"ഹൈരാപ്പൊലിസിലെ പപ്പിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de:Papias von Hierapolis
വരി 11:
 
==പേപ്പിയസിന്റെ പാരമ്പര്യങ്ങൾ==
സുവിശേഷങ്ങളുടെ ഉത്പത്തിയെക്കുറിച്ച് പേപ്പിയസ് ഈ വിധം രേഖപ്പെടുത്തിയതായി [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] പറയുന്നു:
 
: മൂപ്പൻ ഇങ്ങനേയും പറഞ്ഞു: "പത്രോസിന്റെ ദ്വിഭാഷി ആയി പ്രവർത്തിച്ചിരുന്ന മർക്കോസ് തന്റെ ഓർമ്മയിൽ നിന്നതെല്ലാം കൃത്യമായി കുറിച്ചു വച്ചു. എന്നാൽ യേശുവിന്റെ വചനങ്ങളും പ്രവർത്തനങ്ങളും കൃത്യമായ ക്രമത്തിലല്ല അദ്ദേഹം എഴുതിയത്. കാരണം അദ്ദേഹം കർത്താവിനെ ശ്രവിക്കുകയോ അനുഗമിക്കുകയോ ചെയ്തിരുന്നില്ല. ഞാൻ നേരത്തേ പറഞ്ഞതു പൊലെ, അദ്ദേഹം പിന്നീട് പത്രോസിനെ അനുഗമിച്ചു; പത്രോസ്, കർത്താവിന്റെ വചനങ്ങൾ ക്രമായി പറയുക എന്ന ലക്ഷ്യത്തോടെയല്ലാതെ, തന്റെ ശ്രോതാക്കളുടെ ആവശ്യാനുസരണം അവ വിവരിച്ചു. അതിനാൽ, താൻ ഓർമ്മിച്ചവിധം അവയെ മർക്കോസ് രേഖപ്പെടുത്തിയതിൽ തെറ്റില്ല. താൻ കേട്ടതിലൊന്നും വിട്ടുകളയാതിരിക്കാനും അതിനോട് ഒന്നും കൂട്ടിച്ചേർക്കാതിരിക്കാനും മർക്കോസ് പ്രത്യേകം ശ്രദ്ധിച്ചു. കർത്താവിന്റെ അരുളപ്പാടുകൾ മത്തായി എബ്രായഭാഷയിൽ സമാഹരിച്ചു. ഓരോരുത്തരും അവയെ തനിക്കാവും വിധം വ്യാഖ്യാനിച്ചു".<ref name = eusebius/>
 
==വിമർശനം==
"https://ml.wikipedia.org/wiki/ഹൈരാപ്പൊലിസിലെ_പപ്പിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്