"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== ശൈലി ==
ഈ ലേഖനം ബോധപൂർവം നിർവഹിക്കപ്പെട്ട ഒരു സാഹിത്യരേഖയാണ്. ഇതിലെ യവനഭാഷയുടെ 'ശുദ്ധി' അലക്സാണ്ഡ്രിയയിലെ ക്ലെമന്റിനെ ആകർഷിച്ചിരുന്നുവെന്ന് സഭാചരിത്രകാരനായ [[കേസറിയായിലെ യൂസീബിയസ്]] സാക്ഷ്യപ്പെടുത്തുന്നു. [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] ലേഖനങ്ങളിൽ നിന്ന് ഇതിനുള്ള വ്യതിരിക്തത മനസ്സിലാക്കാൻ അറിവുള്ള നിരൂപകർക്കൊക്കെ സാധിക്കുമെന്ന [[ഒരിജൻ|ഒരിജന്റെ]] സാക്ഷ്യവും [[കേസറിയായിലെ യൂസീബിയസ്|യൂസീബിയസ്]] രേഖപ്പെടുത്തുന്നു. <ref>യൂസീബിയസിന്റെ സഭാചരിത്രം VI, xiv, xxv</ref>
 
വ്യത്യസ്ഥമായ രണ്ടിഴകൾ ചേർന്ന ഘടനയാണ് ഈ ലേഖനത്തിനുള്ളത്: വിശ്വാസപരമെന്നോ താത്ത്വികമെന്നോ വിശേഷിപ്പിക്കാവുന്നതാണ് ഇവയിൽ ആദ്യത്തെ ഇഴ.<ref>ഹെബ്രായർക്കെഴുതിയ ലേഖനം 1:1–14; 2:5–18; 5:1–14; 6:13–9:28;13:18–25</ref> ശക്തമായ ഉദ്ബോധനങ്ങൾ അല്ലെങ്കിൽ ആഹ്വാനങ്ങളുടെ ഇഴയാണ് രണ്ടാമത്തേത്. ഇവിടെ പ്രബോധനധാരയിലെ വിരാമങ്ങളിൽ വായനക്കാർക്കുള്ള മുന്നറിയിപ്പുകൾ ചേർത്തിരിക്കുന്നു.<ref>ഹെബ്രായർക്കെഴുതിയ ലേഖനം 2:1–4; 3:1–4:16; 6:1–12;10:1–13:17</ref>
 
ആരംഭാഭിവാദനം ഇല്ലാത്തെ 'ഹെബ്രായർ' പരമ്പരാഗതമായ ലേഖനശൈലിയിൽ എഴുതപ്പെട്ടതല്ല. മൂലരൂപത്തിൽ ഒരു പ്രഭാഷണമായിരുന്ന ഈ കൃതി, അതിന്റെ നിർവഹണത്തിനു ശേഷം സമാപനാശംസകളും മറ്റും ചേർത്ത് ലേഖനരൂപത്തിലാക്കിയതാണെന്ന് കരുതുന്ന ആധുനികനിരൂപകരുണ്ട്.(13:20-25) <ref>{{cite book |last=Ehrman |first=Bart D.|authorlink=Bart D. Ehrman |title=The New Testament: A Historical Introduction to the Early Christian Writings |year=2004 |publisher=Oxford |location=New York |isbn=0-19-515462-2 |page=411 }}</ref>
 
[പഴയനിയമം|പഴയനിയമത്തിന്റെ]] [[സെപ്ത്വജിന്റ്]] പരിഭാഷയിൽ നിന്നുള്ള പല ഉദ്ധരണികളും ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്