"തിരുനെട്ടൂർ മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] മരട് മുനിസിപ്പാലിറ്റിയിൽ ([[വൈറ്റില|വൈറ്റിലയിൽ നിന്നും ഏകദേശം നാലര കി.മീറ്റർ ദൂരം]]) സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് [[നെട്ടൂർ]] മഹദേവക്ഷേത്രം. [[പരശുരാമൻ]] സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] ഒന്നാണിത് <ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“</ref>. [[നെട്ടൂർ|നെട്ടൂരിലെ]] മഹാദേവ ക്ഷേത്രം, തൃക്കെ അമ്പലം എന്നും ശിവ പ്രതിഷ്ഠയെ '''തിരുനെട്ടൂരപ്പൻ''' എന്നും അറിയപ്പെടുന്നു. -ശിവ ക്ഷേത്രം.
[[ചിത്രം:Nettur temple.jpg|thumb|300px|നെട്ടൂർ മഹാദേവക്ഷേത്രം]]
 
==ഐതീഹ്യം==
പരശുരാമ പ്രതിഷ്ഠിതമായ ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. തിരുനെട്ടൂരപ്പനിൽ നിന്നുമാണ് സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. ഇവിടെ മഹാദേവനൊപ്പം മഹാവിഷ്ണുവിനും ക്ഷേത്രം ഉണ്ട്. വില്വമംഗലം സ്വാമി തന്റെ ദിവ്യദൃഷ്ടിയാൽ വിഷ്ണു ഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കി. നാടുവാഴിയുടെ സഹായത്താൽ അവിടെ വിഷ്ണുക്ഷേത്രം പണിഞ്ഞ് കർക്കിടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു, എന്നു വിശ്വസിക്കുന്നു. ഇന്നും കറുത്ത വാവിൻ നാളിലെ [[നെട്ടൂർ]] ക്ഷേത്രത്തിലെ വാവുബലി പ്രസിദ്ധമാണ്. [[നെട്ടൂർ|നെട്ടൂരിന്]] സമീപമുള്ള പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ കർക്കിടക ബലിയർപ്പണത്തിനായി ഈ ക്ഷേത്രത്തിലെത്താറുണ്ട്.
 
==ക്ഷേത്ര രൂപകല്പന==
വരി 23:
 
===കർക്കിടക വാവ്===
[[നെട്ടൂർ]] മഹാദേവക്ഷേത്രം പിതൃബലി തർപ്പണകേന്ദ്രം എന്ന നിലയിൽ വളരെ പ്രശസ്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ വന്ന് പിതൃതർപ്പണം നടത്തിപോകുന്നു. കർക്കിടകവാവു ദിവസം ഭക്തജനങ്ങൾ ചുണ്ടന്വള്ളങ്ങളിൽ ജലഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്കു വന്നിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഇന്നിപ്പോൾ അത്തരം ജലഘോഷയാത്രകൾ അന്യം നിന്നു പോയിരിക്കുന്നു.
 
===തുലാം വാവ് ബലി===
വരി 33:
 
==എത്തിചേരാൻ==
വൈറ്റില ജംഗ്ഷനിൽ നിന്നും അരൂർ റൂട്ടിൽ 4 കിലോമീറ്റർ ദൂരെയായി [[നെട്ടൂർ]] ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈറ്റില ജംക്ഷനിൽനിന്നും എൻ. എച്ച് .47 നിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. വൈറ്റില ജംഗ്ഷനിൽ നിന്നും എൻ. എച്ച് .47 നിൽ കുണ്ടന്നൂർ ജംക്ഷൻ കഴിഞ്ഞ് [[നെട്ടൂർ]]- കുണ്ടന്നൂർ പാലം കടന്നാൽ [[നെട്ടൂർ]] ഐ.എൻ‍.ടി.യു.സി. ജംക്ഷൻ. അവിടെനിന്നും വലത്തേയ്ക്ക് (അരൂർനിന്നും വരുമ്പോൾ ഇടത്തേയ്ക്ക്) തിരിയുന്ന അമ്പലക്കടവ്-കേട്ടെഴുത്തുക്കടവു റോഡിലൂടെ ക്ഷേത്രത്തിലെത്തിച്ചേരാം.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/തിരുനെട്ടൂർ_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്