"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
360-ആമാണ്ടിൽ ഇത് ഒരു ക്രിസ്ത്യൻ പള്ളിയായാണ് നിർമ്മിക്കപ്പെട്ടത്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ]] ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു [[മസ്ജിദ്|മുസ്ലീം പള്ളിയാക്കി]] മാറ്റുകയും [[കമാൽ അത്താത്തുർക്ക്|കമാൽ അത്താത്തുർക്കിന്റെ]] മതേതരഭരണത്തിൽ കീഴിൽ 1935-ൽ ഒരു കാഴ്ചബംഗ്ലാവാക്കുകയും ചെയ്തു.
== ചരിത്രം ==
[[കോൺസ്റ്റാന്റിനോപ്പിൾ]] ഭരണാധികാരിയായിരുന്ന [[കോൺസ്റ്റാന്റിയസ് രണ്ടാമൻ|കോൺസ്റ്റാന്റിയസ് രണ്ടാമനാണ്‌]] ആദ്യ കെട്ടിടത്തിന്റെ ശില്പി. [[എ.ഡി.360]] ലാണ്‌ നിർമ്മാണം പൂര്ത്തിയാക്കിയത്പൂർത്തിയാക്കിയത്. പ്രാചീന ലത്തീൻ വാസ്തുകലാശൈലിയിൽ നിർമ്മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. [[എ.ഡി.440]]ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു.[[തിയോഡോസിയസ് രണ്ടാമൻ|തിയോഡോസിയസ് രണ്ടാമന്റെ]] നേതൃത്വത്തിൽ 405 [[ഒക്ടോബർ 10]]നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
 
[[എ.ഡി.440]]ലുണ്ടായ കലാപപരമ്പരകളിൽ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു.[[തിയോഡോസിയസ് രണ്ടാമൻ|തിയോഡോസിയസ് രണ്ടാമന്റെ]] നേതൃത്വത്തിൽ 405 [[ഒക്ടോബർ 10]]നാണ്‌ രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.
 
532 [[ഫെബ്രുവരി 23]]നാണ്‌ [[ജസ്റ്റിനിൻ ഒന്നാമൻ]] ചക്രവർത്തി മൂന്നാമതൊരു ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും,ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ്‌ ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. [[ഗ്രീസ്|ഗ്രീസിൽ]] നിന്നും [[ഈജിപ്റ്റ്|ഈജിപ്റ്റിൽ]] നിന്നും [[സിറിയ|സിറിയയിൽ]] നിന്നും ഇറക്കുമതി ചെയ്ത വിവിധ വർണങ്ങളിലുള്ള മാർബിൾ പാളികളുപയോഗിച്ചായിരുന്നു നിർമ്മാണം. 537 [[ഡിസംബർ 27]]ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
ആയിരം വർഷത്തോളം ഇത് ക്രിസ്തീയലോകത്തെ ഏറ്റവും വലിയ പള്ളിയായിരുന്നു. [[ബൈസാന്റിൻ സാമ്രാജ്യം|ബൈസാന്റിൻ ഭരണാധികാരികളുടെ]] കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Chapter 1 Turkey : From militant secularism to Grassroots of Isam|pages=63-64|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
1453-ൽ മുഹമ്മദ് ദ് കോൺക്വറർ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമൻ സുൽത്താൻ [[മെഹ്മെത് രണ്ടാമൻ]], [[കോൺസ്റ്റാന്റിനോപ്പിൾ]] പിടിച്ചടക്കിയതോടെ, ആയ സോഫിയയും അദ്ദേഹത്തിന്റെ കീഴിലായി. [[മക്ക|മക്കക്കു]] നേരെ തിരിഞ്ഞിരിക്കുന്ന ഒരു [[മിഹ്രാബ്|മിഹ്രാബും]] (ചുമരിലെ ദ്വാരം), ഒരു പ്രാർത്ഥനാമണ്ഡപവും ചേർത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശീൽപി, അള്ളാ, മുഹമ്മദ് എന്നിവരുടേയും അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ ഖലീഫമാരുടേയും പേരുകൾ‌, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു.<ref name=hiro/>
1453-ലെ കോൺസ്റ്റാന്റിനോപ്പിളിന്റെ പതനത്തിനു ശേഷമാണ്‌ ഹേജിയാ സോഫിയ മുസ്ലിം ദേവാലയമായി മാറിയത്. [[ഒട്ടോമൻ സാമ്രാജ്യം|ഒട്ടോമൻ]] ഭരണാധികാരികളുടെ നിർദ്ദേശപ്രകാരമായിരുന്നു അത്.
 
1935-ൽ [[തുർക്കി|തുർക്കി റിപ്പബ്ലിക്കിന്റെ]] രൂപവത്കരണത്തിനു ശേഷം ഹേജിയ സോഫിയ ഒരു മ്യൂസിയമായി പ്രഖ്യാപിച്ചു. 1931-ൽ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു.
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്