"അഹ്മദ് ഷാ അബ്ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

279 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
ഇതിനു പിന്നാലെ മിർസ ഷാരൂഖിന്റെ ആസ്ഥാനമായ മശ്‌ഹദിലേക്ക് പടനയിച്ചു. ആദ്യവട്ടം അഹമ്മദ് ഷാക്ക് [[മശ്‌ഹദ്]] പിടിക്കാനായെങ്കിലും [[നിഷാപൂർ]] പിടിക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. എന്നാൽ ഒരു വർഷത്തിനു ശേഷം 1751-ൽ ഇതിൽ വിജയം വരിക്കുകയും ചെയ്തു{{സൂചിക|൧}}. ഇതോടെ അഹ്മദ് ഷായുടെ മേൽകോയ്മ അംഗീകരിച്ച മിർസ ഷാ രൂഖ്, ഖുറാസാനിലെ ഭരണകർത്താവായി തുടർന്നു. [[നാദിർ ഷാ]], മുഗളരിൽ നിന്നും കൊള്ളയടിച്ച [[കോഹിനൂർ രത്നം]], ഷാ രൂഖ്, അഹ്മദ്ഷാക്ക് കൈമാറി.
 
വടക്കൻ അഫ്ഗാനിസ്താനിലെ തുർക്ക്മെൻ, ഉസ്ബെക്, താജിക് വിഭാഗക്കാരെ അഹ്മദ് ഷായുടെ സൈന്യം തോൽപ്പിക്കുകയും വടക്കൻ അഫ്ഗാനിസ്താനിലെ മൈമാൻ, ബാൾഖ്, ഖുന്ദുസ്, ബദാഖ്ശാൻ എന്നിവ പിടിച്ചെടുത്ത് അഹ്മദ് ഷാ സ്വന്തം സാമ്രാജ്യത്തോട് ചേർത്തു. ഇക്കാലത്ത് [[ബാമിയാൻ|ബാമിയാനിലെ]] ഹസാരകളും അഹ്മദ്ഷായുടെ മേൽക്കോയ്മ അംഗീകരിച്ചു. ഇതോടെ [[സിന്ധു|സിന്ധുവിനും]] [[അമു ദര്യ|അമു ദര്യക്കും]] ഇടയിലുള്ള പ്രദേശങ്ങൾ മുഴുവൻ അഹ്മദ് ഷായുടെ കീഴിലായി.
 
അഹ്മദ് ഷാ വീണ്ടും പടിഞ്ഞാറേക്ക് സൈന്യത്തെ നയിച്ചെങ്കിലും [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിന്റെ]] തൊട്ടു കിഴക്കായുള്ള ഗുർഗാൻ നഗരത്തിനടുത്തുവച്ച് ഇറാനിയർ ഇവരെ പരാജയപ്പെടുത്തി. ഇതിനെത്തുടർന്ന് തന്റെ പടീഞ്ഞാറേക്കുള്ള അധിനിവേശശ്രമങ്ങൾ അവസാനിപ്പിച്ച് തുടർന്നുള്ള 20 വർഷക്കാലം ഇന്ത്യയിലേക്ക് ശ്രദ്ധതിരിച്ചു<ref name=afghans15/>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/868348" എന്ന താളിൽനിന്ന് ശേഖരിച്ചത്