"ഗ്രാൻഡ് നാഷണൽ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
ഓട്ടൊമൻ തുർക്കി സാമ്രാജ്യത്തിന്റെ ഒന്നാം ലോകമഹായുദ്ധത്തിലെ പരാജയത്തിനു ശേഷം, സാമ്രാജ്യത്തിൽ നിന്നും നഷ്ടപ്പെട്ട അറബ് പ്രദേശങ്ങൾക്ക് സ്വയം നിർണയാവകാശവും മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങളെ അവിഭാജ്യമായി നിലനിർത്താനും ഓട്ടൊമൻ പാർലമെന്റ് ആവശ്യമുയർത്തി. എന്നാൽ സഖ്യകക്ഷികൾ ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. 1920 മാർച്ച് 16-ന് ബ്രിട്ടീഷ് സേന ഇസ്താംബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി പാർലമെന്റംഗങ്ങളെയടക്കം 150 ദേശീയവാദിനേതാക്കളെ തടവിലാക്കുകയും ചെയ്തു. ഓട്ടൊമൻ സുൽത്താൻ-ഖലീഫ മെഹ്മെത് ആറാമൻ ഇതിന്‌ മൗനാനുവാദം നൽകിയിരുന്നു. അറസ്റ്റിൽ പ്രതിഷേധിച്ച് മാർച്ച് 18-ന് പാർലമെന്റ് അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിച്ചു. ചെയ്തു.
 
ഇതോടെ 1920 മാർച്ച് 19-ന് സൈനികനേതാവായ [[മുസ്തഫ കമാൽ അത്താത്തുർക്ക്|മുസ്തഫ കമാൽ]] ഒരു പുതിയ അടിയന്തിരപാർലമെന്റ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു ഇതാണ് ഗ്രാൻഡ് നാഷണൽ അസംബ്ലി. തുർക്കി ദേശീയവാദികളുടെ കേന്ദ്രമായിരുന്ന [[അങ്കാറ]] കേന്ദ്രീകരിച്ചായിരുന്നു ഈ പാർലമെന്റ് സംഘടിപ്പിക്കപ്പെട്ടത്. ഇസ്താംബൂളിൽ സഖ്യകക്ഷികളുടെ ആക്രമണംഭീഷണി നിലനിന്നിരുന്നതിനാൽ [[അനറ്റോളിയ|അനറ്റോളിയൻ സമതലത്തിലെ]] അങ്കാറയിലേക്ക് തലസ്ഥാനം മാറ്റുന്നതിൽ സൈനികതാൽപര്യങ്ങളുമുണ്ടായിരുന്നു.
 
<!--1920 ഏപ്രിൽ 11-ന് മെഹ്മത് ആറാമൻ ഓട്ടൊമൻ പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തു.
വരി 16:
-->
[[Category:തുർക്കി]]
[[en:Grand National Assembly of Turkey]]
"https://ml.wikipedia.org/wiki/ഗ്രാൻഡ്_നാഷണൽ_അസംബ്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്