"കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 293:
 
[[പ്രമാണം:Protests in kerala.jpg|thumb|right|രാഷ്ട്രീയ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും കേരളത്തിൽ സാധാരണമാണ്.]]
ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ്‌ കേരളത്തിൽ നിലവിലുളളത്‌.കേരളത്തിലെ ജനങ്ങൾ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലർത്താറില്ല. ഇതിനാൽ ഓരോ 5 വർഷവും സർക്കാരുകൾ മാറി മാറി വരുന്നു. [[സി.പി.ഐ(എം)]]., കോൺഗ്രസ്‌(ഐ). എന്നീ പാർട്ടികളാണ്‌ പ്രധാന കക്ഷികൾ. വടക്കൻ ജില്ലകളിൽ സി.പി.എംന്റെ ആധിപത്യമാണ്‌. മധ്യകേരളത്തിലാണ്‌ കോൺഗ്രസിന്‌ സ്വാധീനമുളളത്‌.,ബി.ജെ.പിക്ക് കേരളത്തിൽ ചെറിയ സ്വാധീനം കാണാം.ഒരു രാഷ്ട്രീയ കക്ഷിക്കും ആഴത്തിൽ സ്വാധീനമില്ലാത്തതിനാൽ മുന്നണി സംവിധാനമാണ്‌ ഇപ്പോൾ‌. ഇന്ത്യൻ നാഷണൽ [[കോൺഗ്രസ്]] നേതൃത്വംനൽകുന്ന [[ഐക്യ ജനാധിപത്യ മുന്നണി]]([[ഐക്യ ജനാധിപത്യ മുന്നണി|യു.ഡി.എഫ്‌]])യും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ-മാർക്സിസ്റ്റ്‌([[സി.പി.ഐ.(എം)]]) നേതൃത്വം നൽകുന്ന [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]]([[ഇടതുപക്ഷ ജനാധിപത്യ മുന്നണി|എൽഡി.എഫ്‌.]])യുമാണ്‌ കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]], കേരളാ കോൺഗ്രസ്‌(മാണി), ജെ.എസ്‌.എസ്‌., സി.എം.പി., ആർ.എസ്‌.പി.(എം) എന്നിവയാണ്‌ യു.ഡി.എഫിലെ ഘടക കക്ഷികൾ. [[സി.പി.ഐ.]], [[ആർ.എസ്‌.പി.]],ജനതാദൾ(എസ്‌), കേരളാ കോൺഗ്രസ്‌(ജെ), കേരളാ കോൺഗ്രസ്‌(എസ്‌), കോൺഗ്രസ്‌(എസ്‌) എന്നിവയാണ്‌ എൽ.ഡി.എഫിലെ ഇതര കക്ഷികൾ. [[കെ. കരുണാകരൻ|കെ. കരുണാകരന്റെ]] [[ഡി.ഐ.സി.]] എന്ന പാർട്ടിയെ ലയിപ്പിച്ചതിന് നാഷണലിസ്റ്റ്‌ കോൺഗ്രസ്‌ പാർട്ടിയെ(എൻ.സി.പി) എൽ.ഡി.എഫിൽ നിന്നും 2006 ഡിസംബറിൽ പുറത്താക്കി.
 
=== രാഷ്ട്രീയ ചരിത്രം നാഴികകല്ലുകൾ ===
"https://ml.wikipedia.org/wiki/കേരളം" എന്ന താളിൽനിന്ന് ശേഖരിച്ചത്