"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
==കർതൃത്വം==
സുവിശേഷകനായ യോഹന്നാൻ വയോവൃദ്ധനായിരിക്കെ എഫേസോസിൽ വച്ച് നിർവഹിച്ച രചനയാണിതെന്നാണ് പരമ്പരാഗതമായ വിശ്വാസം. യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന സുവിശേഷവും, രണ്ടും മൂന്നും ലേഖനങ്ങളും എഴുതിയ വ്യക്തിയുടെ തന്നെ രചനയാണിതെന്ന് ലേഖനത്തിന്റെ ഉള്ളടക്കം, ഭാഷ, സങ്കല്പലോകം എന്നിവ വ്യക്തമാക്കുന്നു. എന്നാൽ അപ്പസ്തോലനായ യോഹന്നാൻ ഈ പുതിയനിയമഗ്രന്ഥങ്ങളിൽ ഒന്നിന്റേയും കർത്താവല്ലെന്ന് ആധുനിക [[ബൈബിൾ]] പണ്ഡിതന്മാരിൽ വലിയൊരുഭാഗം വിശ്വസിക്കുന്നു. പുരാതനപാരമ്പര്യമനുസരിച്ച് നാലാമത്തെ സുവിശേഷം, വെളിപാടു പുസ്തകം, യോഹന്നാന്റെ പേരിലുള്ള മൂന്നു സുവിശേഷങ്ങൾ എന്നിവയുടെ കർത്താവ് അപ്പസ്തോലനായ യോഹന്നാനാണെങ്കിലും, അവയിലൊന്നും അദ്ദേഹത്തിന്റെ രചനയല്ലെന്നു പല ആധുനികപണ്ഡിതന്മാരും കരുതുന്നതായി സ്റ്റീഫൻ എൽ ഹാരിസ് പറയുന്നു."<ref name ="Harris 1 John"/>
 
=="യോഹന്നാന്റെ അല്പവിരാമം"==
ഈ ലേഖനത്തിലെ ഒരു ഭാഗത്തെ വ്യവസ്ഥാപിതക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വസങ്കല്പവുമായി]] ബന്ധപ്പെടുത്താനുള്ള ശ്രമം അതിനെ ബൈബിളിലെ ഏറ്റവുമേറെ വിവാദമുണർത്തിയ ശകലങ്ങളിലൊന്നാക്കി. ഈ ലേഖനത്തിലെ അവസാനാദ്ധ്യായത്തിലെ 7-8 വാക്യങ്ങൾക്കിടയിൽ ചേർക്കപ്പെട്ട ഒരു വാക്യഖണ്ഡം "യോഹന്നാന്റെ അല്പവിരാമം" (Comma Johanneum) എന്ന പേരിൽ പ്രസിദ്ധമായി. ഈ വാക്യങ്ങളുടെ വിവാദമുണർത്തിയ രൂപം ലേഖനത്തിന്റെ ക്രി.വ. ഒൻപതാം നൂറ്റാണ്ടിനു മുൻപുള്ള പകർപ്പുകളിലൊന്നും കാണുന്നില്ല. എന്നാൽ ഇംഗ്ലീഷ് ഭാഷയിലെ പ്രഖ്യാതമായ ജെയിംസ് രാജാവിന്റെ ബൈബിളിൽ(King James Bible) പോലും അതു പിന്നീടു കടന്നു കൂടി. ക്രി.വ. 800-നടുത്ത് ഈ വാക്യഖണ്ഡം ലത്തീൻ ഭാഷയിലുള്ള വുൾഗാത്തെ പരിഭാഷയുടെ ചില പാഠങ്ങളിൽ കടന്നു കൂടി. തുടർന്ന് ഇതിന്റെ പിന്നോട്ടുള്ള പരിഭാഷ പഴയനിയമത്തിന്റെ മൂലഭാഷയായ ഗ്രീക്കിലുള്ള ചില കയ്യെഴുത്തുപ്രതികളിലും ചേർക്കപ്പെട്ടു. ആ വാക്യഖണ്ഡത്തിന്റെ ആധികാരികതയെക്കുറിച്ചു സംശയം ഉണ്ടായിരുന്നിട്ടു പോലും സമ്മർദ്ദങ്ങക്കു വഴങ്ങി അതിനെ താൻ പ്രസിദ്ധീകരിച്ച സ്വീകൃതപാഠത്തിന്റെ പതിപ്പിൽ ഉൾപ്പെടുത്താൻ പ്രഖ്യാത നവോദ്ധാനകാല ചിന്തകൻ ഇറാസ്മസ് തയ്യാറായതു മൂലമാണ് ജെയിംസ് രാജാവിന്റെ ബൈബിളിൽ അതു കടന്നു കൂടാൻ ഇടയായത്ന്ന് ബാർട്ട് എർമാൻ കരുതുന്നു.
 
മിക്കവാറും ആധുനിക ബൈബിൾ പതിപ്പുകൾ "യോഹന്നാന്റെ അല്പവിരാമത്തെ ഒഴിവാക്കുന്നു. അതിന്റെ ആധികാരികതയെക്കുറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞൻ ആൽബർട്ട് ബാൺസ് ഇങ്ങനെ നിരീക്ഷിക്കുന്നു:
<blockquote>
എല്ലാവശവും പരിഗണിച്ചു കഴിയുമ്പോൾ എനിക്കു തോന്നുന്നത്, ഈ വാക്യഖണ്ഡം ദൈവനിവേശിതലിഖിതങ്ങളുടെ ശുദ്ധപാഠത്തിന്റെ ഭാഗമല്ലെന്ന കാര്യം ഉറപ്പാണെന്നും ത്രിത്വസങ്കല്പത്തിനു തെളിവായി അതിനെ ആശ്രയിക്കരുതെന്നുമാണ്.<ref>{{cite news |last=Barnes |first=Albert |url=http://www.studylight.org/com/bnn/view.cgi?book=1jo&chapter=005 |title=Albert Barnes New Testament Notes |publisher=StudyLight.org |date=2007-02-07 |accessdate=2007-02-07}}</ref>
</blockquote>
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്