"ഹെബ്രായർക്കെഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
 
ലേഖനം ക്രിസ്തുവിനെ മഹത്വീകരിക്കപ്പെട്ട പുത്രനും മഹാപുരോഹിതനുമായി കണ്ട് അതുല്യമായ ഒരു ദ്വിമുഖക്രിസ്തുശാസ്ത്രം അവതരിപ്പിക്കുന്നു.<ref>Mackie, Scott D. "Confession of the Son of God in the Exordium of Hebrews." ''Journal for the Study of the New Testament," 30.4 (2008)</ref> ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയതയുടെ ലോകത്ത് ഈ ലേഖനത്തിന്റെ സ്ഥാനം എവിടെയെന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ഈ വിഷയത്തിൽ ഒട്ടേറെ രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അഭിപ്രായൈക്യം സാധ്യമായിട്ടില്ല. കർതൃത്വം ഉൾപ്പെടെ, ഇതുമായി ബന്ധപ്പെട്ട പലവിധം തർക്കങ്ങളിൽ നിഗമനങ്ങളിലേക്ക് എടുത്തുചാടാതിരിക്കുന്നതാണ് ബുദ്ധിപൂർവമായിരിക്കുകയെന്ന് ഒരെഴുത്തുകാരൻ നിരീക്ഷിച്ചിട്ടുണ്ട്.<ref name="Schenck">Schenck, Kenneth L. ''Cosmology and Eschatology in Hebrews The Settings of the Sacrifice.'' Cambridge University Press, 2008. ISBN 978-0-521-88323-8</ref>
 
== പശ്ചാത്തലം ==
 
ഗ്രന്ഥകർത്താവിനെക്കുറിച്ച് കൃതിയുടെ ഉള്ളടക്കം ഒരു സൂചനയും തരുന്നില്ല. ഹെബ്രായർക്കെഴുതിയ സുവിശേഷം എന്ന സന്ദിഗ്ദ്ധരചനയുമായി ഇതിനു ബന്ധമൊന്നുമില്ല. <ref name="NewAdvent" />
 
ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ പുരോഹിത ക്രിസ്തുശാസ്ത്രത്തിന്റെ അടിവേരുകൾ, [[ചാവുകടൽ ചുരുളുകൾ|ചാവുകടൽ തീരത്തെ കുമ്രാനിൽ കണ്ടുകിട്ടിയ ഗ്രന്ഥശേഖരത്തിലെ രചനകളിൽ]] ചിത്രീകരിക്കപ്പെടുന്ന മെൽക്കിസദേക്കിന്റെ പാരമ്പര്യത്തിൽ പെട്ട രക്ഷകപുരോഹിതനിലാണെന്ന് [[പുതിയനിയമം|പുതിയനിയമത്തിലും]] രണ്ടാം ദേവാലയകാല യഹൂദതയിലും പണ്ഡിതനായ എറിക്ക് മേസൺ കരുതുന്നു.<ref name=Mason/> ഹെബ്രായർക്കുള്ള ലേഖനത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് ഏറെയൊന്നും വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഏതെങ്കിലും ആദിമയഹൂദ മിശിഹാവാദവുമായി അതിനുള്ള ബന്ധം തെളിയിക്കപ്പെട്ടിട്ടില്ല. എങ്കിലും, 'ഹെബ്രായരിലും' കുമ്രാൻ ഗ്രന്ഥങ്ങളിലും രക്ഷകപുരോഹിതൻ ദാവീദിയ പശ്ചാത്തലത്തിൽ പെടുന്നവനായി ചിത്രീകരിക്കപ്പെടുന്നു; രണ്ടിലും പുരോഹിതൻ യുഗാന്തദൗത്യത്തിനു നിയുക്തനാകുന്നത് ദൈവികകല്പനയാലാണ്; രണ്ടിലും പുരോഹിതന്മാർ യുഗാന്തപ്രാധാന്യമുള്ള പരിഹാരബലി അർപ്പിക്കുന്നു. ഹെബ്രായർക്കുള്ള ലേഖനത്തിന്റെ രചയിതാവിനെ കുമ്രാനികളുടെ "രക്ഷകഅഹറോൻ" നേരിട്ടു സ്വാധീനിച്ചു കണില്ലെങ്കിലും,<ref>Oegema, Gerbern S. "You Are a Priest Forever" book review. ''Catholic Biblical Quarterly,'' Oct 2009, Vol. 71 Issue 4, p904-905.</ref>ദൈവകൂടാരത്തിൽ പരിഹാരബലി അർപ്പിക്കുന്ന നിത്യമധ്യസ്ഥനായി യേശുവിനെ സങ്കല്പിക്കുന്നതിനുള്ള പരോക്ഷമായ പശ്ചാത്തലമായത് കുമ്രാൻ രചനയിലെ സമാന സങ്കല്പങ്ങളാവാം."<ref name=Mason/>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹെബ്രായർക്കെഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്