"യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
 
==കർതൃത്വം==
സുവിശേഷകനായ യോഹന്നാൻ വയോവൃദ്ധനായിരിക്കെ എഫേസോസിൽ വച്ച് നിർവഹിച്ച രചനയാണിതെന്നാണ് പരമ്പരാഗതമായ വിശ്വാസം. യോഹന്നാന്റെ പേരിൽ അറിയപ്പെടുന്ന സുവിശേഷവും, യോഹന്നാന്റെ രണ്ടും മൂന്നും ലേഖനങ്ങളും എഴുതിയ വ്യക്തിയുടെ തന്നെ രചനയാണിതെന്ന് ലേഖനത്തിന്റെ ഉള്ളടക്കം, ഭാഷ, സങ്കല്പലോകം എന്നിവ വ്യക്തമാക്കുന്നു. എന്നാൽ അപ്പസ്തോലനായ യോഹന്നാൻ അദ്ദേഹത്തിന്റേതായി കരുതപ്പെടുന്ന പുതിയനിയമഗ്രന്ഥങ്ങളിൽ ഒന്നിന്റേയും കർത്താവല്ലെന്ന് ആധുനിക [[ബൈബിൾ]] പണ്ഡിതന്മാരിൽ വലിയൊരുഭാഗം വിശ്വസിക്കുന്നു. പുരാതനപാരമ്പര്യമനുസരിച്ച് നാലാമത്തെ സുവിശേഷം, വെളിപാടു പുസ്തകം, യോഹന്നാന്റെ പേരിലുള്ള മൂന്നു സുവിശേഷങ്ങൾ എന്നിവയുടെ കർത്താവ് അപ്പസ്തോലനായ യോഹന്നാനാണെങ്കിലും, അവയിലൊന്നും അദ്ദേഹത്തിന്റെ രചനയല്ലെന്നു പല ആധുനികപണ്ഡിതന്മാരും കരുതുന്നതായി സ്റ്റീഫൻ എൽ ഹാരിസ് പറയുന്നു."<ref name ="Harris 1 John"/>
 
==അവലംബം==
"https://ml.wikipedia.org/wiki/യോഹന്നാൻ_എഴുതിയ_ഒന്നാം_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്