"കസാഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
]]
കസാഖ് നാടോടികൾ എല്ലായ്പ്പോഴും, പരസ്പരം പോരടിച്ചിരുന്ന മൂന്നു ഗോത്രങ്ങളായി തിരിഞ്ഞിരുന്നു. [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനും]] [[ആറൾ കടൽ|ആറൾ കടലിനിമിടയിലുള്ള]] ഭാഗത്താണ് ചെറുഗോത്രം (small horde) എന്ന ആദ്യത്തെ കൂട്ടരുടെ ആവാസസ്ഥലം. മദ്ധ്യ ഹംഗ്രി സ്റ്റെപ്പികളിലാണ് മദ്ധ്യഗോത്രം (middle horde) കേന്ദ്രീകരിച്ചിരുന്നത്. മൂന്നാമത്തെ കൂട്ടരായ മഹാഗോത്രം (great horde), ചൈന അതിർത്തിയിലുള്ള സെമിറെച്ചി (Semirechi) മേഖലയിൽ ആയിരുന്നു വസിച്ചിരുന്നത്. പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഈ കസാഖ് ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ മുതലെടുത്താണ് റഷ്യക്കാർ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.<ref name=hiro/>
== ജീവിതരീതി ==
കാലിമേയ്ക്കലാണ് കസാഖുകളുടെ പരമ്പരാഗത തൊഴിൽ. കസാഖ് സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം കാലിമേയ്ക്കുന്ന ജോലിയിൽ ഏർപ്പെടാറുണ്ട്. കൂടാരം തയാറാക്കലും പൊളിച്ചുമാറ്റലും മറ്റുമുള്ള ജോലികൾ പൊതുവേ സ്ത്രീകളാണ് ചെയ്യാറുള്ളത്. കസാഖ് നോടോടി ഇടയന്മാരുടെ കൂടാരങ്ങൾ ഇയവ് (iuw) എന്നാണ്‌ [[കസാഖ് ഭാഷ|കസാഖ് ഭാഷയിൽ]] പറയുന്നത് [[തുർക്കിഷ് ഭാഷ|തുർക്കിഷ് ഭാഷയിൽ]] വീട് എന്നർത്ഥമുള്ള എവ് (ev) എന്ന വാക്ക് ഇതിൽ നിന്നുണ്ടായതാണ്.
 
കസാഖ് കിർഗിസ് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരുടേതുപോലെത്തന്നെയാണ്.<ref name=hiro/>
 
== അവലംബം ==
"https://ml.wikipedia.org/wiki/കസാഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്