"ബുഖാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ഉസ്ബെകിസ്താൻ|ഉസ്ബെകിസ്താനിലെ]] വലിപ്പമേറിയ അഞ്ചാമത്തെ നഗരമാണ് '''ബുഖാറ''' ({{lang-fa|بُخارا}}; {{lang-tg|Бухоро}}; {{lang-uz|'''Buxoro''' / Бухоро}}). ബുഖാറ പ്രവിശ്യയുടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ 2,63,400 ആണ് (2009-ലെ കാനേഷുമാരി പ്രകാരം). കുറഞ്ഞത് 5 സഹസ്രാബ്ദക്കാലത്തിന്റെയെങ്കിലും ജനവാസചരിത്രം ബുഖാറ മേഖലക്കുണ്ട്. ഏതാണ്ട് രണ്ടര സഹസ്രാബ്ദക്കാലം മുൻപുതന്നെ ഇവിടത്തെ നഗരവും സ്ഥാപിക്കപ്പെട്ടിരുന്നു. ചരിത്രപ്രസിദ്ധമായ [[പട്ടുപാത|പട്ടുപാതയിൽ]] സ്ഥിതി ചെയ്തിരുന്ന ഈ നഗരം, വ്യാപാരത്തിന്റേയും പാണ്ഡിത്യത്തിന്റേയും സംസ്കാരത്തിന്റേയും മതത്തിന്റേയും കേന്ദ്രമായിരുന്നു. നിരവധി പള്ളികളും, മദ്രസകളൂം അടങ്ങിയ ബുഖാറയിലെ ചരിത്രകേന്ദ്രം, [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോക പൈതൃകസ്ഥാനങ്ങൾ|ലോക പൈതൃകസ്ഥാനങ്ങളുടെ]] പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുഖാറയിലെ ഭൂരിപക്ഷം ജനങ്ങളും [[താജിക്]] വംശജരാണ് പക്ഷേ കാലങ്ങളായി [[യഹൂദർ|യഹൂദരടക്കമുള്ള]] മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
== ചരിത്രം ==
ഏഴാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയിൽ [[അറബി ജനത|അറബികളും]] [[ഇസ്ലാം]] മതവും എത്തിയതോടെ ബുഖാറ ശരീഫ് എന്നും അറിയപ്പെട്ട ബുഖാറ, ഇസ്ലാമികപഠനത്തിന്റെ കേന്ദ്രസ്ഥാനമായി പരിണമിച്ചു. മുൻപ് പേർഷ്യക്കാരുടെ ഭരണകാലത്ത് ബുഖാറ, [[സൊറോസ്ട്രിയൻ മതം|സൊറോസ്ട്രിയൻ മതത്തിന്റെ]] കേന്ദ്രമായിരുന്നു. ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, തത്വചിന്ത, സാഹിത്യം, സംഗീതം തുടങ്ങിയ വിഷയങ്ങളിൽ ഇവിടത്തെ പണ്ഡീതർ [[ബാഗ്ദാദ്|ബാഗ്ദാദിലേയും]] [[ഷിറാസ്|ഷിറാസിലേയും]] സമശീർഷരുമായി മൽസരിച്ചു.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=18|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്ന [[സമാനി സാമ്രാജ്യം|സമാനി സാമ്രാജ്യത്തിന്റെ]] തലസ്ഥാനമായിരുന്നു ബുഖാറ. സൂര്യൻ ബുഖാറയിൽ പ്രകാശം പരത്തുന്നില്ല, മറീച്ച് ബുഖാറയാണ്‌സൂര്യനു മേൽ പ്രകാശം പരത്തുന്നത് എന്നാണ് ബുഖാറയെക്കുറീച്ച് പ്രശസ്തമായ ഒരു ചൊല്ല്. പേർഷ്യൻ കവിയായിരുന്ന അബുൾ കാസിം മൻസൂർ എന്ന [[ഫിർദോസി|ഫിർദോസിയും]] (940-1020) ഭൗതികശാസ്ത്രജ്ഞനും തത്വചിന്തകനുമായിരുന്ന [[ഇബ്നു സീന|അബു അലി ഇബ്നു സീനയും]] (980-1037) (അവിസെന്ന) സമാനി കാലത്ത് ബുഖാറയിൽ ജീവിച്ചിരുന്ന പ്രമുഖരാണ്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=18|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref>
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ബുഖാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്