാനുള്ള ഡിക്കെൻസിന്റെ കഴിവിനെയും വാഴ്ത്തി. എങ്കിലും [[ജോർജ്ജ് ഹെന്രി ലൂയിസ്]], [[ഹെന്രി ജെയിംസ്]], [[വിർജിനിയ വുൾഫ്]] തുടങ്ങിയ എഴുത്തുകാർ ഡിക്കൻസിന്റെ കഥകളിലെ വികാരാധിക്യത്തെയും (സെന്റിമെന്റാലിറ്റി) അസംഭവ്യമായ കഥാരംഗങ്ങളെയും വിചിത്രവും പലപ്പൊഴും വൃത്തികെട്ടതുമായ കഥാപാത്രങ്ങളുടെ രചനയെയും അദ്ദേഹത്തിന്റെ രചനാശൈലിയിലെ തെറ്റുകളായി എടുത്തുകാട്ടി. <ref>[http://humwww.ucsc.edu/dickens/OMF/james.html Henry James, "Our Mutual Friend", ''The Nation'', [[21 December]] [[1865]]- a scathing review]</ref>
 
ഡിക്കൻസിന്റെ കഥകളുടെ ജനപ്രിയത കാരണം ഒരു പുസ്തകം പോലും ഒരിക്കലും അച്ചടി പ്രതികൾ ഇല്ലാത്ത അവസ്ഥയിൽ (ഔട്ട് ഓഫ് പ്രിന്റ്) വന്നിട്ടില്ല.<ref name=AHP>Swift, Simon. [http://www.guardian.co.uk/books/2007/apr/18/classics.travelnews "What the Dickens?"], ''The Guardian'', 18 April 2007.</ref> ഡിക്കൻസ് തുടർക്കഥ രൂപത്തിലാണ് തന്റെ നോവലുകൾ രചിച്ചത്. അക്കാലത്ത് തുടർക്കഥയായി നോവലുകൾ എഴുതുന്നതായിരുന്നു ഗദ്യത്തിലെ സാധാരണ ശൈലി. ഡിക്കൻസിന്റെ കഥകളുടെ ഓരോ പുതിയ ഭാഗത്തിനുമായി വായനക്കാർ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.
==ജീവിതരേഖ==
[[Image:ChathamOrdnanceTerrCrop.jpg|left|thumb|180px|2 Ordnance Terrace, [[Chatham, Kent|Chatham]], Dickens's home 1817&ndash;1822]]
1812 ഫെ.7-ന് ഹാംഷയെറിലെ ലാൻഡ്പോർട്ടിൽ ജനിച്ചു. ലണ്ടനിലെ വെല്ലിങ്ടൻ ഹൗസ് അക്കാദമിയിലും മിസ്റ്റർ ഡോസൻസ് സ്കൂളിലുമായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് സ്വയം വിദ്യാഭ്യാസമായിരുന്നു. കടബാധ്യതയുടെ പേരിൽ പിതാവ് ജയിലിലായതിനെത്തുടർന്ന് കുറേക്കാലം ഹങ്ഗർഫോഡ് മാർക്കറ്റിലെ ഒരു ബ്ലാക്കിങ് ഫാക്ടറിയിൽ ജോലി ചെയ്തു. 1836-ൽ കാതറിൻ ഹോഗാർത്തിനെ വിവാഹം കഴിച്ചു. ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ഈ ദമ്പതികൾക്കുണ്ടായി.<ref name="myheritage.com">[http://www.myheritage.com/FP/family-tree.php?s=50445521&familyTreeID=1 Myheritage.com] Dickens Family Tree website</ref> 1858-ൽ വിവാഹമോചനം നടന്നു. ഷോർട്ട് ഹാൻഡ് സ്വയം അഭ്യസിച്ച ഡിക്കെൻസ് 1828-30 കാലത്ത് ഡോക്ടേഴ്സ് കോമൺസിൽ ഷോർട്ട്ഹാൻഡ് റിപ്പോർട്ടറായി ജോലി നോക്കി. തുടർന്ന് ട്രൂ സൺ, മിറർ ഒഫ് പാർലമെന്റ് , മോണിങ് ക്രോനിക്കിൾ എന്നീ ആനുകാലികങ്ങളിൽ സേവനമനുഷ്ഠിച്ചു. 1833-ൽ ബോസ് എന്ന പേരിൽ മന്ത്ലി മാഗസിനിൽ ലേഖനങ്ങൾ എഴുതാനാരംഭിച്ച ഡിക്കെൻസ് 1836-ലാണ് മുഴുവൻസമയസാഹിത്യരചനയിലേക്കു തിരിഞ്ഞത്. ഇറ്റലി, അമേരിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തിയത് വിപുലമായ അനുഭവസമ്പത്തിനുടമയാകാൻ ഡിക്കെൻസിന് അവസരം നൽകി. 1858-നും 70 നുമിടയ്ക്ക് നിരവധി തവണ സ്വന്തം കൃതികൾ പാരായണം ചെയ്തുകൊണ്ട് ബ്രിട്ടനിലുടനീളം ചുറ്റി സഞ്ചരിച്ചു.
 
== അവലംബം ==
 
[[പിക്വിക് പേപ്പേഴ്സ്]] (1837), [[ഒളിവർ ട്വിസ്റ്റ്]](1838), [[നിക്കോലാസ് നിക്കിൾബി]] (1839), [[എ ക്രിസ്മസ് കരോൾ]](1843), [[ഡേവിഡ് കോപ്പർഫീൽഡ്]] (1850), [[ബ്ലീക് ഹൗസ്]] (1853), [[ഹാർഡ് റ്റൈംസ്]] (1854), [[എ റ്റെയ് ൽഒഫ് റ്റു സിറ്റീസ്]] (1859), [[ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ്]](1861) എന്നിവയാണ് ചാൾസ് ഡിക്കെൻസിന്റെ പ്രധാന കൃതികൾ. ജനപ്രീതിയുടെ കാര്യത്തിലും, കലാമൂല്യത്തിന്റെ കാര്യത്തിലും വിശ്വസാഹിത്യകൃതികളുടെ മുൻനിരയിലാണ് ഡിക്കെൻസ് കൃതികളുടെ സ്ഥാനം. നോവലിസ്റ്റെന്ന നിലയിൽ ഡിക്കെൻസിന്റെ മഹത്ത്വം ഇദ്ദേഹത്തിന്റെ ജനപ്രീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അറിയപ്പെടുന്ന പ്രഭാഷകനും നടനും കൂടിയായിരുന്ന ഡിക്കെൻസ് തന്റെ കൃതികളുമായി ജനമധ്യത്തിലേക്കിറങ്ങിയെന്നത് ശ്രദ്ധേയമാണ്. ഇദ്ദേഹം ഒരിക്കലും ഒരു ശുദ്ധകലാവാദിയായിരുന്നില്ല, തന്റെ കൃതികളുടെ വായനക്കാരിൽ നിന്നും ശ്രോതാക്കളിൽ നിന്നും നേരിട്ടു ശക്തി സംഭരിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ശരിയായ രീതിയിലുളള വിദ്യാഭ്യാസമോ സുരക്ഷിതമായ പാർപ്പിടമോ മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളോ ഒന്നും അനുഭവിക്കാതെ വളർന്ന ഡിക്കെൻസ് ഇരുപതുകളുടെ ആരംഭത്തിൽത്തന്നെ ഇംഗ്ലണ്ടിലെ സാഹിത്യപ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു. സാമൂഹികമായ പ്രതിബദ്ധതയും തജ്ജന്യമായ ആക്ഷേപഹാസ്യവുമാണ് ഡിക്കെൻസ് കൃതികളുടെ മുഖമുദ്ര. പരിഷ്കരണവാദിയായ ഡിക്കെൻസ് പ്രഭുവർഗത്തിന്റെ സവിശേഷാവകാശങ്ങൾ എടുത്തു മാറ്റുകയും മധ്യവർക്കാരുടെ അവകാശങ്ങൾ അധോവർഗക്കാർക്കും കൂടി അനുഭവയോഗ്യമാക്കിത്തീർക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു. തന്റെ തന്നെ കയ്പേറിയ ജീവിതാനുഭവങ്ങളുടെ കണ്ണാടിയായി ഇദ്ദേഹം സ്വന്തം കൃതികളെ കണ്ടിരുന്നു. ഏകാന്തതയുടെ തടവറയിൽ ബാല്യം ഹോമിക്കാൻ വിധിക്കപ്പെട്ട കുട്ടികളുടെ ദീനചിത്രം ഡിക്കെൻസിന്റെ പല കൃതികളിലും കടന്നു വന്നിട്ടുണ്ട്. ഇദ്ദേഹം സ്വയം ഇത്തരം അനുഭവത്തിലൂടെ കടന്നുവന്നയാളാണെന്നതുതന്നെയാണ് ഇതിനു കാരണം. ജയിൽ ജീവിതവും ഡിക്കെൻസ് കൃതികളിൽ പലവട്ടം ആവർത്തിക്കപ്പെടുന്നുണ്ട്. പിക്വിക് പേപ്പേഴ്സ്, ലിറ്റിൽ ഡോറിറ്റ്, ബാർണബി റഡ്ജ് എന്നിവ ഇതിനു ഉദാഹരണമാണ്. ഡിക്കെൻസിന്റെ പിതാവിന് ഋണബാധ്യതയുടെ പേരിൽ ജയിൽവാസമനുഭവിക്കേണ്ടി വന്നു എന്നതാണ് ഇവിടെ സ്മർത്തവ്യമായ വസ്തുത. ഭൂമിയിലെ നരകമായി വിദേശ സന്ദർശകർക്കനുഭവപ്പെട്ട വിക്ടോറിയൻ ലണ്ടനായിരുന്നു മനുഷ്യനെന്ന നിലയിലും കലാകാരനെന്ന നിലയിലും ഡിക്കെൻസിന്റെ വിഹാരരംഗം. ഇദ്ദേഹത്തിന്റെ കൃതികളിലെ കരുണവും ഹാസ്യവും ധാർമികരോഷവും എല്ലാം വേരൂന്നി നിൽക്കുന്നതും ഈ മഹാനഗരത്തിൽത്തന്നെയാണ്.
 
ഡിക്കെൻസിന്റെ സാഹിത്യജീവിതത്തെ രണ്ടു ഘട്ടങ്ങളായി തിരിക്കാം. 1845 വരെയുളള ആദ്യഘട്ടത്തിൽ അതിഭാവുകതയ്ക്കും ഫലിതത്തിനുമാണ് മുൻതൂക്കം. കഥാവസ്തുവിന് അവശ്യം വേണ്ട സംഭവ്യത എന്ന ഗുണം താരതമ്യേന കുറവായേ കാണാനുള്ളൂ. 1848-ൽ പുറത്തുവന്ന ഡോംബി അൻഡ് സൺസ് സുവ്യക്തമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പഴയ സവിശേഷതകൾ ഇടയ്ക്കിടെ നിഴൽ വീശാറുണ്ടെങ്കിലും മനഃശാസ്ത്രപരമായ അഗാധദർശനവും സമൂഹത്തെക്കുറിച്ചുളള ഗൌരവാവഹമായ ചിന്തയും സംഭവങ്ങളുടെ പരിണതഫലത്തെക്കുറിച്ചും ജീവിതത്തിലെ ധാർമികസമസ്യകളുടെ സങ്കീർണതയെക്കുറിച്ചുമുളള അവബോധവും ഈ ഘട്ടത്തിൽ ഡിക്കെൻസിന്റെ മനസ്സിനെ നിയന്ത്രിക്കുന്നതു കാണാം. ആദ്യകാലകൃതിയായ നിക്കോളാസ് നിക്കിൾബിയിൽ മനുഷ്യസ്നേഹികളായ രണ്ടു സഹോദരന്മാർ തങ്ങളുടെ സഹജീവികളുടെ സന്തോഷത്തിനായി പണം വാരിക്കോരി ചെലവഴിക്കുന്നു. ഡിക്കെൻസിന്റെ അവസാനത്തെ സമ്പൂർണ നോവലായ അവർ മ്യൂച്വൽ ഫ്രെൻഡിൽ തന്റെ സമ്പാദ്യം മുഴുവൻ മനുഷ്യനന്മയ്ക്കു വേണ്ടി ഉഴിഞ്ഞു വയ്ക്കുന്ന ബോഫിൻ എന്ന കാരുണ്യമൂർത്തി, താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നതായ വെളിപാടിന്റെ കയ്പുനീർ കുടിച്ചു തീർക്കാനാവാതെ നട്ടം തിരിയുകയാണു ചെയ്യുന്നത്. ഡിക്കെൻസിന്റെ സർഗചേതനയ്ക്കുണ്ടായ പരിണാമത്തിന്റെ സൂചകമായി ഈ വ്യത്യാസത്തെ കണക്കാക്കാം.
 
ദ് വില്ലേജ് കോക്വെറ്റ്സ്(1836), ദ് സ്ട്രെയിഞ്ച് ജെന്റിൽമാൻ (1837), ദ് ലാംപ് ലൈറ്റർ (1879) തുടങ്ങിയ ചില നാടകങ്ങൾ കൂടി ഡിക്കെൻസിന്റെ സംഭാവനയായുണ്ട്. പിക്ചേഴ്സ് ഫ്രം ഇറ്റലി (1846), എ ചൈൽഡ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ളണ്ട് (3 വാല്യം, 1852-54), ദി അൺകമേഴ്സ്യൽ ട്രാവലർ (1861) എന്നിവ ഇദ്ദേഹത്തിന്റെ മറ്റു ഗദ്യകൃതികളുടെ കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.
 
1870 ജൂൺ 9-ന് ഡിക്കെൻസ് അന്തരിച്ചു
 
== അവലംബം ==
<references />
{{lifetime|1812|1820|ഫെബ്രുവരി 7|ജൂൺ 9}}
Line 28 ⟶ 39:
[[വർഗ്ഗം:ഇംഗ്ലീഷ് നോവലെഴുത്തുകാർ]]
[[വർഗ്ഗം:ഇംഗ്ലീഷ് കഥാകൃത്തുക്കൾ]]
{{സർവ്വവിജ്ഞാനകോശം}}
 
{{Link FA|pt}}
 
"https://ml.wikipedia.org/wiki/ചാൾസ്_ഡിക്കെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്