"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
No edit summary
വരി 1:
{{Prettyurl|WP:About}}
2001-ൽ ആരംഭിച്ച, അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സൂചക വെബ്‌സൈറ്റും സർവ്വവിജ്ഞാനകോശവും ആണ്‌ വിക്കിപീഡിയ. വിക്കിപീഡിയയടെ ഉള്ളടക്കം സ്വതന്ത്രവും, ലോകമെമ്പാടും ഉള്ള ആൾക്കാരുടെ സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്‌. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത്‌ എന്നാണർഥം. വിക്കിപീഡിയയും ഇതിനപവാദമല്ല(പ്രധാനതാൾ, സംരക്ഷിത ലേഖനങ്ങൾ മുതലായ അപൂർവ്വം താളുകൾ ഒഴിച്ച്‌).

വിക്കിപീഡിയ, വിക്കിപീഡിയ സംഘം എന്ന നിർലാഭസമൂഹത്തിന്റെ അംഗീകൃത വ്യാപാരമുദ്രയാണ്‌. വിക്കീപീടിയവിക്കീപീഡിയ സംഘം, വിക്കി പ്രവർത്തനങ്ങളുടേയും സഹോദരസംരംഭങ്ങളുടെയും നിർമ്മാതാക്കളും ആണ്‌.

എല്ലാ താളുകളിലും കാണുന്ന കണ്ണികൾ(links), പുതിയ ലേഖനങ്ങളിലേക്കും, അങ്ങനെ കൂടുതൽ സംബന്ധിയായ വിവരങ്ങളിലേക്കും നയിക്കാൻ പ്രാപ്തമാണ്‌. വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കുന്നിടത്തോളം കാലം ആർക്കും വിക്കിപീഡിയ ലേഖനങ്ങളിൽ മാറ്റങ്ങൾ വരുത്തുവാനും, ലേഖനങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുവാനും, നല്ലലേഖനങ്ങൾക്ക്‌ അംഗീകാരം നൽകാനും സാധിക്കും, അബദ്ധവശാൽ എങ്ങാനും തെറ്റിപോകുമോ എന്നും ഭയപ്പെടേണ്ടതില്ല, കാരണം തെറ്റുകൾ തിരുത്തുവാനും, കൂടുതൽ മെച്ചപ്പെടുത്തുവാനും മറ്റുപയോക്താക്കളും(Wikipedeans) ശ്രമിക്കുന്നുണ്ടല്ലോ, കൂടാതെ മീഡിയാവിക്കി എന്നറിയപ്പെടുന്ന വിജ്ഞാനഗ്രാഹി തന്ത്രവും(encyclopedia software) തിരുത്തൽ സംബന്ധിച്ച തെറ്റുകളെ പഴയരൂപത്തിലേക്ക്‌ ലളിതമായി മാറ്റാൻ പാകത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്‌.

ആർക്കും വിവരങ്ങൾ കൂട്ടിച്ചേർക്കാം എന്നതുകൊണ്ടുതന്നെ പത്രാധിഷ്ഠിതമായ വിജ്ഞാനകോശങ്ങളിൽ നിന്ന് വിക്കിപീഡിയ ചില പ്രധാനകാര്യങ്ങളിൽ വ്യത്യസ്തമാണ്‌. കൃത്യമായി പറഞ്ഞാൽ പഴക്കം ചെല്ലും തോറും ലേഖനങ്ങൾ മെച്ചപ്പെട്ടതും സന്തുലിതവും ആകുമെങ്കിലും, പുതിയ ലേഖനങ്ങൾ അങ്ങനെ ആയിരിക്കണം എന്നില്ല. തെറ്റായ വിവരങ്ങളും, വിജ്ഞാനപ്രധാനമല്ലാത്ത കാര്യങ്ങളും അസന്തുലിതയും മറ്റും ഉണ്ടാകാം. അതുകൊണ്ടുതന്നെ ഉപയോക്താക്കൾ അതു തിരിച്ചറിയാനും, അവയെ സ്വീകരിക്കാതിരിക്കാനും ശ്രദ്ധാലുക്കളായിരിക്കണം.
വരി 42:
*പല വിവരദാതാക്കളും വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളിൽ മുറുകെ പിടിക്കാറില്ല, കൂടാതെ വിവരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ തീർത്തും ശരിയായിരിക്കണമെന്നുമില്ല.
==വിക്കിപീഡിയ സംഭാവനകളുടെ സ്വഭാവം==
മാറ്റിയെഴുതുക എന്ന കണ്ണി ഉപയോഗിച്ച്‌ ആർക്കു വേണമെങ്കിലും സംഭാവനകൾ നൽകാൻ കഴിയും. അതിനുമുൻപ്‌ വഴികാട്ടി, സഹായം, നയങ്ങൾ, നവാഗതർക്ക്‌ സ്വാഗതം എന്ന താളുകൾ കാണുന്നത്‌ നല്ലതായിരിക്കും.

വിവരദാതാക്കൾ അനൌദ്യോഗിക ലേഖകരും, നിഷ്പക്ഷമതികളും ആയിരിക്കണം എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ലേഖനങ്ങൾ പരിശോധനാ യോഗ്യവും, വസ്തുതകളുടെ എല്ലാ വശവും പരിഗണിക്കുന്നതും, പ്രത്യേക ദൃഷ്ടികോണുകളിൽ നിന്ന് വസ്തുതകളെ പരിഗണിക്കുന്നവ അല്ലാതിരിക്കുകയും, സ്വാഭിപ്രായം ഇല്ലാത്തവയും ആകണം. ലേഖകർ തിരുത്തിയെഴുതുന്നതിനു മുൻപ്‌ വിക്കിപീഡിയയുടെ "പഞ്ച പ്രമാണങ്ങൾ" പരിശോധിക്കാൻ താത്പര്യപ്പെടുന്നു.

===ആരാണ്‌ വിക്കിപീഡിയ എഴുതുന്നത്‌===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്